?അസുരൻ (The Beginning ) ? part 8[ Vishnu ] 372

അത് കേട്ടതും ഹിമയും അവന്റെ കൂടെ അവിടേക്ക് പോയി…

 

“എടാ ഞാൻ എങ്ങനെയാ അവിടെ കയറുവ.. ആരെങ്കിലും കണ്ടാൽ…”

 

“ഒന്നും ഇല്ല നീ വാ…”അതും പറഞ്ഞു അവൻ ഹിമയെയും കൊണ്ട് അകത്തുകയറുമ്പോൾ കാണുന്നത് ഗോവിന്ദ് ജൈനിനെ കഴുത്തിൽ പിടിച്ചു പൊന്തിക്കുന്നതാണ്…

 

.അതു കണ്ടതും ഹിമയും ശരത്തും ചേർന്ന് ഗോവിന്ദിനെ അവിടെനിന്നും പിടിച്ചു മാറ്റി…

 

“എന്താ ഗോവിന്ദ് ഇത്…ആ പെണ്ണിന് വേണ്ടി ആണോ…എല്ലാം അറിഞ്ഞിട്ടു തന്നെ ആണോ ഇതൊക്കെ ചെയ്യുന്നത്…”

 

“നായിന്റെ മോളെ പൊക്കോ…നിന്റെ ജോണിനെ കയ്യിൽ കിട്ടിയ പിന്നെ നീ അവനെ കാണില്ല….”

 

“അപ്പൊ കല്യാണം കഴിഞ്ഞത് ഒന്നും പ്രശ്നം അല്ലെ…”

 

അത് കേട്ട ഗോവിന്ദ് അവളെ നോക്കി….

 

“അല്ല..അവളുടെ കല്യാണം കഴിഞ്ഞതല്ലേ…എന്നിട്ടും അവളെയും മനസ്സിൽ വച്ചാണല്ലോ നടപ്പ്…കഷ്ടം….”

 

അതും പറഞ്ഞു അവൾ അവരെയും കൂട്ടി പോയി….ഗോവിന്ദ് അവിടെ നിന്നും കേട്ട കാര്യങ്ങൾ ഒക്കെ ഉൾകൊള്ളാൻ പാട് പെട്ടു…

 

അവനു അവിടെ നിന്നും വേഗം തന്നെ പോകണം എന്ന് തോന്നി..അവൻ വേഗം തന്നെ അവന്റെ ബാഗും എടുത്തു പുറത്തേക്ക് നടന്നു….

 

അവിടെ ഉള്ള ആരോടും പറയാതെയാണ് അവൻ ഇറങ്ങിപ്പോയത്….എന്നാൽ അവനെകൊണ്ടു അവന്റെ മനസ്സ് ഇത് ചെയ്യുന്നത് എന്തിനാണെന്ന് അവനു മനസ്സിലായില്ല….

18

Updated: May 6, 2021 — 9:42 am

53 Comments

  1. വിഷ്ണു ബ്രോ ഞാൻ അസുരൻ ഇപ്പോഴാണ് വായിക്കാൻ തുടങ്ങിയത് ഒരുപാട് ഇഷ്ടപ്പെട്ടു.
    ഒരുപാട് സംശയങ്ങളുണ്ട് ഉത്തരങ്ങൾ വേഗം കിട്ടുമെന്ന് പ്രതീക്ഷിക്കുന്നു. പിന്നെ ഗോവിന്ദ് ജോണിനെ അനേഷിച്ചത് അവൻ ഗോവിന്ദനെയും അർജുനെയും അപയപെടുത്താൻ ശ്രേമിച്ചു അതോണ്ടല്ലേ പക്ഷേ ഹേമ വന്ന് ഗൗരിയുടെ കാര്യം പറഞ്ഞപ്പോൾ ഗോവിന്ദ് എന്തിന് ശരത്തിനെ വിട്ടു ? ഈ സംശയം ഒന്ന് തീർത്തു തരാമോ ?

    1. അതുവരെ ഗോവിന്ദിന് അവളുടെ കല്യാണം കഴിഞ്ഞ കാര്യം അറിയില്ലായിരുന്നു…പിന്നെ അടുത്ത ഭാഗം കൂടി വായിച്ചാൽ കുറച്ചു കൂടി മനസ്സിലാകും ❤️❤️

      പിന്നെ അവനെ വിട്ടത് അല്ലല്ലോ പിടിച്ചു മാറ്റുന്നതല്ലേ

  2. വായിക്കാൻ കുറെ വൈകി പോയി…… .ഈ ഭാഗവും അടിപൊളി ആണ്..വിഷ്ണുവർധൻ കിടിലൻ പേര്……ഇനി അവൻ ആരാണ് എന്താണ് എന്നൊക്കെ ആണ്……. ജോസിനും ടീമിനും നല്ല പണി കിട്ടുമെന്ന് പ്രതീക്ഷിക്കുന്നു കൂടെ മറ്റുള്ളവർക്കും…..

Comments are closed.