ഗോവിന്ദ് ഓഫീസിൽ എത്തിയപ്പോൾ ശ്രദ്ധിച്ചത് ഹിമയും കൂട്ടരും വന്നിരുന്നോ എന്നായിരുന്നു….
ജോണ് അന്ന് മുങ്ങിയശേഷം അവർ ഓഫീസിൽ വന്നിട്ടില്ലായിരുന്നു….അവൻ വേഗത്തിൽ തന്നെ അവന്റെ വർക്കും തുടങ്ങി….
ഉച്ച ഭക്ഷണം കഴിഞ്ഞു നിന്നപ്പോൾ ആണ് ഗോവിന്ദ് ശരത്തിനെ കണ്ടത്… ശരത് അവിടെ ഉള്ള ഒരു ടോയ്‌ലറ്റിലേക്ക് കയറി പോകുന്നത് അവൻ കണ്ടിരുന്നു….
അത് കണ്ട ഗോവിന്ദ് ഗൗരി ഒന്നും കാണാതെ അവന്റെ കൂടെത്തന്നെ ടോയ്ലറ്റിലേക്ക് കയറി…
ടോയ്‌ലറ്റിൽ കാര്യം സാധിച്ച ശേഷം ശരത് തിരിഞ്ഞു നോക്കിയപ്പോൾ ആണ് ഗോവിന്ദിനെ കണ്ടത്…
ഗോവിന്ദിനെ കണ്ടതും അവൻ ഞെട്ടി..അവനു അറിയാമായിരുന്നു സൗഹൃദം കൂടാൻ അല്ല ഗോവിന്ദ് അവന്റെ അടുത്ത് വരുന്നതെന്ന്….
“എന്താ ഗോവിന്ദ്…”
അവൻ പേടിയോടെ ചോദിച്ചു….
“ജോണ് എവിടെ…..”
” അറിയില്ല…”അവൻ പറഞ്ഞു….
“നിനക്ക് അറിയാം….”
“സത്യയിട്ടും അറിയില്ല….”
“പറയേട നാറി…”
അതും പറഞ്ഞു അവന്റെ കഴുത്തിനു കയറി പിടിച്ച സമയത്താണ് ജയിൻ കയറി വന്നത്..അവിടെ നടക്കുന്നത് കണ്ടതും അവൻ ഹിമയുടെ അടുത്തേക്ക് ഓടി…
“എടി ഹിമേ…”
“എന്താടാ…”അവൾ അവനോടു ചൂടായി…
“എടി ഒന്നു വാ..അവൻ ഗോവിന്ദ് നമ്മുടെ ശരത്തിനെ എടുത്തു അലക്കുവാ..നീ വാ..”
17
വിഷ്ണു ബ്രോ ഞാൻ അസുരൻ ഇപ്പോഴാണ് വായിക്കാൻ തുടങ്ങിയത് ഒരുപാട് ഇഷ്ടപ്പെട്ടു.
ഒരുപാട് സംശയങ്ങളുണ്ട് ഉത്തരങ്ങൾ വേഗം കിട്ടുമെന്ന് പ്രതീക്ഷിക്കുന്നു. പിന്നെ ഗോവിന്ദ് ജോണിനെ അനേഷിച്ചത് അവൻ ഗോവിന്ദനെയും അർജുനെയും അപയപെടുത്താൻ ശ്രേമിച്ചു അതോണ്ടല്ലേ പക്ഷേ ഹേമ വന്ന് ഗൗരിയുടെ കാര്യം പറഞ്ഞപ്പോൾ ഗോവിന്ദ് എന്തിന് ശരത്തിനെ വിട്ടു ? ഈ സംശയം ഒന്ന് തീർത്തു തരാമോ ?
അതുവരെ ഗോവിന്ദിന് അവളുടെ കല്യാണം കഴിഞ്ഞ കാര്യം അറിയില്ലായിരുന്നു…പിന്നെ അടുത്ത ഭാഗം കൂടി വായിച്ചാൽ കുറച്ചു കൂടി മനസ്സിലാകും ❤️❤️
പിന്നെ അവനെ വിട്ടത് അല്ലല്ലോ പിടിച്ചു മാറ്റുന്നതല്ലേ
വായിക്കാൻ കുറെ വൈകി പോയി…… .ഈ ഭാഗവും അടിപൊളി ആണ്..വിഷ്ണുവർധൻ കിടിലൻ പേര്……ഇനി അവൻ ആരാണ് എന്താണ് എന്നൊക്കെ ആണ്……. ജോസിനും ടീമിനും നല്ല പണി കിട്ടുമെന്ന് പ്രതീക്ഷിക്കുന്നു കൂടെ മറ്റുള്ളവർക്കും…..