അവൻ പതിയെ അയാളെ അവിടെയുള്ള ചുമരിലേക്ക് ചാരി നിർത്തി…ശേഷം അവന്റെ കയ്യിൽ ഉള്ള ഒരു തോക്കു എടുത്തു അവന്റെ തലയിൽ വച്ചു…
അപ്പോഴേക്കും ആ സൈനികൻ മരിക്കാൻ തയ്യാറായിരുന്നു….
“YOU ARE A GOOD FIGHTER..”
അതും പറഞ്ഞു അവൻ ആ തോക്കിന്റെ ട്രിഗർ അമർത്തി…അയാളുടെ തലയിലൂടെ ആ ബുള്ളറ്റ് കയറി ഇറങ്ങി ..അയാളെ അവൻ സ്വർഗത്തിലേക്ക് വിട്ടിരിക്കുന്നു…
അപ്പോഴാണ് അവൻ അവന്റെ മുഖം മൂടി ഊരിയത്….ഗോവിന്ദ് ആയിരുന്നു അത്….
പെട്ടെന്നാണ് ഗോവിന്ദ് ഞെട്ടി ഉണർന്നത്….എന്താണ് ഇപ്പോൾ സംഭവിച്ചത്…
അവനു ഒന്നും മനസ്സിലായില്ല…സാധാരണ കാണുന്ന സ്വപ്നങ്ങൾ പോലെ അല്ല …ഇത് ശരിക്കും നടന്നതുപോലെ…അവനു തല വേദനിക്കുന്നതുപോലെ തോന്നി…
അപ്പോഴാണ് ഇച്ചു അകത്തേക്ക് കയറി വന്നത്…
“ഡാ എഴുന്നേൽക്കേടാ.. എത്ര നേരം ആയി..വാ…ഇങ്ങനെ പോയാൽ വൈകും…”
അതും പറഞ്ഞു ഇച്ചു പോയി…ഗോവിന്ദ് പെട്ടെന്ന് തന്നെ കുളിച്ചു ഫ്രഷ് ആയി റൂമിലേക്ക് വന്നു രാഗേന്ദു തന്നെ വാങ്ങികൊടുത്ത ഒരു ലൈറ്റ് ബ്ലൂ ഷർട്ടും ഒരു ബ്ലാക്ക് ജീൻസും ഇട്ടുകൊണ്ടു റെഡി ആയിരുന്നു….
അവൻ വേഗം തന്നെ ഇച്ചുവിന്റെ കൂടെ ഓഫീസിലേക്ക് ഇറങ്ങി…അവർ എന്നും ഗൗരിയുടെ കൂടെ നടന്നു പോകുന്നതുകൊണ്ടു അവളുടെ കൂടെ തന്നെ അവരും യാത്ര ചെയ്തു….
16
വിഷ്ണു ബ്രോ ഞാൻ അസുരൻ ഇപ്പോഴാണ് വായിക്കാൻ തുടങ്ങിയത് ഒരുപാട് ഇഷ്ടപ്പെട്ടു.
ഒരുപാട് സംശയങ്ങളുണ്ട് ഉത്തരങ്ങൾ വേഗം കിട്ടുമെന്ന് പ്രതീക്ഷിക്കുന്നു. പിന്നെ ഗോവിന്ദ് ജോണിനെ അനേഷിച്ചത് അവൻ ഗോവിന്ദനെയും അർജുനെയും അപയപെടുത്താൻ ശ്രേമിച്ചു അതോണ്ടല്ലേ പക്ഷേ ഹേമ വന്ന് ഗൗരിയുടെ കാര്യം പറഞ്ഞപ്പോൾ ഗോവിന്ദ് എന്തിന് ശരത്തിനെ വിട്ടു ? ഈ സംശയം ഒന്ന് തീർത്തു തരാമോ ?
അതുവരെ ഗോവിന്ദിന് അവളുടെ കല്യാണം കഴിഞ്ഞ കാര്യം അറിയില്ലായിരുന്നു…പിന്നെ അടുത്ത ഭാഗം കൂടി വായിച്ചാൽ കുറച്ചു കൂടി മനസ്സിലാകും ❤️❤️
പിന്നെ അവനെ വിട്ടത് അല്ലല്ലോ പിടിച്ചു മാറ്റുന്നതല്ലേ
വായിക്കാൻ കുറെ വൈകി പോയി…… .ഈ ഭാഗവും അടിപൊളി ആണ്..വിഷ്ണുവർധൻ കിടിലൻ പേര്……ഇനി അവൻ ആരാണ് എന്താണ് എന്നൊക്കെ ആണ്……. ജോസിനും ടീമിനും നല്ല പണി കിട്ടുമെന്ന് പ്രതീക്ഷിക്കുന്നു കൂടെ മറ്റുള്ളവർക്കും…..