?അസുരൻ (The Beginning ) ? part 8[ Vishnu ] 372

അയാളുടെ ബലവും എല്ലാം അതു തന്നെയാണ് സൂചിപ്പിച്ചത്….ആ സൈനികൻ വളരെ വേഗത്തിൽ തന്നെ അയാൾക്ക് നേരെ ആക്രമിക്കാൻ ശ്രമിച്ചെങ്കിലും അതെല്ലാം അയാൾ തടഞ്ഞു….

 

എന്നാൽ ആ സൈനികന്റെ ഒരു ഇടി അയാളുടെ നെഞ്ചിൽ കൊണ്ടു..ആ ഇടിയിൽ അയാൾ തെറിച്ചു പോയിരുന്നു..…

 

അയാൾ പതിയെ എഴുന്നേറ്റു നിന്നു..അപ്പോഴാണ് അയാൾ ആയുദ്ധകാരികൾ ആയ ആൾകാർ മുകളിലേക്ക് വരുന്നത് കണ്ടത്….

 

കൂടെ തന്നെ അവർ ആള്കരെ അവിടെ നിന്നും നീക്കുകയും ചെയ്യുന്നുണ്ട്…അവനു മനസ്സിലായി ഇനി അധികം സമയം ഇല്ല എന്ന്…

 

അപ്പോഴേക്കും ആ സൈനികൻ അയാളുടെ അടുത്തേക്ക് ആക്രമിക്കാൻ വന്നിരുന്നു..എന്നാൽ പെട്ടെന്ന് തന്നെ അവൻ അതിൽ നിന്നും ഒഴിഞ്ഞുമാറി…

 

അയാൾക്ക് പിന്നിൽ എത്തിയ അവൻ പെട്ടെന്ന് തന്നെ അയാളുടെ കഴുത്തിന്റെ വലതുഭാഗത്തെ പേശിക്ക് ശക്തമായി ഇടിച്ചു..ഒപ്പം തന്നെ അവന്റെ അടുത്തുനിന്നും മാറി നിന്നു….

 

ആ സൈനികന് തലയിൽ എന്തോ വേദനിക്കുന്നതുപോലെ തോന്നി…ആ സൈനികൻ നോക്കുമ്പോൾ കണ്ടത് അവനെ നോക്കി നില്ക്കുന്ന ആ മുഖംമൂടിധാരിയെയാണ്…

 

അയാൾ മുൻപോട്ട് നടക്കാൻ നോക്കിയെങ്കിലും അയാൾ താഴെ വീണുപോയി….അയാൾക്ക് ഒന്നും ചെയ്യാൻ പറ്റുന്നുണ്ടായിരുന്നില്ല….

 

16

 

Updated: May 6, 2021 — 9:42 am

53 Comments

  1. വിഷ്ണു ബ്രോ ഞാൻ അസുരൻ ഇപ്പോഴാണ് വായിക്കാൻ തുടങ്ങിയത് ഒരുപാട് ഇഷ്ടപ്പെട്ടു.
    ഒരുപാട് സംശയങ്ങളുണ്ട് ഉത്തരങ്ങൾ വേഗം കിട്ടുമെന്ന് പ്രതീക്ഷിക്കുന്നു. പിന്നെ ഗോവിന്ദ് ജോണിനെ അനേഷിച്ചത് അവൻ ഗോവിന്ദനെയും അർജുനെയും അപയപെടുത്താൻ ശ്രേമിച്ചു അതോണ്ടല്ലേ പക്ഷേ ഹേമ വന്ന് ഗൗരിയുടെ കാര്യം പറഞ്ഞപ്പോൾ ഗോവിന്ദ് എന്തിന് ശരത്തിനെ വിട്ടു ? ഈ സംശയം ഒന്ന് തീർത്തു തരാമോ ?

    1. അതുവരെ ഗോവിന്ദിന് അവളുടെ കല്യാണം കഴിഞ്ഞ കാര്യം അറിയില്ലായിരുന്നു…പിന്നെ അടുത്ത ഭാഗം കൂടി വായിച്ചാൽ കുറച്ചു കൂടി മനസ്സിലാകും ❤️❤️

      പിന്നെ അവനെ വിട്ടത് അല്ലല്ലോ പിടിച്ചു മാറ്റുന്നതല്ലേ

  2. വായിക്കാൻ കുറെ വൈകി പോയി…… .ഈ ഭാഗവും അടിപൊളി ആണ്..വിഷ്ണുവർധൻ കിടിലൻ പേര്……ഇനി അവൻ ആരാണ് എന്താണ് എന്നൊക്കെ ആണ്……. ജോസിനും ടീമിനും നല്ല പണി കിട്ടുമെന്ന് പ്രതീക്ഷിക്കുന്നു കൂടെ മറ്റുള്ളവർക്കും…..

Comments are closed.