?അസുരൻ (The Beginning ) ? part 8[ Vishnu ] 372

“സർ..എനിക്ക് അത് ആരാണെന് പോലും അറിയില്ല…സോ നിങ്ങൾ ടൈം വേസ്റ്റ് ചെയ്യാതെ ഇരിക്കുന്നതാണ് നല്ലത്..നിങ്ങൾക്ക് പോകാം….”

 

അത് കേട്ട ശിവ അതുലിനെ നോക്കി…അവൻ ശിവയോട് തലയാട്ടി…

 

“ഒക്കെ വിനോദ്..നമ്മൾ ഇപ്പോൾ പോകാം..എന്തായാലും ഇനിയും നമ്മൾ കാണും…”

 

അതും പറഞ്ഞു ശിവ അവിടെനിന്നും ഇറങ്ങി….

 

അതുലും ശിവയും ഓഫീസിൽ നിന്നും ഇറങ്ങി നേരെ അവിടെ പുറത്തു നിർത്തിയിരുന്ന ഒരു വാനിൽ കയറി….

 

അതിൽ ആർത്തറും അനസും ഉണ്ടായിരുന്നു… ആ വാനിന്റെ അകത്തു വലിയ രീതിയിൽ ഉള്ള മാറ്റങ്ങൾ വരുത്തിയിരുന്നു…

 

“അതുൽ..പ്ലാൻ വർക് ആയിട്ടില്ലേ…”

 

ശിവ ചോദിച്ചു…

 

‘സർ ഒരു പ്രശ്നവും ഇല്ല…അയാളുടെ മേശയുടെ അടിയിലും പിന്നെ ആ വാതിലിന്റെ അടുത്തും ആയിട്ട് രണ്ടെണ്ണം ഒട്ടിച്ചിട്ടുണ്ട്..ഇനി അവിടെ ഉള്ള എല്ലാ ക്യാമറയിലും കേറാം അയാൾ എന്ത്‌ പറഞ്ഞാലും നമ്മുക്ക് കേൾക്കാം…”

 

“ഒക്കെ ഗുഡ്…”

 

അപ്പോഴാണ് ശിവയുടെ ഫോൺ റിങ് ചെയ്തത്….അതിൽ സേവ് ചെയ്യാത്ത ഒരു നമ്പർ ആയിരുന്നു ഉണ്ടായിരുന്നത്….

 

അവൻ എടുത്തുവെങ്കിലും അവൻ ഒന്നും മിണ്ടിയില്ല…എന്നാൽ അപ്പുറത്തുനിന്നു പറയുന്നത് എല്ലാം അവൻ കേട്ടു…

 

എല്ലാം കേട്ട ശേഷം അവൻ ഫോൺ കട്ടാക്കി…അതിൽ പറഞ്ഞ കാര്യങ്ങൾ കേട്ട ശിവ ആകെ തരിച്ചു പോയിരുന്നു….

 

__________________________________

14

 

Updated: May 6, 2021 — 9:42 am

53 Comments

  1. വിഷ്ണു ബ്രോ ഞാൻ അസുരൻ ഇപ്പോഴാണ് വായിക്കാൻ തുടങ്ങിയത് ഒരുപാട് ഇഷ്ടപ്പെട്ടു.
    ഒരുപാട് സംശയങ്ങളുണ്ട് ഉത്തരങ്ങൾ വേഗം കിട്ടുമെന്ന് പ്രതീക്ഷിക്കുന്നു. പിന്നെ ഗോവിന്ദ് ജോണിനെ അനേഷിച്ചത് അവൻ ഗോവിന്ദനെയും അർജുനെയും അപയപെടുത്താൻ ശ്രേമിച്ചു അതോണ്ടല്ലേ പക്ഷേ ഹേമ വന്ന് ഗൗരിയുടെ കാര്യം പറഞ്ഞപ്പോൾ ഗോവിന്ദ് എന്തിന് ശരത്തിനെ വിട്ടു ? ഈ സംശയം ഒന്ന് തീർത്തു തരാമോ ?

    1. അതുവരെ ഗോവിന്ദിന് അവളുടെ കല്യാണം കഴിഞ്ഞ കാര്യം അറിയില്ലായിരുന്നു…പിന്നെ അടുത്ത ഭാഗം കൂടി വായിച്ചാൽ കുറച്ചു കൂടി മനസ്സിലാകും ❤️❤️

      പിന്നെ അവനെ വിട്ടത് അല്ലല്ലോ പിടിച്ചു മാറ്റുന്നതല്ലേ

  2. വായിക്കാൻ കുറെ വൈകി പോയി…… .ഈ ഭാഗവും അടിപൊളി ആണ്..വിഷ്ണുവർധൻ കിടിലൻ പേര്……ഇനി അവൻ ആരാണ് എന്താണ് എന്നൊക്കെ ആണ്……. ജോസിനും ടീമിനും നല്ല പണി കിട്ടുമെന്ന് പ്രതീക്ഷിക്കുന്നു കൂടെ മറ്റുള്ളവർക്കും…..

Comments are closed.