ശേഷം അവൻ അകത്തു കയറിയപ്പോൾ കാണുന്നത് ഒരു വലിയ കമ്പിയിൽ ഒരു തുണിയും ഇല്ലാതെ കെട്ടി ഇട്ടിരിക്കുന്ന എം എൽ എ യാണ്…അയാളുടെ ശരീരത്തിൽ മുഴുവൻ ചോരയായിരുന്നു….
അപ്പോഴാണ് കാശി സിദ്ധു അകത്തുവന്നത് കണ്ടത്…
“നിന്നോട് പറഞ്ഞിട്ടില്ല ഇങ്ങോട്ട് വരാൻ പാടില്ല എന്ന്…”
“അത് ഏട്ടാ..വിനോദ് ഏട്ടൻ വിളിച്ചിരുന്നു…ചേച്ചിയെ കിട്ടി എന്ന്….”
അത് കേട്ട കാശിക്ക് വലിയ ഭാവമാറ്റം ഒന്നും ഉണ്ടായിരുന്നില്ല…
“നൗഫു….നീ പൊക്കോ..പോകുമ്പോ ഇവനെ കൂടി കൂട്ടിക്കോ….നീ തിരിച്ചുവരുമ്പോ അയാളുടെ മകൻ ഇല്ലേ അർജുൻ അവൻ ജീവനോടെ ഉണ്ടാവരുത്..തീർത്തേക്ക്..ആരെങ്കിലും എതിർത്താൽ അവരെയും….”
അത് കേട്ട നൗഫു പുറത്തേക്ക് പോയി..ഒപ്പം സിധുവും….അവര് പോയപ്പോഴാണ് കാശിയുടെ ഫോൺ അടിച്ചത്…അവൻ നോക്കിയപ്പോൾ അച്ഛൻ ആയിരുന്നു…
അവൻ വേഗം തന്നെ ഫോൺ എടുത്തു…
“ഹെലോ..അച്ഛാ..അവളെ കിട്ടിയിട്ടുണ്ട്..ഞാൻ അന്ന് തന്ന വാക്കാണ് അച്ഛന്റെ മുഖത്തടിച്ചു ഇറങ്ങിപോയവളെ അച്ഛന്റെ മുന്നിൽ തന്നെ ഞാൻ കൊണ്ടുവരും എന്ന്… അത് ഞാൻ പാലിച്ചിരിക്കും…
അവൾ ഇനി അച്ഛന്റെ കൈകൾ കൊണ്ട് നരകിക്കും….അത് ഞാൻ തരുന്ന വാക്കാണ്…”
“കാശി എനിക്കറിയാം നീ പറഞ്ഞ വാക് പാലിക്കും എന്ന്… പോയി വിജയിച്ചിട്ടു വാ..”
അതും പറഞ്ഞു അയാൾ ഫോണ് വച്ചു…
12
അപ്പോഴാണ് അവനു എം എൽ എ യുടെ കാര്യം ഓർമ വന്നത്..നോക്കുമ്പോൾ അയാൾ അവിടെ ഇരുന്നു നരഗിക്കുകയായിരുന്നു…അവൻ അയാളെ നോക്കി ചിരിച്ച ശേഷം അവന്റെ കയ്യിലുള്ള പിസ്റ്റോൾ കൊണ്ട് അയാളുടെ തലയിൽ തന്നെ പൊട്ടിച്ചു…
അപ്പോഴാണ് അവിടെയുള്ള ഒരു പണിക്കാരൻ അവിടേക്ക് വന്നത്..
“ഡാ ഇത് കടലിൽ കൊണ്ട് പോയി ഇട്..ആർക്കും സംശയം തോന്നരുത്…”
“ഒക്കെ സർ..”
അത് കേട്ടതും കാശി പുറത്തേക്ക് ഇറങ്ങി…
__________________________________
വിനോദ് ഓഫീസിൽ എത്തിയപ്പോഴാണ് അവന്റെ PA അവനെ വിളിച്ചത്…
“സർ..സാറിനെ കാണാൻ രണ്ടുപേർ വന്നിട്ടുണ്ട്….അത്യാവശ്യം ആണെന്നാണ് പറഞ്ഞത്…”
“ശരി അവരെ എന്റെ ക്യാബിനിലേക്ക് അയക്കു….”
“അതും പറഞ്ഞു വിനോദ് കാബിനിൽ കയറി അയാളുടെ കസേരയിൽ ഇരുന്നു..കുറച്ചു നേരത്തിനു ശേഷമാണ് രണ്ടുപേർ അവന്റെ കാബിനിൽ കയറിയത്…
ശിവയും അതുലും ആയിരുന്നു അത്….
അവരെ കണ്ടതും വിനോദ് അവരോടു ഇരിക്കാൻ പറഞ്ഞു….അത് കേട്ട ശിവയും അതുലും അവിടെ ഇരുന്നു…ആദ്യം പരിചയപ്പെടുത്തിയതും ശിവ ആയിരുന്നു..
“എന്റെ പേര് ഡേവിഡ്…ഇത് ജോസഫ്…നമ്മൾ റോ യിൽ നിന്നും വരുന്നു..നമ്മൾ സാറ്റർ മർഡർ കേസ് അന്വേഷിക്കാൻ ആണ് വന്നത്…”
സാറ്ററിന്റെ പേര് കേട്ടതും വിനോദ് ഒന്നു പരുങ്ങി…അത് അവർ കണ്ടിരുന്നു…
13
വിഷ്ണു ബ്രോ ഞാൻ അസുരൻ ഇപ്പോഴാണ് വായിക്കാൻ തുടങ്ങിയത് ഒരുപാട് ഇഷ്ടപ്പെട്ടു.
ഒരുപാട് സംശയങ്ങളുണ്ട് ഉത്തരങ്ങൾ വേഗം കിട്ടുമെന്ന് പ്രതീക്ഷിക്കുന്നു. പിന്നെ ഗോവിന്ദ് ജോണിനെ അനേഷിച്ചത് അവൻ ഗോവിന്ദനെയും അർജുനെയും അപയപെടുത്താൻ ശ്രേമിച്ചു അതോണ്ടല്ലേ പക്ഷേ ഹേമ വന്ന് ഗൗരിയുടെ കാര്യം പറഞ്ഞപ്പോൾ ഗോവിന്ദ് എന്തിന് ശരത്തിനെ വിട്ടു ? ഈ സംശയം ഒന്ന് തീർത്തു തരാമോ ?
അതുവരെ ഗോവിന്ദിന് അവളുടെ കല്യാണം കഴിഞ്ഞ കാര്യം അറിയില്ലായിരുന്നു…പിന്നെ അടുത്ത ഭാഗം കൂടി വായിച്ചാൽ കുറച്ചു കൂടി മനസ്സിലാകും ❤️❤️
പിന്നെ അവനെ വിട്ടത് അല്ലല്ലോ പിടിച്ചു മാറ്റുന്നതല്ലേ
വായിക്കാൻ കുറെ വൈകി പോയി…… .ഈ ഭാഗവും അടിപൊളി ആണ്..വിഷ്ണുവർധൻ കിടിലൻ പേര്……ഇനി അവൻ ആരാണ് എന്താണ് എന്നൊക്കെ ആണ്……. ജോസിനും ടീമിനും നല്ല പണി കിട്ടുമെന്ന് പ്രതീക്ഷിക്കുന്നു കൂടെ മറ്റുള്ളവർക്കും…..