“ഒക്കെ ഡീൽ..”
അങ്ങനെ അവർ ആ ഡീലിൽ പിരിഞ്ഞു…അവർ അറിഞ്ഞിരുന്നില്ല അസുര താണ്ഡവത്തിനുള്ള വാതിൽ ആണ് അവർ തുറന്നതെന്ന്….
__________________________________
ഗൗരിയെ കണ്ടെത്തിയ വിവരം കാശിയെ വിളിച്ചു അറിയിക്കാൻ നോക്കിയെങ്കിലും ഫോൺ എടുക്കാതായതോടെ വിനോദ് അവസാനം സിധുവിന്റെ വിളിച്ചു….
ഇതേ സമയം സിദ്ധു അവരുടെ എക്സ്പോർട്ടിങ് ഫാക്ടറിയുടെ മുൻപിൽ കാറിൽ ഇരിക്കുകയായിരുന്നു….
അപ്പോഴാണ് അവന്റെ ഫോൺ അടിച്ചത്… വിനോദ് എന്നു കണ്ടതും അവൻ വേഗം തന്നെ ഫോൺ എടുത്തു…
“എന്താ വിനോദ് ഏട്ടാ..”
“നിന്റെ ഏട്ടത്തിയെ കണ്ടെത്തിയിട്ടുണ്ട്….”
“ആഹാ ഇത്രേം പെട്ടന്നൊ …കൊള്ളാല്ലോ…”
“ആഹ്‌ട..ഇത്രേം പെട്ടെന്ന് കണ്ടെത്തും എന്നു ഞാനും കരുതിയില്ല….എന്തായാലും ഏട്ടനോട് പറയണം…”
“ഏട്ടൻ അകത്തു ബിസിയ…നമ്മൾ കഴിഞ്ഞ ദിവസം മറ്റേ എം എൽ എ യുമായി ഒരു ഡീൽ ആക്കിയില്ല..മറ്റേ ബാംഗ്ലൂരില്നിന്നും ചെക്കിങ് ഒന്നും ഇല്ലാതെ സാധനം ഇങ്ങോട്ട് കടത്തുന്നതിനു….”
“ആഹ്മ്…”
“ആഹ്..അയാൾ വാക്ക് തെറ്റിച്ചു..അതിനുള്ള ശിക്ഷ നൗഫു ഭായ്‌യും ഏട്ടനും കൂടി കൊടുത്തുകൊണ്ടിരിക്കുവാ….”
“അയാളെ കൊല്ലാക്കൊല ചെയ്യുവാണോടാ..”
‘ഞാൻ പോയി നോക്കിയിട്ട് വരാം..എന്തായാലും ഈ കാര്യം ഞാൻ ഏട്ടനോട് പറയാം..അപ്പൊ ശരി..”
അതും പറഞ്ഞു അവൻ ഫോണ് വച്ചു….
11
വിഷ്ണു ബ്രോ ഞാൻ അസുരൻ ഇപ്പോഴാണ് വായിക്കാൻ തുടങ്ങിയത് ഒരുപാട് ഇഷ്ടപ്പെട്ടു.
ഒരുപാട് സംശയങ്ങളുണ്ട് ഉത്തരങ്ങൾ വേഗം കിട്ടുമെന്ന് പ്രതീക്ഷിക്കുന്നു. പിന്നെ ഗോവിന്ദ് ജോണിനെ അനേഷിച്ചത് അവൻ ഗോവിന്ദനെയും അർജുനെയും അപയപെടുത്താൻ ശ്രേമിച്ചു അതോണ്ടല്ലേ പക്ഷേ ഹേമ വന്ന് ഗൗരിയുടെ കാര്യം പറഞ്ഞപ്പോൾ ഗോവിന്ദ് എന്തിന് ശരത്തിനെ വിട്ടു ? ഈ സംശയം ഒന്ന് തീർത്തു തരാമോ ?
അതുവരെ ഗോവിന്ദിന് അവളുടെ കല്യാണം കഴിഞ്ഞ കാര്യം അറിയില്ലായിരുന്നു…പിന്നെ അടുത്ത ഭാഗം കൂടി വായിച്ചാൽ കുറച്ചു കൂടി മനസ്സിലാകും ❤️❤️
പിന്നെ അവനെ വിട്ടത് അല്ലല്ലോ പിടിച്ചു മാറ്റുന്നതല്ലേ
വായിക്കാൻ കുറെ വൈകി പോയി…… .ഈ ഭാഗവും അടിപൊളി ആണ്..വിഷ്ണുവർധൻ കിടിലൻ പേര്……ഇനി അവൻ ആരാണ് എന്താണ് എന്നൊക്കെ ആണ്……. ജോസിനും ടീമിനും നല്ല പണി കിട്ടുമെന്ന് പ്രതീക്ഷിക്കുന്നു കൂടെ മറ്റുള്ളവർക്കും…..