ശിവയുടെ വാക്കുകൾക്ക് എല്ലാവർക്കും സമ്മതം ആയിരുന്നു..അങ്ങനെ അവർ അവരുടെ പ്ലാനുമായി മുന്നോട്ട് പോകാൻ തീരുമാനിച്ചു….
__________________________________
ജോണും ജോസും അവരുടെ വണ്ടി നിർത്തി റോഡിന്റെ സൈഡിൽ ആർക്കോ കാത്തിരിക്കുകയായിരുന്നു…അവർ ഇന്ന് ബാംഗ്ലൂര് നഗരം തന്നെ വിട്ടിരുന്നു….
അവർക്ക് ഇനി അവിടേക്ക് വരണമെങ്കിൽ ഒരാളുടെ സഹായം വേണം..അതിനാണ് ഇപ്പോൾ അവർ ഇരിക്കുന്നത്…
അപ്പോഴാണ് ഒരു ഓഡി കാർ വന്നു അവിടെ നിർത്തിയത്….വിനോദ് ആയിരുന്നു അത്…വിനോദ് പെട്ടെന്ന് തന്നെ അവരുടെ അടുത്തേക്ക് വന്നു…
“എന്താടാ ജോണേ ഇങ്ങനെ ബാംഗ്ലൂരിൽ നിന്നൊക്കെ മാറിയെ…ഇങ്ങനെ പേടിക്കാൻ എന്താടാ അവിടെ…”
“വിനോദ് ഏട്ടാ ചെറിയ ഒരു പ്രശ്നം ഉണ്ട്…
” അതും പറഞ്ഞു ജോണ് സംഭവിച്ച എല്ല കാര്യവും അവനോടു പറഞ്ഞു…ജോസ് ഇതൊക്കെ കേട്ടു നിൽക്കുക മാത്രം ആണ് ചെയ്തത്…
“എടാ ഒരു പീറ ചെക്കനെ പേടിച്ചിട്ടാണോ നിങ്ങൾ ഇങ്ങനെ മാറി നിൽക്കുന്നത്…” ഇതൊക്കെ കേട്ട വിനോദ് അവരോടു പൊട്ടിത്തെറിച്ചു…
” നീ വിചാരിക്കുന്നതുപോലെ അല്ല..അവനു പുറകിൽ ആരോ ഉണ്ട്…അവനെ തൊട്ടതിന്റെ പിറ്റേ ദിവസം അവർ വന്നു നമ്മുടെ ഗോഡൗണ് ഒക്കെ അടിച്ചു തകർത്തു….ആൻഡ്രൂസിനെ എടുത്തു അലക്കി…”
“ആരാടാ ഈ നഗരത്തിൽ അവനു വേണ്ടി ഇങ്ങനെ കളിക്കുന്നത്…”
” ഭാസ്കരൻ…”
9
വിഷ്ണു ബ്രോ ഞാൻ അസുരൻ ഇപ്പോഴാണ് വായിക്കാൻ തുടങ്ങിയത് ഒരുപാട് ഇഷ്ടപ്പെട്ടു.
ഒരുപാട് സംശയങ്ങളുണ്ട് ഉത്തരങ്ങൾ വേഗം കിട്ടുമെന്ന് പ്രതീക്ഷിക്കുന്നു. പിന്നെ ഗോവിന്ദ് ജോണിനെ അനേഷിച്ചത് അവൻ ഗോവിന്ദനെയും അർജുനെയും അപയപെടുത്താൻ ശ്രേമിച്ചു അതോണ്ടല്ലേ പക്ഷേ ഹേമ വന്ന് ഗൗരിയുടെ കാര്യം പറഞ്ഞപ്പോൾ ഗോവിന്ദ് എന്തിന് ശരത്തിനെ വിട്ടു ? ഈ സംശയം ഒന്ന് തീർത്തു തരാമോ ?
അതുവരെ ഗോവിന്ദിന് അവളുടെ കല്യാണം കഴിഞ്ഞ കാര്യം അറിയില്ലായിരുന്നു…പിന്നെ അടുത്ത ഭാഗം കൂടി വായിച്ചാൽ കുറച്ചു കൂടി മനസ്സിലാകും ❤️❤️
പിന്നെ അവനെ വിട്ടത് അല്ലല്ലോ പിടിച്ചു മാറ്റുന്നതല്ലേ
വായിക്കാൻ കുറെ വൈകി പോയി…… .ഈ ഭാഗവും അടിപൊളി ആണ്..വിഷ്ണുവർധൻ കിടിലൻ പേര്……ഇനി അവൻ ആരാണ് എന്താണ് എന്നൊക്കെ ആണ്……. ജോസിനും ടീമിനും നല്ല പണി കിട്ടുമെന്ന് പ്രതീക്ഷിക്കുന്നു കൂടെ മറ്റുള്ളവർക്കും…..