??[ആദിശേഷൻ]-10 25

വയറെരിഞ്ഞു, തൊണ്ട –

വരണ്ടുണങ്ങി,

മാറ് ചുരത്താതെ വന്നപ്പോൾ

ആ അർദ്രരാത്രി അവൾ

തെരുവിലേക്കിറങ്ങി….

 

ഭീതിപ്പെടുത്തുന്ന

നിഴലനക്കങ്ങളിൽ ശ്വാസംഅടക്കിപ്പിടിച്ചു

നടന്നുനീങ്ങുമ്പോളും

അനുവിന്റെ ചിന്തകളിലാകെ കുഞ്ഞിന്റെ ഉറക്കദൂരത്തിനുമുൻപേ

തിരിച്ചെത്തണം എന്നുമാത്രമായിരുന്നു…

 

അടുത്തവീടുകളിലെവിടെങ്കിലും പോയി

ഇന്നുകൂടി കുറച്ചു ധാന്യം കടം ചോദിച്ചാലോ…?

 

ഗ്രാമത്തിന്റെ ഐശര്യത്തിന് കളങ്കം വരുത്തുമാറ്

കാവിന് മുൻപിലെ കുടിലിൽതന്നെ ,

വെഭിചരിച്ചു പിഴച്ചുപെറ്റവൾ എന്ന പഴി കേട്ടും.

ആട്ടിഓടിക്കപെട്ടും ഇനിയും എത്രനാൾ ഞാനിവരോട് ഭിക്ഷ യാചിക്കണം…

 

അവൾക്ക് അടിവയറ്റിൽ

കലശമായ വേദനഅനുഭവപ്പെട്ടു…

 

മരിച്ചുപോകുമോ എന്ന് ഭയം തോന്നി…

 

അനുവിന്റെ കണ്ണുകൾ ഇരുട്ടിൽ തിളങ്ങി,

തനിക്കായി ഈ ലോകത്ത്

എന്റെ കുഞ്ഞുമാത്രമേ ഉള്ളു…

ജീവിൻ കൊടുത്തും ഞാനതിനെ വളർത്തും…

 

ജീവൻ കൊടുത്തോ…. അല്ല…

 

പിന്നെ, ശരീരം കൊടുത്തോ…

 

ഉം…

 

അനു ആ നിശബ്ദതയിൽ ചെറുതായൊന്നു മൂളി,

 

ചുണ്ടുകൾ പിറകോട്ട് നീട്ടി വലിച്ച്,

വികൃതമായിചിരിച്ചുകൊണ്ട് അവൾ ഇരുട്ടിൽ വലിഞ്ഞുനടന്നു….

 

കഴച്ചുപൊന്തിയ പുരുഷായുധം

തുടയ്ക്കുരച്ചു

മൂർച്ചകൂട്ടി,

കാമം തുളുമ്പിച്ചു നോക്കാറുള്ള

പകൽമാന്യമാരുടെ

ഇളിച്ചമോന്തായ കോലങ്ങൾ ഇരുട്ട് കട്ടപ്പിടിച്ച

വേലിപടർപ്പുകളിൽ മിന്നി മറഞ്ഞുകൊണ്ടിരുന്നു…

 

ആരെ തിരഞ്ഞെടുക്കും..

 

അനു കരിയിലകൾ നിശബ്ദതമാക്കി

അവിടെ തറച്ചു നിന്നു….

 

അനു…..

നിനക്കറിയാം അയാളെ,

ഒരിക്കൽ അയാള് നിന്നെ മോഹിച്ചിരുന്നു …

അവിടേക്കല്ലാതെ നീ മറ്റെവിടെ പോവാനാണ്….?

 

അനു., പാടംകടന്ന്

ശേഷന്റെ മനയിലേക്ക് നടന്നു….

 

അന്നെനിക്ക്

ശേഷന്റെ ഭാര്യയായി

അവിടെ കയറിചെല്ലാൻ,

ഐത്തമുണ്ടായിരുന്നു…

തൊട്ടുതീണ്ടലുകളുണ്ടായിരുന്നു….

 

ഇന്നവൾക്ക് അടയാളം, വിശന്നുതളർന്ന ആ

ശരീരം മാത്രമാണ്…

 

മനയിലിപ്പോൾ

മുത്തശ്ശിയും ശേഷനും മാത്രേഉള്ളു….

 

ശേഷന്റെ സ്ത്രീകളോടുള്ളവഴിവിട്ടബന്ധം

ഗ്രാമത്തിലിപ്പോൾ അന്തിചർച്ചകൂടിയാണ്…,

 

തെക്കേമൂലയിലെ വിളക്ക്തെളിയുന്ന മുറിയിലേക്ക് നോക്കി,

അനു നെടുവീർപ്പിട്ടു…

 

അയാളെന്തായിരിക്കും ഉറങ്ങാത്തത്…

 

ഏട്ടാ…

 

വേണ്ട, അനു എന്ന് വിളിക്ക്…

 

അനു ശ്വാസം ഉള്ളിലേക്ക് വലിച്ചുപിടിച്

മുടി ഒന്ന് മാടി ഒതുക്കി

വാതിലിൽ മുട്ടി,….

 

ശേഷാ…….

 

പടർന്ന താടിയും നീണ്ടമുടിയും

വളർത്തിയ അയാൾ

ചതുരാകൃതിയിലുള്ളൊരു കണ്ണടയും വെച്ച്

Updated: October 3, 2023 — 12:07 pm