അവൻ അതിനുള്ളിൽ പതുങ്ങിയിരുന്നു…
കീശയിൽ നിന്നും പേന പുറത്തെടുത്ത്
തോക്കിലേക്കും പേനയിലേക്കും മാറി മാറി നോക്കികൊണ്ട് ശേഷൻ ഒരു ഭ്രാന്തനെപ്പോലെ ഉറക്കെ പൊട്ടിച്ചിരിച്ചു…
റോങ്കോവംശജർ ജീവിക്കുന്ന
ചെറിയ കുടിലുകളുള്ള ഗ്രാമത്തിന്റെ
പ്രധാനപ്രവേശനകാവടത്തിന് നേരെയായിരിക്കും ആദ്യത്തെ ആക്രമണമുണ്ടാകുക എന്നവർക്കറിയാമായിരുന്നു..
റോങ്കോ മലഞ്ചരുവിലെ ആദിവാസിഊരുകളിലെ
ജനങ്ങളെമുഴുവൻ പിടിച്ചെടുത്ത്
പുരുഷന്മാരെ സംഘടനയിൽ ചേർക്കാനും
സ്ത്രീകളെയും കുഞ്ഞുങ്ങളെയും
കാമകേളിക്കും സന്താനോൽപ്പാതനത്തിനും
വേണ്ടിഉപയോഗിക്കാമെന്ന
തീവ്രവാദികളുടെ പൈശാചിക മനോഭാവത്തോട്
അവന് അറപ്പുതോന്നി…
ഇല്ല…
മാതൃരാജ്യത്തിനുവേണ്ടി
ഒരിക്കൽക്കൂടി ജീവനെടുക്കുന്നതിൽ തെറ്റില്ല…
സിൽവർമരത്തിന്റെ വിറങ്ങലിച്ചകൊമ്പിൽനിന്നൊരു
മഞ്ഞുകട്ട അവന്റെ നെറ്റിയിൽ വീണ് ചിതറിതെറിച്ചു…
ചെങ്കൂളിസർപ്പം പോലെ ഇരുട്ടിലവളെ
വാരിപ്പുണർന്നങ്ങനെ നിൽക്കുമ്പോൾ
മൂർദ്ധാവിലുതിരാറുള്ള ആ പഴേ ഇലഞ്ഞിപൂവ്..
ശേഷന് ചിരി വന്നു…
അനു ..….
മരണത്തിനും വേർപെടുത്താനാകാത്ത
വിധം തമ്മിലിത്ര
ഇഴുകിചേർന്നില്ലേ നമ്മള്…
നീ കരയരുത്….
ചെങ്കുത്തായ മലനിരകളിൽ നിന്നും
കൂട്ടത്തോടെ തീവ്രവാദികൾ
ഇഴഞ്ഞിറങ്ങി..
ഈ മഞ്ഞുപർവ്വങ്ങളിൽ മാരകപ്രഹരശേഷിയുള്ള
ആയുധങ്ങൾ ഉപയോഗിക്കുക വിഢിത്തമാണ്,
അതുകൊണ്ടുതന്നെ യുദ്ധംജയിക്കുക
വളരെ ശ്രമകരമായ ഒന്നായിരിക്കും…
അപകടകാരികളായ പോരാളികളെ
കണ്ടെത്തി വെടിയുതിർക്കുകയാണ് ശേഷന്റെ ലക്ഷ്യം..
തീവ്രവാദികൾ സൈന്യത്തിനുന്നേരെ പാഞ്ഞടുത്തു,
തീ തുപ്പുന്ന
ഉരുക്കുഗണ്ണുകളുമായി
അവർപരസ്പരം പോരാടാൻ തുടങ്ങി,
കുറെ നേരമായി ഒരേ ലക്ഷ്യത്തിൽതന്നെ
വെടിയുതിർക്കുന്ന
തീവ്രവാദിയുടെ ഇടത്തെ നെഞ്ചിനുനേരെ
ശേഷൻ കാഞ്ചിവലിച്ചു..
7mm ബുള്ളറ്റ്
തീപ്പൊരി പായിച്ചുകൊണ്ട് ശത്രുവിന്റെ നെഞ്ചിൽ
തന്നെ തറച്ചുകയറി,
എതിരാളികളുടെ
തോക്കിന്റെസ്പാർക്ക് നോക്കി
ശേഷൻ ഓരോരുത്തരെയായി വെടിവെച്ചു വീഴ്ത്താൻ തുടങ്ങി..
പക്ഷേ,
പ്രതീക്ഷിച്ചപോലെ തന്നെ സംഭവിച്ചു. ..
തീവ്രവാദികളുടെ ആൾബലത്തിന്മുൻപിൽഏറെനേരം പിടിച്ചു നിൽക്കാൻ ആ കൊച്ചുസൈന്യത്തിനായില്ല…
ഓരോരുത്തരായി ചിതറിവീഴാൻ തുടങ്ങി,
ശേഷന്റെ ഹൃദയത്തിലൊരു
കനം അനുഭവപ്പെട്ടു,…
അനു…….
നീപറയായുള്ള പുനർജന്മത്തെകുറിച്ച്
ഒരിക്കൽ കൂടി കേൾക്കാൻ തോനുന്നു…
നമ്മുടെ സ്വപ്നങ്ങൾ
നിന്റെ ചിരി….
പെടുന്നനെ തീവ്രവാദികൾ കൂട്ടത്തോടെ