ശേഷാ….
ഉം,.
നിനക്കൊരുഎഴുത്തുകാരൻ ആയിക്കൂടെ,..?
ഞാനോ, എഴുത്തുകാരനോ….?
എഴുത്തുകാരന്റെ
എന്തെങ്കിലും സ്വഭാവഗുണങ്ങളോ,
ക്ഷമയോ,
മാനസികശുദ്ധിയോ എനിക്കുണ്ടെന്ന്
തോന്നുന്നുണ്ടോ നിനക്ക്,..?
ടാ.. നീ,
എഴുതാൻ മഹാത്മാവൊന്നും ആകണ്ട,
അതിനുള്ള മനസ്സ് മതി,
മനസ്സ് മാത്രം മതിയോ അനു ,
അതിനുള്ള അനുഭവങ്ങൾ കൂടി വേണ്ടേ..,?
ഒരുപാട് വായിക്കണ്ടേ,..?
തോന്നുന്നിടത്തെല്ലാം യാത്ര ചെയ്യണ്ടേ..?
വിരലിന്റെവേഗത്തിനൊത്തു
വാക്കുകളങ്ങനെ ഇടമുറിയാതെ, ഒഴുകണ്ടേ,..?
ഒള്ളിലെന്നും അക്ഷരങ്ങൾ മാത്രം നിറഞ്ഞുനിൽക്കണ്ടേ..?
അതൊന്നും വേണ്ടശേഷാ…….
ഉള്ളിലെന്നോ വീണൊരു പഴകിയ
മുറിപ്പാട് മായ്ച്ചും, മറച്ചും
കുത്തിആഴം വരുത്തിയും
എത്രയെത്ര വരികൾ എഴുതിയിട്ടുണ്ട് നീ,
ചിലരെ ശ്രദ്ധിച്ചിട്ടില്ലേ,.
എഴുത്തുകാരനാവാൻ
നീറുന്നൊരു മുറിവ് തന്നെ ധാരാളം,
ആ മുറിവെല്ലാം നീ മായ്ച്ചുകളഞ്ഞില്ലേ,
നോക്ക്,
ആ, പാട് പോലും ഇപ്പൊഇവിടില്ല,…!
പിന്നെ എന്താ അവിടെ ഉള്ളത്,..?
നീയ്…
എന്നാൽ എന്നെക്കുറിച്ച് എഴുതിക്കോ…
ഇപ്പളോ,…?
എന്തേ,
അതിന് അനുഭവങ്ങൾ വേണോ നിനക്ക്,..?
എന്റെ ഏതക്ഷരാണ് നീ വായിക്കത്തത് ..?
എന്റെ ഭൂഗണ്ടങ്ങളിൽ
ഒറ്റത്തവണപോലും നീ,
സഞ്ചരിക്കാത്ത ഏത് മരുവാടാ അവശേഷിച്ചിട്ടുള്ളത് ..?
നിന്റെ വിരളനക്കങ്ങളിൽ ചൂടുപിടിച്ചു-
കുത്തിയൊഴുകാത്ത,
ഏത് പുഴകളുണ്ട് ശേഷാ..,
എന്റെ സിരകളിലിനിയും…?
ശേഷാ…….
ഉം..
എന്താ ആലോചിക്കുന്നേ,
ഒന്നൂല്ല…
എന്നാ ഒരു രണ്ടുവരി എഴുത്….
നിന്റെ, ശ്വാസതാളം,മിടിപ്പ്,
നിന്നിലേക്ക് മാത്രം ആഴ്ന്നിറങ്ങുന്ന
പ്രണയവേരുകൾ,..
ഇലമണങ്ങൾ,
മുടിചില്ലകൾ,
ഋതുഭേദങ്ങളില്ലാത്ത നിറഞ്ഞ വസന്തം,..
പൊള്ളുന്ന, നോട്ടങ്ങൾ,
ഉൾത്തരിപ്പ്,
ചുംബനങ്ങൾക്കുവേണ്ടിയുള്ള
നേർത്ത പിടച്ചിലുകൾ,..
പ്രേമം,
ഭ്രമം,
ആന്തരാത്മാവിലെ പരമാനന്തം..
മതിയോ…,
പോരാ.
രണ്ട് വരിയൂടിടാ….
ദാഹജലം,
അടഞ്ഞകാട്,
വേട്ടയാടപ്പെട്ടവന്റെ ഒളിയിടങ്ങൾ,
കാറ്റ്,
തണല്,
ചിറകറ്റവന്റെ മുറിവ്തുന്നുന്നപക്ഷി,
ശേഷാ…,..
മതി.. നിർത്തിക്കോ…
നീ, എഴുത്തുകാരനൊന്നും ആവണ്ട,
പക്ഷേ,
എന്നെ ഇടയ്ക്കിടെ, എഴുതണം,..
അത് നിർബന്ധ…
അനുഭവങ്ങൾക്ക് വേണ്ടി,
നീ ദൂരെയൊന്നും പോവണ്ട,
ഇവിടെ ഇങ്ങനെ ചേർന്നുകിടന്നാൽ മതി,
എന്റെ ശ്വാസത്തോളം ഇത്ര അടുത്ത്…
അനു..,…
ഉം,
എന്നെങ്കിലും നീ പറഞ്ഞപോലെ സംഭവിച്ചാൽ ,