??[ആദിശേഷൻ] -03 26

??Author : ആദിശേഷൻ

 

 

രണ്ടുപേരുടെയും തിരക്കിനിടയിൽ

നമുക്ക് സംസാരിക്കാൻ പോലും

സമയം കുറഞ്ഞു പോയിരിക്കുന്നു

ശേഷാ….

 

അവന്റെ സംസാരങ്ങളിൽ

അത്രമേൽ ഭംഗിയോടെ തുടങ്ങുന്നതും

അവസാനിക്കുന്നതുമായ

ആ ദിവസങ്ങളിലേക്ക്

എനിക്ക് തിരിച്ചോടുവാൻ തോന്നി…

 

അന്ന് ഞാൻ ഒരുപാട് കരഞ്ഞു..

പരസ്പരം സംസാരിക്കുവാൻ മാത്രം

മനുഷ്യർക്ക് ഇത്രയും കൊതി തോന്നുമോ..

 

അതിന്റെ നോവ്..

കാത്തിരിപ്പ്…

എത്ര തീവ്രമാണിത്….!

 

ശേഷാ…….

നിനക്ക് ഉറങ്ങണ്ടേ…

രാവിലെ ഡ്യൂട്ടി ഉള്ളതല്ലേ….??

 

ന്റെ കുട്ടി ഇന്ന് ഒരുപാട് സങ്കടപ്പെട്ടതല്ലേ..

ഒരുപാട് കരഞ്ഞില്ലേ

എനിക്ക് ഉറങ്ങണ്ട….!

 

പ്രതീക്ഷിക്കാതെ വന്ന മറുപടിയിൽ

എന്റെ കണ്ണ് നിറഞ്ഞിരുന്നു..

എന്റെ പഠനവും

അവന്റെ ജോലി തിരക്കും

അയിനിടക്ക് ചുരുങ്ങി പോയ സംസാരങ്ങളും…

അതാണ്‌ ഞങ്ങളിപ്പോൾ….

 

എന്റെ ഉള്ളിൽ നിറയെ നീയാണ്

എങ്കിലും..,

എന്നും വിളിക്കാത്തതിലും

ഒരുപാട് സംസാരിക്കാത്തതിലും

നമ്മൾ അകലെയാണെന്ന് തോന്നാറുണ്ടോ…???

 

“അരികിൽ തന്നെയല്ലേ ശേഷാ…..

ഒരുനേരം മിണ്ടിയില്ലെങ്കിൽ

അവസാനിച്ചു പോകുന്ന ഒന്നുമില്ല

നമുക്കിടയിൽ..

അതല്ലേ നമ്മുടെ പ്രണയവും..”

പുലരുമ്പോഴും..

രാത്രി മായുമ്പോഴും

ചിന്തയിൽ നീ തന്നെ…

കാണണമെന്ന് തോന്നുമ്പോൾ

കരഞ്ഞു പോവാറുണ്ട്…

അപ്പോഴൊക്കെയും

കണ്ണടച്ചാൽ മതി,

എന്റെ കണ്മുന്നിലുണ്ടാവും മനോഹരമായി

ചിരിക്കുന്ന നിന്റെ മുഖം…

 

നോവുമെന്നോർത്തപ്പോൾ

അന്നൊരിക്കൽ

എനിക്ക് പേടി തോന്നി..

നീയില്ലാതെ എങ്ങനെ ഞാൻ

ഈ വലിയ ദുഃഖത്തെ മറികടക്കും..

 

എന്റെ സങ്കടങ്ങളെ മാത്രം എത്ര ദൂരെയായിരുന്നാലും

തിരിച്ചറിയാൻ നിനക്ക് കഴിയുമെന്ന്

അന്നെനിക്ക് മനസ്സിലായി…

കരയുമ്പോൾ അശ്വസിപ്പിക്കാൻ ആ കൈകളെന്റെ മുടിയിഴകളിൽ എന്നും ചലിച്ചിരുന്നു..

ഇന്നും മാറ്റമില്ലാതെ….

 

തിരക്കായിരുന്നാലും..

അകലെയായിരുന്നാലും..

കാണാനുള്ള ആഗ്രഹം നോവിച്ചാലും..

ഇന്നെനിക്ക് ഒന്നറിയാം..

 

അകലങ്ങളിൽ നിന്നും അരികിൽ ചേർന്ന് നിൽക്കുന്ന പ്രണയം അതും

മനോഹരമാണ്….

 

അത്രമേൽ തീവ്രമാണ്….!

 

?©️?

 

 

Updated: September 26, 2023 — 8:43 pm