ഉറക്കെ അലറി കരയാൻ മാത്രം തോന്നും…
എനിക്ക് പൊട്ടിക്കരയാനെങ്കിലും
ഒരിടം വേണം ന്ന് തോന്നി…,
നീ വരും മുൻപേ ഞാനെങ്ങാനും
മരിച്ചുപോയെങ്കിൽ നിന്നോട് മാത്രം
പറയാനുള്ളതെല്ലാം എഴുതിവെക്കണമെന്ന് തോന്നി,..
അവിടിനി,
അനുന്റെ കൂടെ,
ന്റെ ശേഷനും…ണ്ടാവും.. ല്ലേ…
അവളുടെ കണ്ണുകൾ പഴയതുപോലെ ഒരുനിമിഷം വെട്ടിതിളങ്ങി…
ഇനിയൊരു കുഞ്ഞിന്റെ ചിരിപോലും
എനിക്ക് സൂക്ഷിക്കണ്ട,..
വർഷങ്ങൾ ഇടപഴകിയൊരു ആത്മാർത്ഥസുഹൃത്തിനെ പോലും എനിക്കിനികാണണ്ട,..
ഈ ഭൂമിയിലുള്ള ഒരൊറ്റ അലട്ടുന്നവാക്കുപോലും
നമുക്കിനികേൾക്കുകയും വേണ്ട,..
അവസാനശ്വാസം വരെ നിന്നെയിങ്ങനെ മടിയിൽ ചേർത്തുപിടിച്ചുകൊണ്ടിരിക്കണം ഇനിയെങ്കിലും…
ശേഷനവളുടെ അടിവയറ്റിലേക്ക് മുഖം ചേർത്ത്
മെല്ലെയൊന്ന് പൊക്കിൾചുഴിയിൽ നാവ്തൊട്ടു…
ടാ, വേണ്ടാ ട്ടോ…
അനു.. ….
ഉം..
ഉത്തരം നിന്റെയീ അടിവയറായിരുന്നു, ല്ലേ…?
അവളവനെ നെഞ്ചിലേക്ക് ഉയർത്തികിടത്തി നാവിലെ
മണൽതരികളോരോന്നും സാവദാനം നാവ്തൊട്ട്
ഒപ്പിയെടുത്തുകൊണ്ടിരിക്കുന്നതിനിടയിൽ
ചെവിയിൽ മെല്ലെ പറഞ്ഞു,
നമ്മള് ഇത്രനാള് സ്വപ്നംകണ്ട
നമ്മളിടങ്ങൾക്ക് എന്തുഭംഗിയാ ശേഷാ…..
ജീവിച്ചുതുടങ്ങിയ
ഈ ഒറ്റൊരു ദിവസം പോലും ഒരു യുഗം
പോലെ തോനുന്നെനിക്ക്,
ഇനിയുള്ള ഓരോ ദിവസവും നമ്മളിൽപരസ്പരം
ഒരായുസിന്റെ അടയാളങ്ങൾ
കൊത്തിവെക്കണം…
സദാചാരത്തിന്റെ പിഴച്ചശബ്ദങ്ങൾ കേൾക്കാത്ത,
ആരും നമ്മളിൽ അധികാരം കാണിക്കാത്ത,
മണ്ണില്ജീവിക്കുന്ന ഓരോ നിമിഷവും പിച്ചിചീന്താനലയുന്ന
വേട്ടമൃഗങ്ങളുടെ ദാഹം തീർന്ന,
നമ്മിൽ വിശപ്പ് തോന്നാത്ത വാർദ്ധക്യം…..
ശേഷാ…….
നമ്മുക്ക് എല്ലാം മറക്കാടാ…
ഇന്നിവിടെ ഈ കടലിൽ
അനുവും ശേഷനും പുനർജനിക്കുന്നു…..
നമ്മക്കിനി ഓർമകളില്ല,….
പണ്ട് പൊള്ളിയ അടയാളങ്ങളിലൂടെല്ലാം
നല്ലൊരുമറവിക്കാട് നട്ടുവളർത്തണം നമുക്കിനി…
സൂക്ഷിച്ചുവെച്ച ആ മണൽ തരികൾ
കടലിലേക്കെറിഞ്ഞേക്ക്
നമുക്കിനി ആ പൊള്ളുന്ന
ഓർമകളൊന്നും വേണ്ട ശേഷാ……
നമുക്കിനി ഓർമകളേ വേണ്ട….?