അനു…….
എനിക്ക് വല്ലാതെ ദാഹിക്കുന്നു,…
അവളുടെ കണ്ണുകൾ നിറഞ്ഞൊഴുകി..
ഉടുപ്പിനിടയിലൂടെ
ചുളിഞ്ഞു നീരുവറ്റിയ,
ഇടത്തെമുലയുടെ
തുമ്പെടുത് അയാളുടെ വായിക്കുള്ളിലേക്ക്
വെച്ചു നീട്ടി,
മൂന്ന്പതിറ്റാണ്ടിന്റെ ആത്മദാഹം
തീർക്കാൻ അയാൾക്ക്
ഈ രണ്ട് ചുരത്താത്ത മാറിടങ്ങളെ
ഭൂമിയിലുള്ളു എന്നത്,
അവർക്കു രണ്ടുപേർക്കും മാത്രമറിയാവുന്നൊരു രഹസ്യമാണ്….
ഒരു കനത്ത നിശബ്ദതയ്ക്കുശേഷം,
അവളയാളുടെ കഷണ്ടിതലയിലേക്ക്
തന്റെ നിരച്ചമുടിചികഞ്ഞിട്ടുകൊണ്ട്
ദീർഘമായൊന്നു ശ്വസിച്ചു….
കാലം ഒരു ഉപ്പുകാറ്റ് പോലെ
നമ്മളേം വല്ലാതെ തുരുമ്പിപ്പിച്ചു ല്ലേ,…
ശേഷാ……,
ഉം..
നിന്നെ കാണാൻ വേണ്ടിമാത്രം
എത്രവട്ടം ഞാനും മരിക്കാണ്ട് പിടിച്ചുനിന്നുഅറിയോ,
ഒരിക്കലെങ്കിലും,
ഒരൊറ്റ തവണയെങ്കിലും ഒന്നുവന്ന് കാണാൻ തോന്നിയില്ലേ,
ശേഷാ നിനക്കെന്നെ,..
നീ നോക്ക്..,
ന്റെ ഉള്ളില്
ഇപ്പളും കനലാവും നിറയെ….
എനിക്കെന്നും ഓടിനിന്റടുത്തേക്ക് വരണമെന്ന് തോന്നാറുണ്ട് അനു……
പക്ഷേ,
ഒരിക്കൽവന്നാൽപിന്നെ
നീയില്ലാത്തൊരു തിരിച്ചുപോക്ക് ചിലപ്പോ
അസാധ്യമാകും ന്ന് തോന്നി…
അയാളുടെ നഖമടർന്ന വിരലിൽ ചോരകിനിയുംതോറും
ഇടയ്ക്കിടെ അവളത്,
ഭ്രാന്തമായൊരു ഭാവത്തിൽ കുടിച്ചിറക്കിക്കൊണ്ടിരുന്നു,
എന്നെ ഇത്രയേറെ നോവിച്ചിട്ടും
ജീവിതംനശിപ്പിച്ചിട്ടും
അയാളോട് നിനക്കെങ്ങനാ ശേഷാ ,
സ്വന്തം ജീവിതം പോലും നശിപ്പിച്
നീതിപുലർത്താനായത്,..?
അനു…… ,, വാ പോവാം..
എന്നൊരു,
രണ്ട് വാക്കിൽ എന്നോ നമ്മക്ക്
ജീവിച്ചുതുടങ്ങായിരുന്നില്ലേ…. ശേഷാ…….
കുട്ട്യോള് വിളിച്ചോ നിന്നെ..?
ഉവ്വ് ഇച്ചിരി മുൻപ്,
പേരകുട്ടികളോ,..?
ഇടയ്ക്കിടെ വിളിക്കാറുണ്ട്…
ഒരാളോടല്ല അനു…… നമ്മള് ഒരുപാട് പേരോട്
നീതി പുലർത്തിയിട്ടുണ്ടെന്ന് തോനുന്നു ല്ലേ…
ഉവ്വ്, നമ്മളോട് മാത്രം എറ്റവും അവസാനവും,..
എന്നെക്കുറിച്ച് ആരോടെങ്കിലും ചോദിക്കാരുണ്ടായിരുന്നോ…?
ഇതിലൂടിയൊക്കെ പോവാറുള്ള
ചില മനുഷ്യൻമാരെ
വർഷത്തിലൊരിക്കലെങ്കിലും ദൂരെവെച്ച് ഞാൻ കാണാറുണ്ട്,
ല്ലാരും ഉണ്ടായിട്ടും ഈ ആറുമാസക്കാലം നീയെന്തേ അനു..,
ഒറ്റക്ക് താമസിച്ചത്,..
അയാള് പോയതിന്റെ 16ന് ഞാനും വീട്ടീന്ന് ഇറങ്ങി,
ബന്ധങ്ങളുടെ മറ്റൊരുചങ്ങല
വീണ്ടും എനിക്കണിയാൻ വയ്യാരുന്നു ശേഷാ……
അക്ഷരങ്ങള് മാഞ്ഞ, മനസ്സിലേക്ക് നിന്റ
ഓർമ്മകൾ ഇരച്ചുകയറുമ്പോളെല്ലാം