നിന്റ പേര് മാത്രമാണ്,
നമ്മളിടങ്ങളിൽ ഒരൊറ്റദിവസമെങ്കിലും ജീവിക്കാതെ
മരിച്ചു വീഴുന്നതിൽ ഭയന്ന്
എത്ര ദൂരങ്ങൾ ഞാനോടിയൊളിച്ചിട്ടുണ്ടെന്നറിയോ….
നമ്മളെ
ഒന്നിച് ജീവിക്കാൻ സമ്മതിക്കാത്തയീ
മണ്ണില്,
ആർക്കും വേണ്ടാത്ത പ്രായത്തിലെങ്കിലും
കൊതിതീരെ പ്രണയിച്ചു മരിക്കണമെന്ന്
തമ്മിലൊരായിരം വട്ടം
പറയാറുള്ളതല്ലേ അനു……… നമ്മള്..
എന്നിട്ടും….
ശേഷനെ വീണ്ടും ഒരുതുമ്പിയെപോലെ
കല്ലെടുപ്പിക്കണമെന്നും
തന്റെ പൊള്ളലിന്റെ
ആഴത്തെ ഒന്നറിയിക്കണമെന്നും
ആവർത്തിച്ചാവർത്തിച്ചു
തോന്നിയപ്പോളാണ്
അവളും
വർദ്ധക്യത്തിൽ നിന്നും
ബാല്യത്തിലേക്ക്
എന്നോ വഴുതിവീണിരുന്നെന്ന്
മനസ്സിലാക്കിയത്,
അയാളുടെ അലർച്ചയുടെ ശബ്ദം,
വീണ്ടും
അവളുടെ കാതിൽ
മുഴങ്ങിക്കൊണ്ടിരുന്നു…
അവളൊരിക്കലും കേൾക്കാനാനിഷ്ടപ്പെടാത്ത
ശബ്ദത്തിന്റെ ആവർത്തനധ്വനികൾ
കുറ്റബോധത്തിന്റെ ചുഴികളിലേക്ക്
അവളെ തള്ളിയിടാൻ ശ്രമിച്ചുകൊണ്ടിരുന്നു…
ഒരുപക്ഷേ,
വാർദ്ധക്യത്തിൽ നിന്ന്,
ബാല്യത്തിലേക്കല്ല
ഭ്രമത്തിലേക്കാണോ ഇനിമനുഷ്യര് കൊഴിഞ്ഞു വീഴാറ്..!
അയാളുടെ മങ്ങിതുടങ്ങിയ കണ്ണുകൾ
അപ്പോഴും നിറഞ്ഞൊഴുകികൊണ്ടിരുന്നു…
മെല്ലെ അവളവന്റെ
മുൻപിൽവന്ന് മുട്ടുകുത്തിയിരുന്നു,..
എന്നെ എന്താടാ ഇത്രനാളും നീ കാണാൻ വരാഞ്ഞത്….?
മെലിഞ്ഞൊട്ടിയ കൈവെള്ളയിൽ
അയാളുടെ വിളറിയ മുഖം
കോരിയ്യെടുത്തതും അനു……,
അലറിയാർത്തു പൊട്ടിക്കരയാൻ തുടങ്ങി,…
സങ്കടവും ദേഷ്യവും സന്തോഷവും
എല്ലാംകൂടെ ഉള്ളിലാർത്തിരമ്പിക്കൊണ്ട്
അവളവനെ ആവുന്നത്ര മുറുക്കെ കെട്ടിപിടിച്ചു,.
മരണം വരെ ഈ പിടിവിടാതെ, ഇനിയെവിടെക്കും ഓടിപ്പോവാൻ അനുവദിക്കാതെ,
ആത്മാവിലിങ്ങനെ അയാളെ പിണചിടാൻ അവൾക്കുതോന്നി,
എന്നെ എന്താടാ ഇത്രനാളും നീ കാണാൻ വരാത്തതെന്ന്…
അന്ന് പോവുമ്പോ,
വർഷത്തിലെങ്കിലും വന്ന് കാണാമെന്ന് വാക്കുപറഞ്ഞു പോയതല്ലേ….
എന്താടാ ന്നിട്ടും എന്നെ നീ കാണാൻ വരാഞ്ഞത്…
നിന്നെ കാണാതെ ഞാനെങ്ങാനും
മരിച്ചുപോയിരുന്നെങ്കിലോ….. ദൈവമെ…
അവളവന്റെ
മുഖത്തു തലങ്ങും വിലങ്ങും മാറിമാറി അടിച്ചുകൊണ്ട്
പൊട്ടി കരഞ്ഞു…
എന്താടാ നിയെന്നെ കാണാൻ വരാഞ്ഞത്,..
അവളവനെ ചേർത്തുപിടിച്ചുശ്വാസം
മുട്ടുവോളം തുരുതുരാ ഉമ്മവെച്ചുകൊണ്ടിരുന്നു…
വാർദ്ധക്യം കോറിയ അവരുടെ മുഖത്തെ
ചുളിവുകളിലെല്ലാം
കണ്ണീരിന്റെ
ഉപ്പുകലർന്ന ഉമിനീര് ഒഴുകിയിറങ്ങി,
ജീവിതത്തിന്റെ മരുവിൽ നിന്നും കരകേറി
ശേഷനവളുടെ പച്ചമടിത്തട്ടിൽ തളർന്നു
വീണു….