അവർക്കിടയിലെ ദൂരം ദീർഘിച്ചുകൊണ്ടിരിക്കുന്നതായി
അയാൾക്ക് തോന്നി,..
വാർദ്ധക്യത്തിന്റെ
കറുത്തദിവസങ്ങളിളെല്ലാം ചേർന്നിരുന്ന്
ഭ്രാന്തുപങ്കിടാമെന്നതിന് °
ചില്ലിട്ടുസൂക്ഷിക്കേണ്ടൊരു
വിശുദ്ധവാക്കിന്റെ
ഭാവം മാത്രമാണോ….?
38 വർഷങ്ങൾക്ക് ശേഷംകണ്ടിട്ടും,
തമ്മിലൊന്നു കെട്ടിപ്പിടിക്കാൻ
പോലും ചേർന്നുനിൽക്കാത്തതിന്,
ഇത്രക്കും മുറിപ്പെടുത്തുന്നൊരർത്ഥമുണ്ടായിരുന്നോ..?
ഈ നിമിഷത്തിനായിരുന്നോ, മഹാദേവാ
മരിക്കാൻ സിദ്ധിച്ച,
എണ്ണമില്ലാത്ത അവസരങ്ങളിൽനിന്നെല്ലാം
ഒരുദീർഘായുസ് മുഴുവൻ
ചേർത്തുവെച്ച
സ്വപ്നങ്ങളുടെ ഭാണ്ടവും കൊണ്ടുഞാൻ
ശ്വാസംമുറുക്കെപിടിച്ചോടി രക്ഷപെട്ടത്,
പ്രാണൻ ചിന്താതിങ്ങനെ
ചേർത്തുവെച്ചത്….
അയാൾക്കാനിമിഷം
ആവുന്നത്ര ആഴത്തിൽ മണലിലേക്കങ്ങു
പൂണ്ടിറങ്ങി പോവാൻ തോന്നി…
നിശ്ചലമായൊരു പ്രതിമപോലെ കുറെനേരമായി
നിൽക്കുന്ന ശേഷനെ കണ്ടപ്പോ
അവൾക്ക് ഉള്ളുപിടഞ്ഞു….
അക്ഷരങ്ങൾക്കിച്ചിരി മൂർച്ചകൂടിപ്പോയോ…!
പക്ഷേ,
മുപ്പത്തി എട്ട്
വർഷം ന്റെ,
ഉള്ളിലാളിപ്പടർന്ന
തീക്കാടിനെ കുറിച്
ഓർക്കുമ്പോ,
അവനെ വീണ്ടും വീണ്ടും പൊള്ളിക്കാൻ തോനുന്നു..
ശേഷാ …
എന്തോ….
ഇവിടെ വാ…
ഒരൊറ്റ നിമിഷംക്കൊണ്ട്
എല്ലാം മറന്ന്,
അവൾക്കരികിലേക്ക് ഓടിതുള്ളിവരുന്ന
അയാളെകണ്ടപ്പോ അവൾക്കൊരു
കൊച്ചുകുഞ്ഞിനെ പോലെ തോന്നി,..
നിന്റെ,
മറവി പഴയതിലും
കൂടിയിട്ടുണ്ടാവും ല്ലേ,….
അതാണ്
മൂന്ന്പതിറ്റാണ്ടിന്റെ
ഓർമകളൊക്കെ ഒരുള്ളംകയ്യിൽ
ഒതുങ്ങിപ്പോയത്…
അയാളുടെ ഹൃദയത്തിനൊരു
വിറയൽ അനുഭവപ്പെട്ടു…
ഈ കടപ്പുറം നിറയൊരുമണൽകാട്
തന്നിട്ടും
ഒരൊറ്റപിടിമാത്രം
അവൾക്കുമുൻപിൽ നീട്ടാൻ തോന്നിയ
ദുർബലമായ ആ നിമിഷത്തെ
ശപിച്ചുകൊണ്ടവൻ
ചുറ്റുംപരന്നു കിടന്നപൂഴിയെല്ലാം
വേഗത്തിൽ വിരളാഴ്ത്തി വാരിക്കൂട്ടാൻ തുടങ്ങി,
മണൽതട്ടിൽ
കുഞ്ഞിനെ കളിക്കാൻ വിട്ട്
അതുനോക്കി മനസ്സ് നിറയ്ക്കുന്നൊരു
അമ്മയെപോലവള് ശേഷനെകണ്ണെടുക്കാതെ
നോക്കികൊണ്ടിരുന്നു…
വിരൽതുമ്പ് ചീന്തി
ചോരകിനിയുമ്പോളെല്ലാം
അയാളൊരു വന്യമൃഗത്തെപോലെ
മുരണ്ടുകൊണ്ടിരുന്നു…
നീണ്ടവെള്ളതാടി മണല്
വിഴുങ്ങുവോളമുയരത്തിൽ
കൂട്ടിയ,
മണൽകുന്നിൽ
കെട്ടിപിടിച്ചുകൊണ്ടയാൾ,
ഒരുപാട് നേരം,
പൊട്ടിക്കരഞ്ഞു..
അനു ………….നോക്ക്,
ഇത്രേം വട്ടം ഞാനോർത്തു-
അനു നിന്നെ,…
ഇത്രേം മണലിന്റെ അത്രേം,
അല്ല, ഈ കടലിന്റെ അത്രേം തവണ ഓർത്തിട്ടുണ്ടാവും,
കാലം കാർന്നുതിന്ന വർഷങ്ങളിലത്രയും
ഉള്ളിലെന്നും മുടങ്ങാതെ ജപിച്ചുകൊണ്ടലഞ്ഞതും