?Author : ആദിശേഷൻ
ശേഷാ……
ഉം…
ഞാനില്ലാത്ത
കാലങ്ങളിലെല്ലാം
നീയെന്നെ
എത്ര വട്ടം ഓർത്തിട്ടുണ്ട്……?
നനഞ്ഞ
കടൽപൂഴിയുടെ
ഉച്ചിയിൽ നിന്നും കണ്ണുകീറും മുൻപേ
ബുദ്ധന്റെ തകർന്നതല
മെലിഞ്ഞുവിറച്ച കൈകളിലേക്ക്
അടർന്നുവീണു….
ഉള്ളം കൈ മുഴുവൻ തുളുമ്പിനിന്ന
പൂഴിമണല്
അയാളുടെ വിറയ്ക്കുന്ന കൈകളിൽ നിന്നും
ഉതിർന്നു തീരും മുൻപേ,
വെപ്രാളപെട്ട്,
പിടഞ്ഞെണീറ്റുകൊണ്ട്
അവൾക്കു പിന്നിലൂടെ നീട്ടി…
അനു……
ഈ തിരമാലകളെക്കാൾ
മടക്കുകളുള്ള മറ്റൊരിടം അറിയോ ശേഷന്…?
അയാളുടെ ശ്രദ്ധമുഴുവനും
ഊർന്നുപോയിക്കൊണ്ടിരിക്കുന്ന
ഓർമകളുടെ അമൂല്യമായ
മണൽതരികളിൽ മാത്രമായിരുന്നു,..
കൈ മുഖത്തിനടുത്തേക്ക്
ഒന്നുകൂടെ നീട്ടിപിടിച്ചുകൊണ്ട്,
ആകാംഷയോടെ അയാളവളുടെ ഇരുണ്ടകണ്ണിലേക്ക്,
തുറിച്ചു നോക്കി,
ഞരമ്പുന്തിതളർന്ന കയ്യിലെ പൂഴിമണല്
തട്ടികളഞ്ഞുകൊണ്ട്
വീണ്ടുമവൾ കടലിനുനേരെ തിരിഞ്ഞിരുന്നു…
ടാ, ശേഷാ……..
ചോദിച്ചെന് ഉത്തരം പറ…!
കടലിനെക്കാൾ ചുഴിനിറഞ്ഞ
ചുളിവുകളുള്ള
ആ സ്ഥലം ഏതാ….?
വലംകയ്യിൽ ചുരുട്ടിപിടിച്ച
അവശേഷിച്ച സ്വർണ്ണതരികൾ
വേഗത്തിൽ പോക്കറ്റിലേക്കിട്ട്,
അയാളവളുടെ കണ്ണിനുള്ളിലെ വെളുത്ത
തിമിരഗോളങ്ങളിൽ
ചുഴ്ന്നുനോക്കി,…
ഹ ഹ ഹാ…
ദ്രവിച്ചുപൊട്ടിയ
കുറ്റിപല്ലുകളാട്ടികൊണ്ടിങ്ങനെ
പൊട്ടിചിരിക്കുമ്പോളൊക്കെ
ആയിരം ചുളിവുകൾ ചിത്രം വരയ്ക്കുന്ന
ഈ മുഖം തന്നെ ആയിരിക്കുമോ ഉത്തരം…?
അനു അക്ഷമയാവാൻ തുടങ്ങും മുൻപേ,
വേഗത്തിൽ,
ശേഷനവളുടെ വലംകൈ എടുത്ത്
തന്റെ ഹൃദയത്തോട് ചേർത്തുവെച്ചു….
ഏറ്റോം കൂടുതൽ
മടക്കുകളും,
ചുഴികളും,
ചുളിവുകളും മാത്രല്ല,
ഒരായുസ്സിന്റെ നല്ലകാലംമുഴുവൻ
ഉള്ളിലാർത്തിരമ്പിയിട്ടും ഒരുതുള്ളി,
ഒരൊറ്റ തുള്ളി
പോലും തുളുമ്പാതെ
നെഞ്ചിലിങ്ങനെ ഒര് പ്രേമക്കടല്തന്നെ
ഒളിപ്പിച്ച,
എന്റെ ഈ നെഞ്ചിനുള്ള്,..
പെട്ടന്ന്,
ദേഷ്യം നടിച് കൈവലിച്ചുകൊണ്ടവൾ,
തിരിഞ്ഞിരുന്നു,…
ഇന്നും ശേഷന്റെ നെഞ്ചിന്
എന്തൊരു ചൂടാണ്…
വാർദ്ധക്യം അവനെ ഒരു കൊച്ചുകുഞ്ഞിനെപ്പോലെ
ആക്കിതുടങ്ങിയിരിക്കുന്നു,
എനിക്കും ഇച്ചിരിവാശിയുള്ളോരു കുഞ്ഞാവണം…
അനു……..
പ്രകടമാക്കാത്ത സ്നേഹത്തിന്റെ
ആഴത്തെക്കുറിച്ചുള്ള ആവർത്തനമാണെങ്കിൽ
എനിക്കത് കേൾക്കണമെന്നില്ല ശേഷാ…….
അനു……. നീ വല്ലാതെ മാറിപ്പോയപോലെ….
നിനക്കും മാറാമായിരുന്നില്ലേ…?
ആ തുറന്ന മൗനത്തിന് കനം വെയ്ക്കുംതോറും