ഒരിക്കൽ താഴ്വരയിലെ ഖുശാൽ സ്കൂളിൽനിന്നു വിദ്യാർഥിനികളുമായി പോകുകയായിരുന്നു വാൻ. അതിൽ കൂട്ടുകാരികളായ മോനിബയ്ക്കും ഷാസിയയ്ക്കും ഒപ്പം തമാശ പറഞ്ഞ് ചിരിച്ച് മലാലയുമുണ്ടായിരുന്നു. അവർ ഭായിജാൻ എന്നു സ്നേഹത്തോടെ വിളിച്ചിരുന്ന ഉസ്മാനായിരുന്നു ഡ്രൈവർ, പെട്ടെന്നു വാൻ നിന്നു. താടി നീട്ടിയ ഒരു ചെറുപ്പക്കാരൻ കൈ കാണിച്ചതായിരുന്നു. ഖുശാൽ സ്കൂളിലെ ബസാണോ എന്ന് അയാൾ ചോദിച്ചു. ചില
കുട്ടികളെക്കുറിച്ച് അറിയണമെന്ന് അയാൾ ഡ്രൈവരോട് പറഞ്ഞു. അപ്പോഴേക്കും പുറകിലെ വാതിൽ വലിച്ചുാന്ന് തോക്കുമായി മറ്റൊരാൾ വാനിന് അകത്തേക്കു ചാടിക്കയറി. ‘ആരാണു മലാല? ആരാണെന്നു പറഞ്ഞില്ലെങ്കിൽ എല്ലാവരെയും വെടിവയ്ക്കും അയാൾ അലറി ആരും അതിനു മറുപടി പറഞ്ഞില്ല. പക്ഷേ എല്ലാവരുടെയും കണ്ണുകൾ മലാലയിലായിരുന്നു. ആരാണു മലാലയെന്ന് അയാൾക്കു മനസ്സിലായി. മലാലയുടെ തലയെ ഉന്നംവച്ച് അയാൾ വെടിയുതിർത്തു. ഇടതുപുരികത്തിലാണ് അതു കൊണ്ടത്. ബുള്ളറ്റ് തലയുടെ വശത്തുകൂടി ചുമലിലെത്തി. ചെവിയിലൂടെ ചോരയൊഴുകി. രണ്ടാമത്തെ വെടിയുണ്ട ഷാസിയയുടെ ഇടതു കയ്യിൽ കൊണ്ടു. മൂന്നാമത്തേത് കൈനത്തിന്റെ വലതുകയ്യിൽ കൊണ്ടു. അതിനുശേഷമുള്ള മലാലയുടെ അതിജീവനകഥ ലോകം നന്നായി അറിഞ്ഞതാണ്, താലിബാന്റെ ഭീകരതയ്ക്ക് ഇരയായി ആശുപത്രിക്കിടക്കയിൽ കിടന്ന അവൾക്കായി ലോകം മുഴുവൻ പ്രാർഥിച്ചു. ദീർഘമായ ചികിത്സയ്ക്കൊടുവിൽ അവൾ ജീവിതത്തിലേക്കു തിരിച്ചുവന്നു. താലിബാനി ഭീകരതയുടെ ജീവിക്കുന്ന ദൃഷ്ടാന്തമായി അവൾ. മതേതരതം പ്രചരിപ്പിക്കുന്നു, താലിബാനെതിരെ സംസാരിക്കുന്നു, ബറാക് ഒബാമയെ ആരാധിക്കുന്നു തുടങ്ങിയ ആരോപണങ്ങളാണ് അവർ ഉയർത്തിയത്. മലാലയുടെ ഉപ്പ സിയാവുദ്ദീനെ നേരത്തേതന്നെ താലിബാൻ ലക്ഷ്യമിട്ടിരുന്നു. പെൺകുട്ടികൾക്കായി വിദ്യാലയം തുടങ്ങിയതായിരുന്നു കുറ്റം.
മലാലയൂസഫ് ??????
ഇല്ല
സംഭവം നല്ലത് തന്നെയാ പക്ഷെ കുറച്ചൂടി വേണം ഒന്നുകൂടി വിവരിച്ചു എഴുതായിരുന്നു ബാക്കി ഉണ്ടോ
കഥക്ക് നല്ലയൊരു പേര് കൊടുക്കായിരുന്നു
ഒന്നുകൂടി എഴുതും എന്ന് പ്രേതിഷിക്കുന്നു
മച്ചാനെ ഇത് ഞാൻ എഴുതിയത് അല്ല ഇത് പണ്ടൊരിക്കൽ ഉണ്ടായത് ആണ്, sorry for the inconvenience ?
ഇതാരാ യുദ്ധഭൂമിയിൽ ഒരു പുതിയ പേരില്ലാത്ത ഭടൻ ????
ഞാൻ ഒരു പാവം വഴിപോക്കൻ നയനാർ ഭക്തൻ
പത്ര റിപ്പോർട്ടറാണോ? അല്ലെങ്കിൽ ആ ബസ്സിൻ്റെ ഡ്രൈവറോ?
കഥയുടെ പേര് എന്താണ്?
മുഴുവൻ ഇല്ലേ