Some months ശടപടേ later…!
മാസങ്ങൾ കഴിയവേ സന്തോഷങ്ങൾ ഒരുപോലെ നിറഞ്ഞ് നിന്നാ ദിവസം വന്നെത്തി…!
ക്ലീഷേ breaking day… 😜
അതിരാവിലെ എന്നെ വിളിച്ച് എണീപ്പിച്ചു അവൾ., കണ്ണും തിരുമ്മി കോട്ടുവായും വിട്ട് എഴുന്നേൽക്കുമ്പോ കാണണത് കുളിച്ചൊരുങ്ങി നിക്കണ കീത്തുനെയാണ്.
“എന്താ കീത്തുവേ…? നീ രാവിലെ തന്നെ കുളിച്ചൊരുങ്ങി ഇതെങ്ങോട്ടാ…?”
എപ്പഴോ മറന്ന് പോയ ആ ചിരിയേയും ചുണ്ടിൽ ആണി അടിച്ച് വച്ച് ഞാൻ തിരക്കി.
“പൊന്നു… പൊന്നൂസ്സേ… ഞാൻ… ഞാൻ…”
“അഹ് come on… come on…”
“ഞാൻ പ്രെഗ്നന്റാ., ഞാൻ… അമ്മയാവാൻ പോവുവാ ടാ…!”
അടിപൊളി വാ പൂവാം…!
“ഏഹ്…? എന്താ…?”
“സത്യാ, ഞാൻ… ഞാനൊരു അമ്മയാവാൻ പോവാ, പൊന്നു നീ… നീ അച്ഛനാവാൻ പോവാ…!”
“prank ഒന്നുമല്ലല്ലോ… ല്ലേ…?”
“പോടാ…! നീയാണേ സത്യം…”
“ശ്ശോ… പോ എനിക്ക് നാണവാ…!”
“അച്ചോടാ നാണോ…? അതും നിനക്കോ…?”
ഒഴുകി ഇറങ്ങിയ കണ്ണുനീരിനെ തുടച്ച് പുഞ്ചിരിയോടെ., ഒരുപിടി കൂടുതൽ കുറുമ്പോടെ, എന്റെ മടിയിൽ ഇരുന്നവൾ തിരക്കി…!
“അതെന്താ ഞാൻ നാണിച്ചാ…?”
“നാണിച്ചോ…!”
അതും പറഞ്ഞ്, മറ്റേ അവലക്ഷണം കേട്ട അതേ ചിരി…!
“മ്മ്…? എന്താ ഒരു ചിരി…?”
“അല്ലാ, പ്രെഗ്നന്റ് ആക്കിയപ്പോ ഇല്ലാത്ത നാണമാ, ചിലർക്ക് പ്രെഗ്നന്റ് ആണെന്ന് അറിഞ്ഞപ്പോ…!”
“പോടി…!”
പിന്നീട് കെട്ടിപ്പിടിത്തമായി, ചുംബനമായി… അതിരും വരമ്പും പണവാരവും ഒക്കെ കടന്ന് പോയിരുന്നു തീവ്രമായ അനുരാഗമായ ഞങ്ങളുടെ പ്രണയവും…!
എന്നാ സ്വസ്ഥമായി പ്രണയിക്കാൻ പോലും സമ്മതിക്കാതെ ആരോ ബെൽ അടിച്ചിരുന്നു..!
“ഞാൻ പോയി നോക്കാം., നീ ഇവിടിരിക്ക്…”
അവളേം പിടിച്ചിരുത്തി ഞാൻ ചെന്ന് വാതിൽ തുറന്നൂ.
“ഈ വധൂരിനെ ഞാനെവിടെയോ….”
“ആര്…?”
പിന്നാലെ തന്നെ അവിടെ പിടിച്ചിരുത്തിയവൾ വന്ന് തിരക്കി. അനുസരണ അതെന്റെ ഭാര്യേ കണ്ട് മറ്റുള്ള ഭാര്യമാര് പഠിക്കണം…!
“ദേണ്ട്…”
“എടാ ദുഷ്ട്ടാ…”
“യ്യോ… എന്താടി…?”
എന്റെ കൈതുട പിച്ചിയെടുത്തിരുന്നു അവളൊരുവേള…
“അത് നിന്റെ അച്ഛനാടാ പൊന്നാ…”
സങ്കടവും, നിറഞ്ഞ മിഴികളുമായിയാണ് അവളത് പറഞ്ഞത്. ഒരുപക്ഷെ അവളോർത്തിരിക്കാം, തന്റെ അച്ഛനെ…
ഓടി പിടച്ചവൾ എന്റെ അച്ഛനെ കെട്ടിപ്പുണർന്നു. പിന്നെ അകത്തേക്ക് അനായിച്ചു. ഇതെന്റെ അച്ഛൻ തന്നല്ലേ…? അതോ ഇവളുടെയോ…?
Bro super story bro nalla feelundo bro kathakal okke next part undo
Baki ille brthr
Waiting…….