“ഇതേത് സിനിമയാ പൊന്നൂ…?”
“സിനിമയല്ല., സീരീസ് ആണ്…! Who Iam I…”
“ഓഹ്, അല്ല ഇതല്ലേ നീ ഇന്നലേം കണ്ടേ…?”
“മ്മ്., ആകെ അഞ്ച് പാർട്ടും ഇട്ടിട്ട്, ആ തെണ്ടി മുങ്ങിയെന്ന തോന്നണേ…!”
“ഏത് തെണ്ടി…?”
“ആ director തെണ്ടി അല്ലാതാര്…! ഈശ്വരാ തലയും വാലും മനസ്സിലാകാതെ അവസാനിപ്പിച്ചിട്ട് ആ കാലൻ ഇതെവിടെ പോയോ എന്തോ…? എന്നാലും എന്തായിരിക്കും ഈ alphas…?”
“ആവോ എനിക്കറിഞ്ഞൂടാ…!”
അവളും കൈമലർത്തിയിരുന്നു. ഓരോരോ വട്ടുകളും ആയിട്ട് ഇറങ്ങിക്കോളും നാറി.
“വാ പൊന്നുവേ കിടക്കാം…”
“അതെന്താ ഇന്ന് നേരത്തേ…?”
“എന്തോ ഉറക്കം വരണ്…!”
“ആണോ, എന്നാത് നേരത്തേ പറയണ്ടേടി…? വായോ…!”
എവിടെ കിട്ടും ഇതുപോലെ സ്നേഹനിധിയായ ഒരു ഭർത്താവിനെ…!
“രാത്രിയിലേക്ക് എന്താ വാവേ വേണ്ടേ…?”
“എനിക്കൊന്നും വേണ്ട പൊന്നുവേ.., വിശപ്പില്ല…!”
“അയ്യോ അത്, പറഞ്ഞാലെങ്ങനാ…? ഗുളികയൊക്കെ കഴിക്കണ്ടേ, എന്നാലല്ലേ നിന്റെ പനി മാറൂ… ഏഹ്…”
പുണ്ടടക്കം കെട്ടി പുണർന്ന് കിടന്നത് അല്ലാതെ, മറ്റൊന്നും അവള് പറഞ്ഞിരുന്നില്ല…!
“കഞ്ഞി പോരെ…?”
“മ്മ്…!”
നാലഞ്ചു ദിവസമായി., ഇന്നാണ് അവളുടെ പനി അല്പം എങ്കിലുമൊന്ന് ആറണേ.. എല്ലാം ഭർത്താവിന്റെ മിടുക്ക്… 😎
അതുകൊണ്ടിപ്പോ എന്താ…, നല്ല ഭേഷായിട്ട് മൂന്ന് നേരവും ഭർത്താവ് വക കഞ്ഞി…! ഭർത്താവ് അല്ലാട്ടോ…! 😄
പാവം., എന്നും എനിക്ക് മാത്രായിട്ട് പൈസ തരും., പുറത്ത് പോയി എന്തേലും കഴിക്കാനെന്നും പറഞ്ഞ്…! പക്ഷെ അവളിവിടെ കഞ്ഞിയും കുടിച്ച് ഗുളികയും തിന്ന് തളർന്ന് വാടി കിടക്കുമ്പോ എങ്ങനാ ഞാൻ പുറത്ത് പോയി പൊറോട്ടയും ചിക്കനുമൊക്കെ തട്ടണേ…
“കുഞ്ഞാ…”
“ഓ…”
“പിന്നില്ലേ…”
“അഹ്…”
“നമ്മക്കില്ലേ…”
“എന്റെ പൊന്ന് കീത്തു നീയൊന്ന് പറ…!”
“അതില്ലേ… പിന്നെ, first night ആഘോഷിച്ചാലോ…? അഞ്ച് ദിവസായില്ലേ…!”
“ഏഹ്…? എന്താന്ന്…?”
“ …നാണമാവുന്നൂ മേനി നോവുന്നൂ
എന്റെ കൈകൾ നിന്നെ മൂടുമ്പം
ഓലപ്പിലികൾ ഇടും നീലപ്പായയിൽ
ചേർന്നിരിക്കാൻ തോന്നുമ്പം പോരുമ്പം…
നാണമാകുന്നു മേനി നോവുന്നൂ
നിന്റെ കണ്ണിൻ മുള്ളു കൊള്ളുമ്പോൾ
ഓലപീലികൾ ഇടും നീലപായയിൽ
ചേർന്നിരിക്കാൻ തോന്നുമ്പം പോരുമ്പം… ”
എടാ… എടാ രാഘവാ… സിറ്റുവേഷൻ അനുസരിച്ച് പാട്ടിടാ കാലാ, ഇപ്പൊ അങ്ങോട്ട് വരാൻ പറ്റാത്ത അവസ്ഥയായി പോയി. അതല്ലായിരുന്നേ വന്ന് നിന്റെ പാട്ട റേഡിയോ തീ ഇട്ടേനെ ഞാൻ…!