💘
ഇവളുടെ കൂടെ കൂടിയേൽ പിന്നെ നല്ല മാറ്റങ്ങളാണ് എനിക്ക് വന്നത്. അതിലൊന്ന് കൃത്യനിഷ്ടദാ…! നാല് മണി എന്നാൽ കൃത്യം നാല് മണി. എഴുന്നേൽക്കാൻ അലറത്തിന്റെ ഒന്നും ആവശ്യമില്ലെനിക്ക്. എല്ലാം വന്ന് കേറിയ പെണ്ണിന്റ ഐശ്വര്യം…!
എഴുന്നേറ്റപ്പോ കൈയിൽ പിടി വീണിരുന്നു.
“കീത്തുവേ…”
കണ്ണും തുറന്ന് കിടപ്പാണ് കള്ളി…!
“പൊന്നാ…”
“കാപ്പി ഇടട്ടെ…?”
“മ്മ്…!”
തെന്നി മാറി കിടന്ന, പുതപ്പിനെ ഒന്നൂടെ കുടഞ്ഞവളെ മൂടി കൊടുത്ത് ഞാനടുക്കളയിലേക്ക് നടന്നൂ…!
കാപ്പിക്ക് വെള്ളവും വച്ച്… കാത്തിരുന്ന്… കാത്തിരുന്ന്… പുഴ മെലിഞ്ഞ്…
അഹ് തെളച്ച് തെളച്ച്…
തേയില പൊടിയും, പഞ്ചസാരയും, പിന്നെ എന്തിനോ വേണ്ടി രണ്ട് തണ്ട് എലക്കയും എടുത്തിട്ടു…!
“കീത്തു, കാപ്പി ready…!”
പയ്യെ അവളെ പിടിച്ചെഴുന്നേൽപ്പിച്ചു…, രണ്ട് കപ്പിലായി, ആറ്റി തണുപ്പിച്ച് ഇളം ചൂടോടെ ഒന്നവൾക്ക് കൊടുത്തു.
“കുഞ്ഞാ…?”
“ഓഹ്…!”
“കാപ്പി ആണോ…?”
“പിന്നല്ലേ…!”
“ഏത് പൊടിയാ വാവേ ഇട്ടത്…?”
“അത്, ഹോർലിക്സിന്റെ കുപ്പിയിൽ ഇരുന്ന പൊടി…!”
“അഹ്, അങ്ങനെ വരട്ട്…! അപ്പൊ തേയില വെള്ളം…!”
“പോടി, അത് നിനക്ക് പനി പിടിച്ചത് കൊണ്ട് നേരത്തെ പറഞ്ഞ പോലെ രുചി അറിയാൻ പറ്റാത്തത് ആവും.. ഞാനൊന്ന് കുടിച്ച് നോക്കട്ട് അപ്പൊ അറിയാലോ…!”
എനിക്കുള്ളതിൽ നിന്നും ഒരിറ്റ് ഞാനും കുടിച്ചു. Oops she is right., മണ്ടമറിയാൻ…!
“സോറി വാവേ… പെട്ടന്ന് കുപ്പി മാറി പോയപ്പോ, അറിയാണ്ട്…”
“മ്മ് മതി മതി…”
“അല്ലേൽ ഞാനിപ്പോ കാപ്പി ഇട്ടിട്ട് വരാം…!”
“വേണ്ടാ വേണ്ടാ…”
എഴുന്നേൽക്കാൻ ഒരുങ്ങുമ്പോ പിടിച്ചിരുത്തിയിരുന്നു അവൾ.
പിന്നെ ഒരുമിച്ചിരുന്ന് കാപ്പി കുടിയും, സോറി. തേയില വെള്ളം കുടിയും, അവളുടെ മൂക്ക് പിഴിഞ്ഞെന്റെ തോളിൽ തേക്കലുമൊക്കെയായിരുന്നു. ഒന്നും പറയാനും തോന്നുന്നില്ല, വയ്യാണ്ടിരിക്കുവല്ലേ…! എന്നാലവള് ആ അവസരം നല്ല രീതിയിൽ തന്നെ മുതലെടുത്തിരുന്നു…!
Bloody cruel wife…!
എന്നാലും എന്റെ കീത്തു പാവാ…!
“….പാടം പൂത്ത കാലം
പാടാൻ വന്നു നീയും
പൊന്നാറ്റിൻ അപ്പുറത്തുനിന്നോ
പുന്നാരം ചൊല്ലി നീ വന്നു
ഓലത്തുമ്പത്തൊരൂഞ്ഞാലുകെട്ടി നീ
ഓണപ്പാട്ടൊന്നു പാടീ
പാടം കൊയ്യുമ്പോൾ പാടാം പനന്തത്തേ
നീയും പോരാമോ കൂടെ
പുഴയോരത്തുപോയ് തണലേറ്റിരുന്ന്
കളിയും ചിരിയും നുകരാം ഓ….
പാടം പൂത്ത കാലം
പാടാൻ വന്നു നീയും
പൊന്നാറ്റിൻ അപ്പുറത്തുനിന്നോ
പുന്നാരം ചൊല്ലി നീ വന്നു
ദൂരെ പകലിന്റെ തിരിമെല്ലെ താഴുമ്പോൾ
ഗ്രാമം മിഴിപൂട്ടുമ്പോൾ
പാടിത്തീരാത്ത പാട്ടുമായ് സ്വപ്നത്തിൻ
വാതിലിൽ വന്നവളേ
നറുതേൻ മൊഴിയേ ഇനിനീയറിയു
ഹൃദയം പറയും കഥകേൾക്കൂ ആ…