💘 സ്വർഗ്ഗം 💘 5[ꫝ𝚓𝚎𝚎𝚜𝚑] 131

“കീത്തുവേ… വാ എണീച്ചേ… എണീച്ചേ…”

പാവം., നല്ലുറക്കമാണ് ആള്…, അത് കാണാനും നല്ല ചേലാണ്… പക്ഷെ ഇപ്പൊ ഉണർത്തി ഈ കഞ്ഞി കുടിപ്പിച്ചാലേ ഗുളിക കൊടുക്കാൻ പറ്റൂ…!

“വാടാ… ദേ ഈ കഞ്ഞി കുടിച്ച് ആ ഗുളികേം തിന്നിട്ട് കിടക്കാം വായോ…”

പയ്യെ കണ്ണ് തുറക്കുന്നത് കണ്ട് ഞാൻ അവളോടൊപ്പം ഇരുന്ന് വിളിച്ചു.

“വാ ഞാൻ പിടിക്കാം…”

എഴുന്നേൽക്കാനൊരുങ്ങുമ്പോ ഞാനൂടെ ചെന്ന് താങ്ങിയവളെ നേരെയിരുത്തി…

“ദാ കുടിച്ചേ…”

നീട്ടിയിട്ടും അത് വാങ്ങാൻ കൂട്ടക്കാതെ എന്നെ തന്നെ ഒരു അവലക്ഷണം കേട്ട നോട്ടവും നോക്കി ഇരിക്കുവാണവൾ.

ഈശ്വരാ കിളി പോയാ…?

”കീത്തു… കീത്തു…”

ഒന്നും മിണ്ടാതെ വാ തുറന്നിരുന്നു. ഓഹ് കോരി കൊടുക്കാൻ..! അതങ്ങ് വാ തുറന്ന് പറഞ്ഞാൽ പോരെ…,

“മ്മ്…”

വല്ലാത്ത സന്തോഷത്തോടെയാണ് അവളെ കൊണ്ട് കഴിപ്പിച്ചതും.

“രുചിയൊന്നും അറിയാൻ വയ്യ കുഞ്ഞാ…!”

തോളിലേക്ക് ചാഞ്ഞവൾ പരിഭവം പറഞ്ഞു.

“പോട്ടെടാ…, പനിയൊക്കെ മാറുമ്പോ എല്ലാം ശെരിയാവൂലോ…!”

തലക്ക് മീതെ തല വച്ച് ഞാനും പറഞ്ഞു. പാവം പെണ്ണ് ആകെ അങ്ങ് വാടിപ്പോയി. എത്രയൊക്കെ കളിയാക്കിയാലും എന്റെ പെണ്ണിനെ ഈ കോലത്തിൽ കാണുമ്പോ സങ്കടം തന്നെയാണ്…!

“മാറിക്കേ…, ദേ ഈ ഗുളിക കൂടി കഴിച്ചിട്ട് കിടക്കാം…!”

അവളെ ഒന്നൂടെ നേരെയിരുത്തി ഗുളികയും കഴിപ്പിച്ച്, കുറേ നേരം അവളോടൊപ്പം തന്നിരുന്നു.

“കിടന്നുറങ്ങടാ…!”

തോളിലേക്ക് തന്നെ ചാഞ്ഞുറങ്ങുന്നത് കണ്ട് ഞാൻ പിടിച്ച് കിടത്തി പുതപ്പിച്ചു. ഉറങ്ങുവോളം തലയിൽ തലോടി, വിറക്കുന്ന ഉള്ളം കാലിൽ ചൂടേകി ഞാനും കാവലിരുന്നു…!

“എനിക്കാണ് നീ…
നിനക്കാണ് ഞാൻ…
ഹൃദയത്തിൽ സൂക്ഷിക്കാൻ…
ഈ വാക്കുകൾ…”

പാടാൻ തോന്നി അങ്ങ് പാടി., ഏതായാലും ആ മുഖത്ത് പുഞ്ചിരി തെളിഞ്ഞിരുന്നു എനിക്കായി മാത്രം…!

അടുക്കളയിൽ പോയി ബാക്കി പണികളൊക്കെ ഒതുക്കി, ഉണ്ടാക്കിയതിൽ ബാക്കി വന്ന കഞ്ഞി ഞാനും കുടിച്ചു. ഇന്ന് പതിവിലും നേരത്തെ എഴുന്നേറ്റതിനാൽ ആവാം, ഒരുറക്ക ഷീണം തോന്നി.

ഇനിയിപ്പോ വേറൊന്നും ഇല്ലല്ലോ, കുറച്ച് നേരം ഉറങ്ങാം എന്ന് തന്നെ വച്ചൂ. നാല് മണിക്ക് എഴുന്നേറ്റ് ചായ ഇടാം…!

അവളോടൊപ്പം തന്നെ കേറിയങ്ങ് കിടന്നൂ…

“വേണ്ടാ പൊന്നുവേ…, നീങ്ങി കിടന്നോ, നിനക്കൂടെ പകരും…!”

എന്റെ സാമിപ്യം അറിഞ്ഞാവാം, കണ്ണുകൾ പോലും തുറക്കാതെ വിറയലോടെ അവൾ പറഞ്ഞതും., പക്ഷെ അതെനിക്ക് ഇഷ്ടപ്പെട്ടില്ല…!

“ആണോ…? എന്നാലേ ഞാനത് സഹിച്ചു…!”

നീങ്ങി കിടക്കുന്നതിന് പകരം, അവളെ ചേർത്ത് പിടിച്ചങ്ങ് കിടന്നൂ. അല്ല പിന്നെ…! പക്ഷെ എന്തൊക്കെ ആയാലും എതിർപ്പ് ഒന്നും കാട്ടാതെ എന്നേം പറ്റി ചേർന്നിരുന്നു അവൾ. ഞാനില്ലാതെ അവളോ, അവളില്ലാതെ ഞാനോ ചിന്തിക്കാൻ കൂടിയിപ്പോ കഴിയണില്ല…!

Leave a Reply

Your email address will not be published. Required fields are marked *