അവൾക്കുറപ്പും കൊടുത്താണ് അടുക്കളയിലോട്ട് കേറണേ… കീത്തുന് എന്നുമൊരു കൈ സഹായം ചെയ്യും എന്നത് അല്ലാതെ… എനിക്കീ പാചകം ഒന്നും തീരെ വശമില്ല…
എന്റെ അമ്മച്ചി… മിന്നിച്ചേക്കണേ…!
എന്റെ ചങ്ങായിമാരെ…, ഇന്നപ്പോ നമ്മക്കൊരു പൊടിയരി കഞ്ഞിയായാലോ…? ദേ നിസ്സാരമായി തയ്യാറാക്കാം… നമ്മടെ ചാനലിൽ ഇതിന്റെ ഫുൾ വീഡിയോ കിടപ്പുണ്ട്… കേറി കാണേന്റെ ചങ്ങായി…
കേറി കണ്ടു., കുറെയൊക്കെ മനസ്സിലായി. അതുവച്ച് അങ്ങ് പണിയാൻ തുടങ്ങി… അരിയിടാൻ വെള്ളം വച്ചത് മുതൽ, അവസാനം മുളകും പുളിയുമുടച്ച് ഒരു ചെറിയ ചമ്മന്തി ഉണ്ടാക്കിയത് വരെ അത്രയും ശ്രദ്ധയോടെ., കാരണം ഇതിന്റെ കീത്തുന് വേണ്ടിയാ…!
💘