“…ഈറന്‍ മേഘം പൂവും കൊണ്ടേ
പൂജയ്ക്കായ് ക്ഷേത്രത്തില്‍ പോകുമ്പോള്‍
പൂങ്കാറ്റും സോപാനം പാടുമ്പോള്‍
പൂക്കാരി നിന്നെ കണ്ടു ഞാന്‍…
മഴ കാത്തു കഴിയുന്ന മനസ്സിന്റെ വേഴാമ്പല്‍
ഒരു മാരിമുകിലിനെ പ്രണയിച്ചു പോയ്
പൂവമ്പനമ്പലത്തില്‍ പൂജയ്ക്കു പോകുമ്പോള്‍
പൊന്നും മിന്നും നിന്നെ അണിയിക്കും ഞാന്‍…
ആ..ആ..ആ..ആ…. ആ..
വാനിടം മംഗളം ആലപിക്കേ..
ഓമനേ നിന്നെ ഞാന്‍ സ്വന്തമാക്കും…
ഈറന്‍ മേഘം പൂവും കൊണ്ടേ
പൂജയ്ക്കായ് ക്ഷേത്രത്തില്‍ പോകുമ്പോള്‍
പൂങ്കാറ്റും സോപാനം പാടുമ്പോള്‍
പൂക്കാരി നിന്നെ കണ്ടു ഞാന്‍…
വെണ്മേഘ ഹംസങ്ങള്‍ തൊഴുതു വലംവെച്ചു
സിന്ദൂരം വാങ്ങുന്ന ഈ സന്ധ്യയില്‍..
നെറ്റിയില്‍ ചന്ദനവും ചാര്‍ത്തി നീ അണയുമ്പോള്‍
മുത്തം കൊണ്ടു കുറിചാര്‍ത്തിയ്ക്കും ഞാന്‍..
ആ..ആ..ആ..ആ.. ആ..
വേളിക്കു ചൂടുവാന്‍ പൂ പോരാതെ
മാനത്തും പിച്ചകപ്പൂ വിരിഞ്ഞു…
ഈറന്‍ മേഘം പൂവും കൊണ്ടേ
പൂജയ്ക്കായ് ക്ഷേത്രത്തില്‍ പോകുമ്പോള്‍
പൂങ്കാറ്റും സോപാനം പാടുമ്പോള്‍
പൂക്കാരി നിന്നെ കണ്ടു ഞാന്‍… ”
“ഓഹ് പാട്ട് ഓഫ് ചെയ്യടി…!”
“അതിന് ഞാൻ പാട്ടൊന്നും ഇട്ടിട്ടില്ലടാ…!”
ഇറങ്ങി കിടന്ന തലയെ, വീണ്ടും എടുത്തവൾ എന്റെ നെഞ്ചിലേക്ക് തന്നെ വച്ചിരുന്നു. നഗ്നമായ തുടയെ, എന്റെ വയറ്റിലേക്കും…!
പാട്ടിട്ടത് അവളല്ലേൽ, പിന്നെ ആ അയൽക്കാരൻ തെണ്ടി രാഘവൻ ആയിരിക്കും., അവന് എന്നെ കാണുമ്പോ അല്ലേലേ ചൊരുക്ക് കൂടുതലാ. പട്ടി…! എന്തായാലും നല്ലൊരുറമായിരുന്നു, നശിപ്പിച്ചു…!
“നീങ്ങി കിടക്ക് അങ്ങോട്ട്…”
അവളേ കുറച്ചല്പം അങ്ങ് നീക്കി കിടത്തി, പുതപ്പിച്ച് ഞാനെഴുന്നേറ്റു…!
എന്താപ്പോ ചെയ്യാ…? അഹ്., പോയി ചായ ഇട്ടേക്കാം, എന്നും അവളല്ലേ ഇതൊക്കെ ചെയ്യണേ പാവം…!
ഇന്നലെപ്പഴോ അവൾക്ക് ഭ്രാന്ത് പിടിച്ചെന്റെ ബനിയനും നിക്കറുമൊക്കെ ഊരി എവിടൊക്കെയോ എരിഞ്ഞതാണ്., അതില്‍ ബനിയൻ കിട്ടിട്ടുണ്ട്, but നിക്കർ…! Where are you, iam here…
ഇച്ചിരി പാട് പെട്ടെങ്കിലെന്താ, ഫാനിന്റെ ലീഫിൽ നിന്ന് എന്റെ നിക്കർ കിട്ടിയല്ലോ…! പിന്നതും എടുത്തിട്ട് അടുക്കളയിലോട്ട് ഓടി…!
ഒരു ചായ ഇട്ടപ്പോഴേക്കും വിയർത്ത് ഒരു പരുവമായിരുന്നു… ഇട്ടിരുന്ന ബനിയന്, വെള്ളം നനഞ്ഞ അവസ്ഥയായിരുന്നു. അല്പം വിയർത്തെങ്കിൽ പോലും, ചായ ready…!
“കീത്തൂ…കീത്തുവേ…”
“അഹ്…”
“എണീക്ക്…”
“സമയം എന്തായി…?”
“മണി ആറര…!”
“അര മണിക്കൂറൂടെ കിടന്നോട്ടെ പൊന്നാ…”