💘 സ്വർഗ്ഗം 💘 3[ꫝ𝚓𝚎𝚎𝚜𝚑] 131

അഹ്, എന്തോ വിചാരിക്കട്ടെ, i dont care.,

ഒരു നീണ്ട ക്യൂ തന്നായിരുന്നു. പാവം, ഒരുപാട് കഷ്ട്ടപ്പെടുന്നുണ്ട്…!

ക്യൂ തെറ്റിക്കുന്നത് ശെരിയല്ല, അവസാനം ഞാനും ചെന്ന് നിന്നു. സ്വന്തം ഭാര്യയെ ക്യൂ നിന്ന് കണ്ടേണ്ട അവസ്ഥ വരെയായി…!

“അഹ്… ഹലോ…”

“പൊന്നുവേ ഇറങ്ങിയോ…?”

“അയ് ഞാനിവിടെ നിപ്പുണ്ടല്ലോ…!”

“എവിടെ…?”

“ദാണ്ട് ഇവിടെ…!”

കൈ പൊക്കി കാണിച്ചു. അപ്പൊ തന്നെ ചിരിയോടെ എന്റടുത്തേക്ക് അവൾ വന്നു.

“miss ചെയ്തില്ലാന്ന് പറഞ്ഞിട്ട്…?”

“അത്… അതിപ്പോ… അഹ്, എനിക്ക് വിശന്നൂ അതുകൊണ്ട് വന്നൂ…!”

“ആണോ…?”

പരിസരം പോലും മറന്നവള് കൊഞ്ചാൻ വരുവാ…!

“ദേ ഇത് വീടല്ലേ…, കൊഞ്ചാതേ പോടീ…”

“വീടെത്തിട്ട് കൊഞ്ചാലോ…?”

അതിലൊരു ഭീഷണി ഇല്ലേ…? ഏയ്‌., എന്റെ കീത്തു പാവാ…!

“വാ പൊന്നാ, വിശക്കുന്നില്ലേ…”

എന്റെ കൈയും പിടിച്ച് വലിച്ചവൾ, താഴെ കാന്റീനിലേക്ക് നടന്നൂ.

“കീത്തുവേ…”

“അഹ്…”

“ഒരു സത്യം പറയട്ടെ…?”

“പറഞ്ഞോ…!”

“ഞാൻ ശെരിക്കും miss ചെയ്തായിരുന്നു…!”

“എനിക്കറിഞ്ഞൂടെ പൊന്നേ നിന്നെ…”

“ഇനിയിപ്പോ രാത്രി വരെ ഞാനിവിടെ തന്നെ നിന്നോളം., എനിക്കെന്തോ നീ ഇല്ലാതേ ഒരു സ്വസ്ഥത കിട്ടാണില്ലടി…!”

ഉഫ്., ഇതെല്ലാം എന്റെ വായീന്ന് തന്നാണല്ലോ വീഴണേന്നാ…! റൊമാന്റിക് കിങ് ടാ 🔥

ആദ്യം എന്റെ പൊന്ന് മോനീ ഊണ് കഴിക്ക്…

“വറുത്ത മീനൂടെ…”

“പറഞ്ഞിട്ടുണ്ടെടാ ചെക്കാ…”

വറുത്ത മീൻ., അതൊരു വികാരമായിരുന്നു. എന്നും പാവം, എനിക്കായി ഒരു നേരമാവുമ്പോ ചന്തയിലേക്ക് ഓടും… നല്ല ഒന്നാന്തരം ചൂര മീനും വാങ്ങി വരും. അത്രക്ക് ഇഷ്ട്ടാ എന്നെ… എനിക്കങ്ങനെ ആഗ്രഹങ്ങൾ ഒന്നും തന്നില്ല… പിന്നെ ചെറുതായി പൊട്ടി മുളക്കുന്നതെല്ലാം അടിക്കടി വന്ന് ചികഞ്ഞ് മനസ്സിലാക്കി, നടത്തി തരുമായിരുന്നു…!

“സ്വപ്നം കാണാണ്ട് കഴിക്കെടാ…”

പക്ഷെ എന്തൊക്കെയായാലും ചില നേരത്ത് ഓന്തിന്റെ സ്വഭാവം തന്നെയാ…!

വയർ നിറച്ച് കഴിച്ചു, പോരാത്തതിന് അവളുടെ മീനിലും കൈയിട്ടു. 😄 വികാരം… വികാരം…!

“പൊന്നാ പോവുന്നില്ലെടാ…?”

“പോണോ ഞാൻ…?”

“ഇവിടെ തന്നെ എത്ര നേരാന്ന് വച്ചാ…?”

“സാരല്ല, നിന്റെ ജോലി നടക്കട്ടെ… ഞാനീ ആലിന്റെ മൂട്ടിൽ തന്നുണ്ടാകും… എത്തി നോക്കിയാൽ നിന്നെ കാണാൻ പറ്റുന്ന രീതിയിൽ തന്നെ…!”

കാന്റീനീന്ന് ഇറങ്ങി ആലിൻ ചുവട്ടിലായി ഞാനിരുന്നു…! എന്നോടൊപ്പം അൽപനേരം ഇരുന്നവൾ, പുഞ്ചിരിയാൽ ഫാർമസിയിലേക്ക് നടന്നു.

പിന്നീട് വൈകുന്നേരം ചായ കുടിയും കഴിഞ്ഞ്… വീണ്ടും അതേ ഇടത്ത്… ഇരുട്ടാവുന്നതും നോക്കി അങ്ങനേ….

Leave a Reply

Your email address will not be published. Required fields are marked *