“ …സുന്ദരിയേ വാ വെണ്ണിലവേ വാ
എൻ ജീവതാളം നീ പ്രണയിനീ ഓ..ഓ..ഓ..
നീലരാവിലെൻ സ്നേഹവീഥിയിൽ
മമതോഴിയായി വാ പ്രിയമയീ ഓ..ഓ..ഓ..
അന്നൊരിക്കലെന്നോ കണ്ട നാളിലെന്റെ
ഹൃദയമന്ത്രം കാത്തുവെച്ചൂ ഞാൻ ഓ..ഓ..ഓ.
അന്നെന്റെ കരളിൽ ഒരു കൂടൊരുക്കീല്ലേ
നിന്‍ നീലമിഴിക്കോണുകളിൽ കവിത കണ്ടില്ലേ
ഇന്നും നിന്നോർമ്മയിലെൻ നോവുണരുമ്പോൾ
പാഞ്ഞങ്ങു പോകരുതേവാർമഴവില്ലേ
മല്ലികപ്പൂമണക്കും മാർകഴിക്കാറ്റേ
നീ വരുമ്പോൾ എന്റെയുള്ളിൽ തേൻ കുയില്പാട്ട്
വെള്ളിക്കൊലുസിട്ട കാലൊച്ച കേൾക്കാൻ
കാത്തിരിക്കും എന്റെ ഹൃദയം
നിനക്കു മാത്രം നിനക്കു മാത്രമായ്
സുന്ദരിയേ വാ വെണ്ണിലവേ വാ
എൻ ജീവതാളം നീ പ്രണയിനീ ഓ..ഓ..ഓ..
നീലരാവിലെൻ സ്നേഹവീഥിയിൽ
മമതോഴിയായി വാ പ്രിയമയീ ഓ..ഓ..ഓ..
അന്നൊരിക്കലെന്നോ കണ്ട നാളിലെന്റെ
ഹൃദയമന്ത്രം കാത്തുവെച്ചൂ ഞാൻ ഓ..ഓ..ഓ.
ഇനിയെന്നേ കാണുമെന്റെ പുതുവസന്തമേ
നിറതിങ്കൾ ചിരിയാലെൻ അരികില്ലേ വരില്ലേ
പുലർകാലം വിരിയുമ്പോൾ ഇന്നും നിൻ മുഖം
അറിയാതെൻ ഓർമ്മയിലോ മധുരനൊമ്പരം
പച്ചനിര താഴ്വാരം പുൽകും വാനമേ
ചിങ്ങോളം കഥ ചൊല്ലും കായൽക്കരയേ
മിന്നും കരിവള ചാർത്തി പോകുമെൻ
അനുരാഗിയോ കണ്ടോ
എന്നുയിരേ എവിടെ നീ സഖീ
സുന്ദരിയേ വാ വെണ്ണിലവേ വാ
എൻ ജീവതാളം നീ പ്രണയിനീ ഓ..ഓ..ഓ..
നീലരാവിലെൻ സ്നേഹവീഥിയിൽ
മമതോഴിയായി വാ പ്രിയമയീ ഓ..ഓ..ഓ..
അന്നൊരിക്കലെന്നോ കണ്ട നാളിലെന്റെ
ഹൃദയമന്ത്രം കാത്തുവെച്ചൂ ഞാൻ ഓ..ഓ..ഓ… ”
മുടിയനായിട്ട്, പാട്ടും ഓഫ് ചെയ്ത് തേരാ പാരാ നടന്നൂ… എന്ത് ചെയ്താലും അവളുടെ ഓർമ്മകൾ മാത്രം മണ്ടമറിയാൻ…!
ഒന്ന് വിളിച്ചാലോ…? അല്ലേൽ വേണ്ടാ, ബുദ്ധിമുട്ട് ആയേക്കാം… അവള് പറഞ്ഞത് അച്ചിട്ടായി., അവളില്ലാത്ത ഈ ഒറ്റപ്പെടൽ, എനിക്ക് മടുപ്പേകുന്നു…!
എന്റെ സിവനെ…
അവളേം ദിവ്യസ്വപ്നം കണ്ടിരിക്കുമ്പോഴാണ്, ഫോൺ റിങ് ചെയ്യുന്നേ…
“പൊന്നൂസേ എന്തെടുക്കുവാ…?”
“ഞാനിങ്ങനെ ടീവിയും കണ്ടിരിക്കുവാ…!”
“ആണോ., എന്നെ miss ചെയ്യുന്നുണ്ടോ…?”
“ഇല്ലല്ലോ, എന്താടി…?”
“ശെരി വച്ചോ., കുരങ്ങൻ…!”
“ഹലോ… ഹലോ…”
അവൾ കട്ടാക്കിയിരുന്നു., ഇങ്ങനൊരു സൈക്കോ…! ചില നേരത്ത് ഇതിന്റെ സ്വഭാവം എനിക്കേ പിടിക്കുന്നില്ല. പിന്നെ മൂടുറക്കാതെ ഓടുവായിരുന്നു ഞാൻ. Already പാതി ചത്തതാണ്. ഇപ്പൊ മുഴവനായി…!
എന്റെ ഭാഗത്തും തെറ്റുണ്ട്, അതിന്റെ സ്വഭാവം അറിയാം, എങ്കിലും ഞാൻ ചുമ്മാ ഇരിക്കോ…? അതുമില്ല..
മണ്ടമറിയാൻ പത്ത് മിനിറ്റ് നടന്നാണ് ഒരു ഓട്ടോ കിട്ടണേ… നേരെ ഹോസ്പിറ്റലിന് മുന്നിൽ തന്നെ കൊണ്ടാക്കിയും തന്നു. പോയി കണ്ടാലോ…? വേണോ..? അവളെന്ത് വിചാരിക്കും…?