“അഹ്…!”
“എന്നാലും…”
“ഇനിയെന്താ…?”
“അല്ലാ, നല്ലൊരു ഷീറ്റ് ആയിരുന്നേ…”
“എന്റെ പൊന്ന് കീത്തു, ഇനിയിപ്പോ അങ്ങ് കത്തിച്ചേക്കാം…!”
“പോടാ അതൊന്നും വേണ്ടാ…!”
“പിന്നെ ഞാൻ കഴുകിക്കോളാം…! പ്രശ്നം തീർന്നല്ലോ…”
“വേണ്ടേ… വേണ്ടാ… ഞാൻ വന്നിട്ട് എന്താന്ന് വച്ചാ ചെയ്തോളാം. നീ പോയി പല്ലൊക്കെ തേച്ച് വാ, കഴിക്കാം…!”
“മ്മ്…!”
നിസ്സാരം ഒരു പുതപ്പിന് പോലും ഒരുപാട് സെന്റിമെന്റ്സ് ഉണ്ടവൾക്ക്. ഇതിനെ വട്ടായി കണ്ടൊതുക്കരുത്… അതുക്കും മേലെ…!
“വരണുണ്ടോ…?”
“വന്നേക്കാം…!”
വീടും പൂട്ടിയെടുത്ത് ഞങ്ങളിടറങ്ങി… കൊറേ കാലങ്ങൾക്ക് ശേഷമാ അവളെ വെള്ളേം വെള്ളേം ഇട്ട് കാണണേ… മാലാഖ… വല്ലാത്തൊരു മൊഞ്ച്…!
“ദാ ഇത് വച്ചോ…!”
അഞ്ഞൂറിന്റെ രണ്ട് നോട്ടെടുത്ത് തന്നവൾ എന്നെ നോക്കി ചിരിച്ചു.
“കീത്തു…”
തിരിഞ്ഞ് നടന്നവളെ വിളിച്ച് തിരികെയാ പൈസ ഏൽപ്പിച്ചിരുന്നു.
“എന്തേ…?”
“വീട്ടിലോട്ട് പോണെനിക്ക് എന്തിനാടി പൈസ…?”
“വീട്ടിൽ പോയിട്ട് എന്തിനാ…? ഒറ്റക്കായി പോവില്ലേ…, മടുപ്പ് തോന്നില്ലേ… എത്രയാന്ന് വച്ചാ ഇവിടെ തന്നിരിക്ക്യാ…? കറങ്ങീട്ടൊക്കെ വന്നൂടെ…!”
“വേണ്ടാ., ഞാൻ വീട്ടിൽ കാണും. അവിടെ എനിക്ക് കൂട്ടായി, നിന്റെ ചിരിയും കുറുമ്പും വില്ലാത്തരോം ഒക്കെ ഇല്ലേ…?”
അയ്യയ്യേ… ഞാൻ വല്ലാണ്ട് പൈങ്കിളി ആയത് പോലെ…!
“ഞാൻ… പോട്ടെ…?”
“അഹ്…!”
“വിളിക്കാമേ… പിന്നിത് വച്ചോ നീ… ഓട്ടോക്ക് കൊടുക്കാൻ…”
അഞ്ഞൂറ് തിരികെ ബാഗിൽ വച്ചവൾ രണ്ട് അൻപത് എടുത്ത് നൽകി. വാങ്ങാൻ മടിച്ച് നിന്നെങ്കിൽ പോലും., ബലമായി അവളെന്റെ പോക്കെറ്റിൽ അത് ആക്കിയിരുന്നു.
“പിന്നെ… ഷീറ്റ് കഴുകി ഇടാനൊന്നും നിക്കണ്ട., കേട്ടോ…!”
“അഹ്…!”
എവിടെ കിട്ടും ഇതുപോലൊരു ഭാര്യേ… ഒരു കുഞ്ഞ് ജോലി കൂടി എന്നെ കൊണ്ടവൾ ചെയ്യിക്കില്ല… സത്യം…!
തങ്കം സാർ അവൾ…
“അഹ് പിന്നെ…”
“ഇനിയൊരു പിന്നേം ഇല്ല… പോയേ…”
ഇതുവരേം പറയാതിരുന്നത് എന്തൊക്കെയോ ഇപ്പൊ പറയാനുള്ളത് പോലാണ് അവൾക്ക്… ഇതിങ്ങനെ ആയാൽ അവൾക്ക് സമയത്തിന് കേറാൻ പറ്റില്ല എന്ന് തോന്നിയത് കൊണ്ട് തന്നാണ്, ഞാനോടിച്ചതും.
“എന്റെ കീത്തുവേ… ഇനിയെന്തേലും ഉണ്ടേൽ അത് നമ്മക്ക് രാത്രിയിലേക്ക് മാറ്റം…!”