💘 സ്വർഗ്ഗം 💘 [ꫝ𝚓𝚎𝚎𝚜𝚑] 287

 

അതെന്തായാലും ഏറ്റു. ഇല്ലേൽ ചിലപ്പോ അവളെന്നെ കൊണ്ട് പത്ത് വർഷത്തെ പാട്ട് മൊത്തം ഒറ്റ ഇരുപ്പിന് പാടിച്ചേനേ…!

 

വേഗം പോയി കുളിച്ചിട്ടൊക്കെ ഇറങ്ങി. റൂമിലേക്ക് കേറുമ്പോ ആള് സാരിയൊക്കെ ചുറ്റി, കരിയെഴുതുവാണ്.

 

ദേവതേ… അവളൊരു ദേവതേ…

 

അഴകിയ…

 

കോപ്പ് കേട്ടോ എന്തോ…!

 

“പൊന്നുവേ എന്റെ ചോര പിന്നെ ഊറ്റം, വേഗം ഒരുങ്ങാൻ നോക്ക്. ദേ അയൺ ചെയ്ത് വച്ചിട്ടുണ്ട്. വേഗം എടുത്തിട്…!”

 

ചമ്മല് തോന്നുന്ന സാഹചര്യത്തിൽ പോലും എനിക്ക് ആശ്വാസമാണ് തോന്നീത്. കാരണം അവളത് കേട്ടില്ലല്ലോ…!

 

“പിന്നെ ചോര ഊറ്റാൻ പറ്റിയ ചളുക്ക്…!”

 

ആത്മഗതമാണേ…! പക്ഷെ…?

 

“അതെന്താ എനിക്കൊരു കുറവ് ഏഹ്…?”

 

ഈശ്വരാ ഇവളിത് എന്ത് ഭവിച്ചാ…?

 

തോളിൽ നിന്നുമവൾ സാരിയുടെ മുന്താണി എടുത്ത് നിലത്തേക്ക് ഇട്ടിരുന്നു. പാൽ നിറമാർന്ന വെണ്ണക്കൽ ശില്പം കണക്കേ. ഒരുവേള കുടിനീരിറക്കി ഞാനതേ നിൽപ്പ് നിന്നൂ. എത്ര ശ്രമിച്ചിട്ടും കണ്ണുകൾ അവളുടെ വയറിൽ നിന്നും മാറുന്നില്ലായിരുന്നു., നല്ല ഒതുങ്ങിയ വയറും പൊക്കിൾ ചുഴിയും പിന്നെ അതിനോട് ലയിച്ച് കിടക്കുന്ന വെള്ളിയരഞ്ഞാണവും…

 

ദേവിയേ…

 

“നിനക്കെന്താടി ബോധമില്ലേ…? പ്രായപൂർത്തി ആവാത്ത കൊച്ച് ചെറുക്കന്റെ മുന്നില് ഇങ്ങനെ നിക്കാൻ…? മ്ലേച്ഛം…!”

 

ബോധം വന്നപ്പോ എന്തൊക്കെയാണോ പറഞ്ഞേ…! അടുത്തേക്ക് ചെന്ന് ഞാൻ തന്നെ നിലത്ത് കിടന്ന മുന്താണി തിരിച്ച് തോളിലേക്ക് തന്നെ ഇട്ടു.

 

പെരുമാളേ പാപം… പാപം…

 

പൊട്ടിച്ചിരിച്ചവൾ എന്നെ മുറുകെ പുണരുമ്പോ ഞാനാ നേരം അംബി തന്നായിരുന്നു…!

 

“നോക്കട്ടെ… നോക്കട്ടെ… പ്രായപൂർത്തി ആവാത്ത കൊച്ച് ചെറുക്കന്റെ മുഖം നോക്കട്ടെ…”

 

എന്റെ മുഖത്തേക്ക് തന്നെ തുറിച്ച് നോക്കിയവൾ പറയണ കേട്ടപ്പോ എനിക്കും ചിരി വന്നൂന്നുള്ളത് പച്ചപരമാർത്ഥം…!

 

“എന്റെ ചെക്കാ നീ എന്താ ഇങ്ങനെ…? നിനക്ക് കാണാനുള്ളത് അല്ലേ ഇതെല്ലാം…! പിന്നെന്താ നിനക്കിത്ര പേടിയും നാണവും…? ഏഹ്…?”

 

“അയ്യേ പോടി… തലക്ക് സുഖം ഇല്ലാന്ന് വച്ച് എന്തും വിളിച്ച് പറയാന്നായോ…?”

 

“തലക്ക് സുഖമില്ലാത്തത് നിന്റെ മറ്റവൾക്ക്…!”

 

“ഈ മറ്റവൾടെ പേര് കീത്തൂന്നോ മറ്റോ അല്ലേ…?”

 

എന്റെ പറച്ചില് കേട്ട് വീണ്ടും അവളെന്നെ അള്ളിപ്പിടിച്ച് ചിരിക്കുവാണ്. ഇവളിനി പൂച്ചയുടെ ജന്മം എങ്ങാനുമാണോ…?!

 

“മതി… മതി പോയേ ഞാൻ ഡ്രസ്സ്‌ മാറട്ടെ…”

2 Comments

Add a Comment
  1. Arelum nammude harshan bro ayit contact undo undel pulik story onnu finish cheyan para pulide asukam oke mariyo

  2. Super ❤️

Leave a Reply

Your email address will not be published. Required fields are marked *