?Ma love? [Naima] 126

ഒരു റിജെക്ഷനെ കുറിച്ച് ചിന്തിക്കാൻ പോലും ആവുന്നില്ല….അത്രക് പരിശുദ്ധമായി ഞാൻ സൂക്ഷിക്കുന്നതാണു ഹൃദയത്തിൽ….

ഇങ്ങനെ ഒരു സാഹസത്തിനു മുതിരണോ എന്ന് കുറേ ആലോചിച്ചു….അവസാനം എല്ലാ ധൈര്യവും സംഭരിച്ചു പറയാൻ തന്നെ തീരുമാനിച്ചു….

ലൈബ്രറിയുടെ മുന്നിൽ വെച്ചു ഒരു അവസരത്തിൽ അവളെ കൂട്ടുകാരിയുടെ കൂടെ കണ്ടു…കൂടെ ഉള്ള ആത്മാർത്ഥ സുഹൃത്തുക്കളും പോയി സംസാരിക്കാൻ ഉപദേശിച്ചു….അവർ എനിക്ക് വേണ്ടി കുറച്ചു മാറി നിന്ന് ധൈര്യം ആയി പോയി പറയാൻ പറഞ്ഞു വിട്ടു….

പറ്റിയ അവസരം എന്നോർത്തു ഒരു ” എസ്ക്യൂസ്‌ മി നിത്യ ” എന്ന് എങ്ങനെയോ പറഞ്ഞൊപ്പിച്ചു…..

തികഞ്ഞ ആകാംഷയോടെ ചെറു പുഞ്ചിരിയോടെ “എന്താ രോഹിത്തേട്ടാ ” എന്ന് ചോദിക്കുന്നത് കേട്ടപ്പോ അടിവയറ്റിൽ മഞ്ഞുവീണ പോലെ അവസ്ഥയായിരുന്നു ……

ഇത് നേരത്തെ പ്രതീക്ഷിച്ച പോലെ കണ്ണുകൾ തിളക്കവുമായി അവളുടെ നിൽപ് കണ്ടപ്പോൾ സത്യത്തിൽ എനിക്ക് അല്പം ആശ്വാസം തോന്നി…

അപ്പൊ ഇവൾക്ക് എന്റെ പേരറിയാമോ എന്നായിരുന്നു സംശയം…അവളുടെ മുഖത്തു നിറയെ കുറുമ്പോ സന്തോഷമോ എന്തോ മാറി മാറി തെളിയുന്നുണ്ട്….

“”I love you”” എന്ന മൂന്നു ഇംഗ്ലീഷ് വാക്കുകളിൽ എന്റെ ദീർഘാകാലത്തെ ആത്മാർത്ഥ പ്രണയത്തെ ഒതുക്കി തീർക്കാൻ എന്തു കൊണ്ടോ മനസ് വന്നില്ല….

രണ്ടാമതും “എന്താ രോഹിതേട്ടാ “എന്ന് ചോദിക്കുന്നത് കേട്ടപ്പോൾ എനിക്ക് പിടിച്ചു നിൽക്കാൻ കഴിഞ്ഞില്ല…

എല്ലാ ധൈര്യവും എങ്ങോട്ടോ പോയി…..ഇനിയും എനിക്കധികനേരം അവിടെ പിടിച്ചു നിക്കാൻ ആവില്ലെന്നു മനസിലായി……

അവൾ അടുത്ത് വരുന്തോരും എന്റെ ഹൃദയം ഇങ്ങനെ പെരുമ്പറ കൊട്ടുന്നുണ്ട്……അവൾക് പോലും കേക്കുമാറുച്ചതിൽ…… പേടിച്ചിട്ടു അവളുടെ മുഖത്തു പോലും നോക്കാൻ ധൈര്യം വന്നില്ല….

നാളുകളായി എന്റെ ഉള്ളിൽ ഞാൻ ഒളിപ്പിച്ച ഇഷ്ടം എങ്ങനെ ഇവളോട് പറയും…ഇനി ഇവൾ അത്‌ റിജക്റ്റ് കൂടി ചെയുന്നതിനെ കുറിച്ചാലോചിക്കാൻ പോലും കഴിയില്ല……

ഒന്നും ഇല്ലെന്നു പറഞ്ഞു അവിടുന്ന് തടിത്തപ്പാൻ തീരുമാനിച്ചു… പിന്തിരിഞ്ഞു നടന്നപ്പോൾ പെട്ടന്നൊരു പിൻവിളി വന്നു…

നോക്കുമ്പോ കൈ രണ്ടും പിണച്ചുകെട്ടി എന്നെ തന്നെ കുസൃതി ചിരിയോടെ നോക്കുന്നു…

“”ഒരു ഇഷ്ടം പോലും തുറന്നു പറയാൻ ധൈര്യം ഇല്ലാത്ത ചേട്ടൻ ആണോ എന്റെ പിന്നാലെ ഒരു കൊല്ലമായി നടക്കുന്നത്….”””

മറുപടി പറയാൻ ആവാതെ മിഴിച്ചു നിന്നു പോയി…..അപ്പോ ഇവൾ എന്നെ കണ്ടിരുന്നോ…ഇവൾക്ക് ഇത്രയും ധൈര്യം ഉണ്ടായിരുന്നോ……..ഞാനീ മസിലും വീർപ്പിച്ചു നടന്നതെല്ലാം വെറുതെ ആയോ…..ഞാൻ നോക്കുന്നത് ഇവൾ അറിഞ്ഞിരുന്നോ….എന്റെ ഇഷ്ടം മനസിലാക്കി കാണുമോ….!!!

അടുത്തേക് വന്നു എൻറെ കൈ നീട്ടാൻ പറഞ്ഞു….അത്‌ കേട്ടതും എന്റെ മനസ്സിൽ ഒരു കുളിർമഴ പെയ്ത ഫീൽ ആയിരുന്നു…..ഞാൻ രണ്ടു കൈയും നീട്ടി.. അവളും കൂടെ ഉള്ള കൂട്ടുകാരിയും ചിരിക്കുന്നുണ്ട്…..

പെട്ടന്ന് അവൾ വലത്തേ കൈ പിടിച്ചു….പേന കൊണ്ട് “””I LUV U””” എന്ന്  ഉള്ളം കൈയിൽ എഴുതി… എന്റെ മുഖത്തേക് കുറച്ചു നേരം നോക്കിനിന്നു ചെറു പുഞ്ചിരിയോടെ അവൾ മെല്ലെ സ്റ്റെയർ ഇറങ്ങി പോയി……..

കൂടെ നിന്നവൻ “””ടാ അളിയാ അവൾ കലക്കിയല്ലോ…. ..”” എന്ന് പറഞ്ഞു രണ്ടു മൂന്നു തവണ തട്ടി വിളിച്ചപ്പോഴാണ് ബോധം വന്നത്…..സന്തോഷം അതിന്റെ ഏറ്റവും മൂർദ്ധന്യാവസ്ഥയിൽ…

കൂട്ടുകാർ വന്നു കൈയിലേക്കും എന്നെയും മാറി മാറി നോക്കി….ജാള്യതയോടെ മുഖം താഴ്ത്തി കൈയിലേക്കു തന്നെ നോക്കി നിന്നു…..ചുണ്ടിൽ നേർത്തൊരു പുഞ്ചിരിയും….

അവന്മാർ നിന്നിട്ട് അലക്കുന്നുണ്ട് എന്റെ ചമ്മൽ കണ്ടിട്ട് …നടന്നത് യഥാർത്ഥമായിരുന്നെന്ന് അപ്പോഴാണ് തിരിച്ചറിഞ്ഞത്….ഞാൻ കണ്ട സ്വപ്നങ്ങൾക്കെല്ലാം അർത്ഥം വന്ന പോലെ തോന്നി……

അവളോളം ഒരു വസന്തവും എന്നിൽ പൂവിട്ടിട്ടില്ല…….നമ്മുടെ ആത്മാവിനെ തൊട്ടറിഞ്ഞ ഒരു പ്രണയവും മനസിനെ കൈ വിടില്ലെന്ന്  മനസിലായത് അന്നേരമാണ്……..

പ്രണയമെന്ന വസന്തകാലത്തിലേക്ക് അവളുടെ കൈ പിടിച്ചു ഇനി ഒരു ദീർഘയാത്ര….. അത്രയേറെ ഞാൻ ആഗ്രഹിച്ചത്…….

19 Comments

  1. Nice!!! Ithu complete ayo?

  2. എന്താണ് ഇങ്ങനെ ഒരേ ഒരു പേര്.. ma love…

    1. ഒരനുഭവ കഥയാണ് ??

  3. കൊള്ളാം… Last few lines kalakki… Remembered ma college days❤️❤️

  4. Nice

  5. ♥️♥️♥️

  6. അശ്വിനി കുമാരൻ

    ?

  7. ത്രിലോക്

    Nice ?❤️

  8. ❬?● ̶̶ ̶ᷝ ̶ᷟ༎༎꯭??????]༎꯭?

    ???…

    വായിച്ചിട്ടില്ല..

    വൈകാതെ അഭിപ്രായം അറിയിക്കാം ?.

    αll thє вєѕt 4 чσur ѕtσrч…

  9. Nice ❤️

Comments are closed.