? അമ്മൂട്ടി ? [?ꫝ??? ꫝ???? ⚡️] 79

കണ്ണുനീരൊപ്പി എന്നെയവൾ വിളിക്കുമ്പോ, കുറച്ച് നേരം കൂടെ ഇരിക്കണം എന്നായിരുന്നു മനസ്സിൽ. അതിനാൽ തന്നെ അവരെ ഞാൻ പറഞ്ഞയച്ചു.

 

അവര് പോയി കഴിഞ്ഞ് വീണ്ടും കരഞ്ഞു ഒരുപാട്. ഒരുപക്ഷെ എല്ലാം മനസ്സിലാക്കിയത് കൊണ്ടുമാകാം. ഞാനല്ല. ഞാനല്ലെന്റെ അമ്മൂട്ടിയെ…, ദേവു പറഞ്ഞപ്പോലെ ന്റെ കുട്ടിക്ക് അത്രേ ആയുസ്സുണ്ടായിരുന്നുള്ളൂ. ആ പെയ്ത പെരുമഴ മുഴുവൻ നനഞ്ഞു. ഉള്ളിലെ സങ്കടങ്ങളെ മുഴുവൻ ആ മഴത്തുള്ളികൾ കൊണ്ട് പോയി. ഒരുവേള വീണ്ടും കണ്ണ് നിറഞ്ഞത് ആ കാഴ്ച കണ്ടാകാം, സന്തോഷം കൊണ്ടാകാം…!

 

മുന്നിലൂടെ ഓടുവാണ് ന്റെ അമ്മൂട്ടി ചുണ്ടിൽ നിറഞ്ഞ കുസൃതി ചിരിയോടെ.

 

“പറ്റിച്ചേ….”

 

“അമ്മൂട്ടി ഓടാതെ മഴയാണ് പനി പിടിച്ച് കിടക്കും…!”

 

“പനി പിടിച്ചാൽ പിന്നെ പള്ളിക്കൂടത്തിൽ പോണ്ടാല്ലോ…!”

 

“അമ്പടി കേമി അപ്പോ അതാണല്ലേ ഉദ്ദേശം.. നിക്കടി അവിടെ കുറുമ്പി…!”

 

“പറ്റോങ്ങി പിടിച്ചോ…!”

 

പാൽനിറ പല്ലുകൾ കാട്ടി, വളകിലുക്കം പോൽ ചിരിച്ചോടുവാണവൾ. പിന്നാലെ തന്നെ ഞാനും…!

 

ആ ഓട്ടം അവസാനിക്കുന്നത് ഒരുപക്ഷെ തിരുവോണ നാളിലാവാം. ചൊടികളിൽ വിരിഞ്ഞ ചിരിയോടെ ഞാൻ പിന്തിരിഞ്ഞ് നടന്നു. ഇപ്പഴും കേക്കുന്നുണ്ട് കൊച്ചേട്ടന്റെ കുറുമ്പി പെണ്ണിന്റെ കളിചിരി മേളം…!

 

SoMe DaYs LaTeR…..!

 

ഇന്നീ തിരുവോണ നാളിൽ ഉള്ളറിഞ്ഞ് സന്തോഷിക്കുന്നുണ്ട് ഞാൻ. എല്ലാം മറന്ന് ചിരിക്കുന്നുണ്ട് ഞാൻ. ഇന്നെന്റെ അമ്മൂട്ടീടെ ആത്മാവും എന്നെപ്പോലെ തന്നെ സന്തോഷിക്കുന്നുണ്ട്., അതീ കൊച്ചേട്ടന് മനസ്സിലാവും. ആഘോഷങ്ങൾ ഒന്നുമില്ലെങ്കിൽ പോലും ചെറിയൊരു സദ്യ ഒരുക്കുവാണ് സ്ത്രീജനങ്ങൾ. അതി രാവിലെ തന്നെ അടുക്കളേൽ കയറിയതാണവർ. മടിയിലിരുന്ന് വിരൽ ചപ്പുവായിരുന്ന മോളേം എടുത്ത് ഞാൻ പുറത്തേക്കിറങ്ങി.

 

“നോക്ക്.., നോക്ക് എന്താത്…? ഏഹ്… കണ്ടോ വാവേ എന്താത്…? നോക്കിയേ…”

 

മേലെ കൂടി ഉയർന്ന് പോകുന്ന വിമാനത്തേയും, കൂട് തേടി പറക്കുന്ന പക്ഷികളെയും, തേൻ തേടി കൊതിയോടെ പാറി വരുന്ന ശലഭങ്ങളെയും ചൂണ്ടി കാട്ടി ഞാൻ തിരക്കുമ്പോ, വെള്ളാരം കണ്ണുകളിൽ കണ്ടത് വല്ലാത്ത കൗതുകമായിരുന്നു. നിറ ചിരിയോടെ ആ ഉണ്ടക്കവിളിൽ മുത്തി ഇക്കിളി ഇടുമ്പോ ഉറക്കെയുറക്കെ അവൾ ചിരിക്കുവാണ്. അമ്മൂട്ടിയെ പോലെ അതേ അഴകോടെ…!

 

ആദ്യ ഇലയിട്ട് ഒന്നും കുറക്കാതെ തന്നെ എല്ലാം വിളമ്പി വച്ച് അമ്മൂട്ടിക്കായി ഞാൻ കാത്തിരുന്നു. അവളുറങ്ങുന്ന ആ മണ്ണിൽ. എന്നോടൊപ്പം തന്നെ മറ്റുള്ളവരും. കുറേ കാത്തു., അമ്മൂട്ടി വന്നിരുന്നില്ല, പക്ഷെ അമ്മൂട്ടിക്കായി വച്ചത് അന്നാദ്യമായി ദേവൂന്റെ മടിയിലിരുന്ന ഞങ്ങടെ കുഞ്ഞി പെണ്ണ് ആരുടേം സഹായമില്ലാതെ ആ കുഞ്ഞികൈകളാൽ ഒരു വറ്റ് തൊട്ട് നാക്കിലാക്കിയിരുന്നു…!

 

ചോറൂണ് പോലും കഴിഞ്ഞിരുന്നില്ല മോൾടെ. എന്നിട്ടും…? എന്താ ഭഗവതി ഈ നടക്കണേ…? എല്ലാവരുടേം കണ്ണുകളിൽ ഞാൻ കണ്ട അത്ഭുതമായിരുന്നില്ല, എന്റെ ദേവൂവിൽ കണ്ടത്. മറിച്ച് അത് എന്തിനെന്നറിയാതെ നിറഞ്ഞിരിക്കുന്നു. ആ കവിളിൽ മുത്തി മോളെ മാറോട് ചേർത്തിരുന്നു അവൾ. നോക്കി കാണുവായിരുന്നു ഞാനാ നിമിഷം., അമ്മൂട്ടി ജനിച്ച ആയില്യം നാളിൽ തന്നെ ജനിച്ച, അമ്മൂട്ടിക്ക് ഉള്ളത് പോലെ ഇടത് കവിളിൽ അതേ കുഞ്ഞി കാക്കപ്പുള്ളിയുള്ള, അവളുടെ അതേ വെള്ളാരം കണ്ണുകളുള്ള എന്റെ

പൈതലിനെ…! എന്റെ അമ്മൂട്ടിയെ….!

 

 

❤️ അമ്മൂട്ടി ❤️

 

bY     bArRy     AlLen    ?

Updated: July 28, 2023 — 10:43 pm

11 Comments

  1. ❤❤❤❤❤❤❤❤

  2. ȶօʀʊӄ ʍǟӄȶօ

    ??

  3. ആഞ്ജനേയദാസ്

    ?

  4. ആഞ്ജനേയദാസ്

    ?

  5. ആഞ്ജനേയദാസ് ✅

    ?

  6. ആഞ്ജനേയദാസ് ✅

    ?

  7. ആഞ്ജനേയദാസ്

    ?

  8. enthaa parayendathu ennariyilla. vaakkukal kittunnilla 🙂 🙁

  9. ഒന്നും പറഞ്ഞു അവസാനിപ്പിക്കുന്നില്ല.??അത്യുഗ്രൻ…
    എവിടെയൊക്കയോ ഒരു വിഷമം…
    അമ്മൂട്ടിയെ ഒരുപാട് ഇഷ്ടായി

  10. അറക്കളം പീലിച്ചായൻ

    ????

Comments are closed.