? അമ്മൂട്ടി ? [?ꫝ??? ꫝ???? ⚡️] 79

 

ഇത്രേം നാൾ പിരിഞ്ഞിരുന്നതിന്റെ സങ്കടം എല്ലാവരുടേം മിഴികളിൽ തെളിഞ്ഞ് കാണുന്നുണ്ടായിരുന്നു. കുഞ്ഞിന്റെ ബഹളം ഒഴിച്ചാൽ നിശബ്ദത., നിശബ്ദത മാത്രം…!

 

പിണക്കമോ പരിഭവമോ ആവാം ആ മൗനത്തിന് പിന്നിൽ. എന്നെ സംബന്ധിച്ചടുത്തോളാം കുറ്റബോധം മാത്രായിരുന്നു ആ മൗനം.

 

“ഞ്ഞവൂ ഞ്ഞാ….”

 

ആ പിണക്കത്തിനും അതുവരേ ആയുസ്സുണ്ടായിരുന്നുള്ളൂ. ദേവൂന്റെ കൈയിൽ നിന്നും കുഞ്ഞ് എന്റമ്മക്ക് നേരെ തന്റെ കുഞ്ഞി കൈകൾ വിടർത്തി കാട്ടി., എടുക്കാനെന്ന പോൽ.

 

“മുത്തശ്ശീടെ ചക്കരയാണേത്…!”

 

അങ്ങനെ എന്നെന്നേക്കുമായി ആ പിണക്കത്തിന്റെ തിരശ്ശിലയും അവിടെ വീണു.

 

“വന്ന കാലിൽ നിൽക്കാതെ അകത്തേക്ക് വാ മക്കളേ….!”

 

സാവിത്രി വല്യമ്മ ഉള്ളിൽ പോയി ആരധിയുമായി ക്ഷണിച്ചു. ആരാധിയുഴിഞ്ഞ് ഭസ്മം തൊട്ട് വലത് കാല് വച്ചകത്തേക്കും. പിന്നീട് വിശേഷം പറച്ചിലും പരാതികളുടെ കെട്ടഴിക്കലുമായിരുന്നു. കാന്താരി പെണ്ണിനിപ്പോ അച്ഛയേം വേണ്ട അമ്മയേം വേണ്ടെന്ന അവസ്ഥ. ഞങ്ങളെ ഒന്ന് ശ്രദ്ധിക്കുന്നത് കൂടിയില്ലാ.

 

എന്തൊക്കെ ആയാലും ഇന്നേരം എന്നുള്ളിൽ എരിഞ്ഞ് കത്തിയിരുന്ന ഓർമകൾക്ക് ഒരാശ്വാസം തന്നെ ലഭിച്ചിരുന്നു.

 

“ദേവൂ, മോള് ബലിയിട്ടായിരുന്നോ…?”

 

“ഇട്ടമ്മേ. ഒരിക്കൽ പോലും മുടക്ക് വരുത്താറില്ലല്ലോ..!”

 

“നീയോ മോനെ…?”

 

“ഇട്ടമ്മേ. ആയുസ്സുള്ള കാലം വരേം എത്ര വയ്യെങ്കിലും പോയി ഇട്ടിരിക്കും…!”

 

ഒരേസമയം നിറഞ്ഞത് ആരുടെയൊക്കെ മിഴികളാണ്…? ആ കൂട്ടത്തിലേക്ക് മോളും ചേർന്നിരുന്നു. അവൾ കണ്ണ് നിറച്ച് വിതുമ്പുവാണ്.

 

“മുത്തശ്ശീടെ ചുന്ദരിയേ…, എന്താ പൊന്നെ…”

 

കുഞ്ഞി വിരലുകളാൽ അവൾ ചൂണ്ടുന്നിടത്തായിരുന്നു മറ്റുള്ളവരുടെ ഒക്കെയും ശ്രദ്ധ. ആ മണ്ണ്…! എന്റെ അമ്മൂട്ടിയുറങ്ങണ മണ്ണ്. എന്റെ മോള് തന്നെ എപ്പഴോ വിട്ട് പോയാ കാര്യം എന്നെയോർമിപ്പിച്ചു. അകത്ത് നിന്നും മുറ്റത്തേക്ക് ഞാനിറങ്ങുമ്പോ തന്നെ അവളുടെ വിതുമ്പലും അവസാനിച്ചിരുന്നു.

 

കാണുവാണ് ഞാനാ ചായ്‌പ്പ്., എന്റെ കുഞ്ഞിനെ ശ്വാസം മുട്ടിച്ച് കൊന്നാ ചായ്‌പ്പ്.

 

“അമ്മൂട്ടി ആ ചായ്പ്പിൽ കേറിയൊളിച്ചോട്ടോ…! കൊച്ചേട്ടൻ എല്ലാവരേം കണ്ടുപിടിച്ചിട്ടേ ന്റെ അമ്മൂട്ടിയെ സാറ്റടിക്കൂളൂട്ടോ…!”

 

“നല്ല കൊച്ചേട്ടൻ…!”

 

എന്റെ മുന്നിലൂടെ അവളോടുവാണ്. പൂക്കൾ നിറഞ്ഞ അതേ കുഞ്ഞി പാവാടയും പൊക്കി പിടിച്ച്. പിന്നിലായി ഇതേ സമയം ഞാൻ എണ്ണുന്നുമുണ്ട്. ചായ്പ്പിലേക്ക് ഓടി മറഞ്ഞവൾ ഒരുവേള ഒളികണ്ണാൽ എന്നെ തന്നെ നോക്കുവാണ്., ആ കുഞ്ഞി ചുണ്ടുകളിൽ കുറുമ്പ് നിറഞ്ഞ ചിരി മാത്രാണ്. വീണ്ടും മറഞ്ഞവൾ കുപ്പിവളകൾ നിറഞ്ഞ കൈകളാൽ വാതിൽ അടക്കുവാണ്.

 

“വേണ്ട മോളെ അടക്കാതെടാ, എന്റെ പൊന്നിന് ശ്വാസം കിട്ടത്തില്ലടാ കൊച്ചേട്ടൻ അവസാനേ മോളെ സാറ്റടിക്കൂ. അങ്ങനെ ചെയ്യാതെ അമ്മൂട്ടിയേ….!”

 

പിറുപിറുത്ത് ഞാൻ ചായ്പ്പിലേക്ക് ഓടിയടുത്തു. എത്തുന്നതിനും ഒരുനിമിഷം മുന്നേ തന്നെ ആ വാതിൽ എനിക്ക് മുന്നിൽ കൊട്ടിയടഞ്ഞിരുന്നു.

 

“മോളെ…, മോളെ….,”

 

വാതിലിൽ തട്ടി ഞാനലറി കരഞ്ഞു, ഒരു ഭ്രാന്തനെ പോലെ.

 

“എന്തിനാടാ.., എന്തിനാ…? വേറെവിടേം കിട്ടിയില്ലായിരുന്നോ നിനക്ക് കുഞ്ഞിനെ പറഞ്ഞയക്കാൻ…? കൊന്ന് കളഞ്ഞില്ലേ മഹാപാപി..!”

 

മനസാക്ഷി സ്വയം കുറ്റപ്പെടുത്തുമ്പോ ചങ്ക് പൊട്ടി കരയാൻ അല്ലാതെ മറ്റൊന്നിനും ആവുമായിരുന്നില്ല.

 

“കൊച്ചേട്ടാ…”

 

ആ വിളി., വർഷങ്ങൾക്കിപ്പുറം ഞാനാ വിളി നേരിൽ കേട്ടു. വർഷങ്ങൾക്ക് ശേഷം ഞാനാ ഗന്ധം നേരിട്ടറിഞ്ഞു.

 

ഞെട്ടി കണ്ണ് തുറന്ന് നോക്കുമ്പോ കണ്ടു., അമ്മൂട്ടിയുറങ്ങണ മണ്ണിനെ. അവളുടെ കുഞ്ഞി ശരീരം വിശ്രമിക്കുന്ന ഇടത്തെ…!

 

“അമ്മൂട്ടി മോളെ കൊച്ചേട്ടനോട് പൊറുക്കെടി…! ന്റെ കുഞ്ഞിനെ മരണത്തിലേക്ക് ഒളിക്കാൻ വിട്ടതീ ഞാനല്ലേ…”

 

എന്നെ തലോടി പോയാ ഇളം തെന്നൽ ഒരുപക്ഷെ എന്നെ ആശ്വാസിപ്പിക്കാനായി വന്ന എന്റെ അമ്മൂട്ടി തന്നാകാം…!

 

“ഏട്ടാ…”

 

കുഞ്ഞിന്റെ ചിണുങ്ങലും ദേവൂന്റെ അടർന്ന് പോയ വിളിയും കേട്ട് ഞാൻ തിരിഞ്ഞ് നോക്കി. ഐശ്വര്യം തുളുമ്പുന്ന അവളുടെ മുഖമിന്ന് വാടിപ്പോയിരിക്കുന്നു. ചുവന്ന് കലങ്ങിയ മിഴികളിൽ നിയന്ത്രിക്കാൻ കഴിയാണ്ട് നിറഞ്ഞ് വരുന്ന കണ്ണുനീര് തുള്ളികൾ. ഓമനത്വം തുളുമ്പുന്ന എന്റെ കുഞ്ഞിന്റെ മുഖവും വിപരീതമല്ല. പനിനീർ ദളം പോൽ ചുവന്ന് തുടുത്ത കുഞ്ഞധരങ്ങൾ വിതുമ്പി വിറക്കുന്നു, വെള്ളാരം മിഴികൾ പെയ്യനായി വെമ്പുന്നു.

 

“എന്തിനാണേട്ടാ ഇങ്ങനെ സ്വയം ചെയ്യാത്ത കുറ്റം ഏറ്റെടുത്ത് ആ മനസ്സിനെ വേദനിപ്പിക്കണേ…?”

 

വേദനിപ്പിച്ചു., അതെന്റെ മനസ്സിനെ ആയിരുന്നില്ല മറിച്ചെന്റെ പ്രാണനെയായിരുന്നു. അവളുടെ വാക്കുകൾക്ക് അവളനുഭവിച്ച് വരുന്ന വേദന എടുത്ത് കാണിക്കാൻ കഴിഞ്ഞിരുന്നു.

 

“ഇനീം സ്വയമോരോന്ന് ചിന്തിച്ച് വേദനയോടെ ജീവിക്കരുത് എന്റേട്ടൻ. താങ്ങൂലാ ഞാൻ. ചിലപ്പോ…, ചിലപ്പോ മരിച്ച് പോവുമേട്ടാ….!”

 

നിലത്തേക്കിരുന്ന് എന്റെ തോളിൽ തല ചേർത്തവൾ തേങ്ങുമ്പോ, അവളേം അള്ളിപ്പിടിച്ച് വാവിട്ട് കരയുവായിരുന്നെന്റെ പൊന്ന് മോളപ്പോ…! അറിയില്ലായിരുന്നു എനിക്ക് അവരെ എങ്ങനെ അശ്വസിപ്പിക്കണമെന്ന്. അറിയില്ലായിരുന്നു എന്ത് പറഞ്ഞാലാണ് അവർക്ക് ആശ്വാസമാകുക എന്ന്…!

 

“വേണ്ട… വേണ്ട… വേണ്ട… അമ്മേടെ പൊന്ന് കരയണ്ട. ഓഹ്… ഓഹ്…”

 

തോളിൽ തട്ടി മുഖമൊട്ടാകെ ചുംബിച്ചും അവൾ മോളെ ആശ്വസിപ്പിക്കുമ്പോ പോലും ആ ഉള്ളം തേങ്ങിയിരുന്നത് ഞാൻ മാത്രേ കെട്ടുള്ളൂ.

 

“ദേവൂ…”

 

“ഏട്ടാ., ഏട്ടനിങ്ങനെ പുറമേ സന്തോഷം അഭിനയിച്ച് ജീവിക്കുമ്പഴും ആ മനസ്സ് ഞാൻ കാണുന്നുണ്ട്. മതിയേട്ടാ, എന്തിനാ ഇങ്ങനെ എല്ലാം ഏറ്റെടുക്കാണേ…? അമ്മൂട്ടി., നമ്മുടെ കുഞ്ഞിന് അത്രേ ആയുസ്സുണ്ടായിരുന്നുള്ളൂ ഏട്ടാ. അവള് നമ്മളെ വിട്ടെങ്ങും പോയിട്ടില്ല, കൂടെ തന്നെയുണ്ട്. അവളുടെ കൊച്ചേട്ടൻ ഇങ്ങനെ ഓരോ നിമിഷോം മരിച്ച് ജീവിച്ചാൽ എങ്ങനാ…, എങ്ങനാ ഏട്ടാ അവളുടെ ആത്മാവിന് ശാന്തി കിട്ടുന്നേ…?”

 

ആ ചോദ്യം എന്റെ ഹൃദയത്തെ പോലും രണ്ടാക്കിയിരുന്നു.

 

“മതിയേട്ടാ.. വാ എഴുന്നേൽക്ക് അകത്തേക്ക് പോകാം. നല്ല മഴ വരുന്നുണ്ട്.”

 

ഏറെ നേരം തണലായി, നിഴലായി ചേർന്നിരുന്നവൾ എന്നെ വിട്ടകന്നെഴുന്നേറ്റു.

 

“നീ മോളേം കൊണ്ട് ചെല്ല് ദേവൂ, ഞാൻ വന്നേക്കാം…!”

 

Updated: July 28, 2023 — 10:43 pm

11 Comments

  1. ❤❤❤❤❤❤❤❤

  2. ȶօʀʊӄ ʍǟӄȶօ

    ??

  3. ആഞ്ജനേയദാസ്

    ?

  4. ആഞ്ജനേയദാസ്

    ?

  5. ആഞ്ജനേയദാസ് ✅

    ?

  6. ആഞ്ജനേയദാസ് ✅

    ?

  7. ആഞ്ജനേയദാസ്

    ?

  8. enthaa parayendathu ennariyilla. vaakkukal kittunnilla 🙂 🙁

  9. ഒന്നും പറഞ്ഞു അവസാനിപ്പിക്കുന്നില്ല.??അത്യുഗ്രൻ…
    എവിടെയൊക്കയോ ഒരു വിഷമം…
    അമ്മൂട്ടിയെ ഒരുപാട് ഇഷ്ടായി

  10. അറക്കളം പീലിച്ചായൻ

    ????

Comments are closed.