? അമ്മൂട്ടി ? [?ꫝ??? ꫝ???? ⚡️] 79

 

അമ്മൂട്ടി പോയ ശഷം കൈവിട്ട് പോയ മനസ്സുമായി ചാകാനിറങ്ങി തിരിക്കുമ്പോ കണ്ണുനീരോടെ പിന്നാലെ കൂടിയവൾ, ഭ്രാന്തെന്ന അവസ്ഥയിലേക്ക് വിഥി എന്നെ മാറ്റുമ്പോ ആ വിഥിയെ പോലും തിരുത്തി എന്നെ ഞാനാക്കിയവൾ. ഒരു താലി ചരടിനാൽ അവളെയെന്റെ ജീവന്റെ പാതിയാക്കി, എന്റെ കുഞ്ഞിന്റെ അമ്മയാക്കി. എന്റെ മനസ്സ് പിടഞ്ഞാൽ മരണവേദനയാണ് അവൾക്ക്. വേട്ടയാടുന്ന ഓർമകളെ മറച്ചു വക്കുവാണ് ഞാനവളിൽ നിന്നും. അവളുടെ കണ്ണ് നിറയാതിരിക്കാൻ, ആ മനസ്സ് പിടയാതിരിക്കാൻ.

 

“എന്താ ആലോചിക്കണേ…?”

 

“ഏയ്‌., മോളുറങ്ങിയോ…?”

 

“മ്മ്…!”

 

എന്റെ നെഞ്ചോരം തല ചേർത്തവൾ മയക്കത്തെ പുല്കുമ്പോ ഒരുവേള ഞാനും ആഗ്രഹിച്ചിരുന്നില്ലേ, സമാധാനമായ എല്ലാം മറന്നുള്ള ഒരു മയക്കത്തെ…!

 

“അമ്മൂട്ടിയെ കാണാൻ എന്താ കൊച്ചേട്ടാ വരാത്തെ…? എന്തിനാ ഇങ്ങനെ പിണങ്ങി മാറി നിക്കണേ…? അമ്മൂട്ടിക്ക് എന്തോരം വെഷമം ഉണ്ടെന്നോ…? എനിക്ക് കാണണം, എന്റെ കൊച്ചേട്ടനേം ദേവി ഏട്ടത്തിയേം കുഞ്ഞ് വാവയേമൊക്കെ. വരില്ലേ ഈ ഓണത്തിന് എന്നെ കാണാൻ…? കാത്തിരിക്കുവാ അമ്മൂട്ടി….!”

 

“മോളെ….”

 

 

എന്റെ അലർച്ച കേട്ടാവാം, ഒന്നുമറിയാതെ മയങ്ങുവായിരുന്ന കുഞ്ഞ് വല്യ വായിൽ നിലവിളിക്കാൻ തുടങ്ങി.

 

“ഓഹ് ഓഹ് ഓഹ്…, എന്തിനാ അമ്മേടെ പൊന്ന് കാരേണേ..? പാവം അച്ഛയൊരു സ്വപ്നം കണ്ടതല്ലേ…? പോട്ടെ, കരയണ്ടാട്ടോ.., അമ്മ പൊന്നിന് പാപം തരാലോ…!”

 

കുഞ്ഞിനേം എടുത്ത് അവളെന്റെ അടുത്തായി വന്നിരുന്നു.

 

“എന്താ ഏട്ടാ ഈയിടയായി ദുസ്വപ്നം കാണുന്നത് പതിവാണല്ലോ…!”

 

“എനിക്കറിയില്ല ദേവൂസ്സേ., എന്നും എന്റെ അമ്മൂട്ടി വരും. അവളെ കാണാൻ ചെല്ലുന്നില്ലല്ലോ എന്ന് പരിഭവം പറയും. ഇനീം വയ്യ പെണ്ണേ എനിക്കീ വേദന താങ്ങാൻ. പോണം., നേരം വെളുത്താലുടൻ പോണം…! എന്റെ അമ്മൂട്ടിയെ എനിക്ക് കാണണം…”

 

ഒരു കൈയാൽ മോൾക്ക് മുലപ്പാൽ നൽകുന്നതിനൊപ്പം മറുകൈയാൽ അവളെന്നെ ചേർത്ത് പിടിച്ചിരുന്നു. എന്നിൽ നിന്നുമടർന്ന് വീണ കണ്ണുനീർ തുള്ളികളെ ശാസനയോടെ ഞാൻ തുടച്ച് നീക്കി.

 

അവളും കുഞ്ഞും മയങ്ങിയിരുന്നു. മയക്കം വരാഞ്ഞിട്ടല്ല., വന്നാൽ തന്നെ ഓർമകൾ തേടിയെത്തും ഭയപ്പെട്ട് അലറി വിളിക്കും. പിന്നേം എന്റെ കുഞ്ഞിന്റെ, എന്റെ പെണ്ണിന്റെ ഉറക്കം നഷ്ട്ടമാവും. വേണ്ട, നേരം ഇങ്ങനെ വെളുപ്പിക്കുവാണ് ഞാൻ. അമ്മൂട്ടിയെ കാണാനുള്ള, അവളുടെ പരിഭവം മാറ്റാനുള്ള യാത്ര. എന്റെ കുഞ്ഞിപ്പെണ്ണിനെ നഷ്ട്ടപ്പെട്ട അതേ ഇടത്തേക്ക്. എന്റെ തലമുറകളുടെ മണ്ണിലേക്ക്. എന്റെ ചെമ്പകശ്ശേരി ഇല്ലത്തേക്ക്…!

 

“ദേവൂ….”

 

“അഹ് ഏട്ടാ കഴിഞ്ഞു….”

 

“എത്ര നേരായി പെണ്ണേ കുളിക്കാനെന്നും പറഞ്ഞ് കേറീട്ട്….?”

 

“ഏട്ടാ കഴിഞ്ഞു കഴിഞ്ഞു…!”

 

“മ്മ് വേഗം…!”

 

അവളിങ്ങുമ്പോഴേക്കും ഞാൻ മോളെ ഒരുക്കിയിരുന്നു. ആ കുഞ്ഞി മുഖത്തെ ഉണ്ടക്കവിളിൽ അമർത്തി ചുംബിച്ച് ഞാൻ കരി കൊണ്ട് വല്യ പൊട്ടൂടെ തൊട്ട് കൊടുത്തു.

 

“അച്ഛേടെ സുന്ദരിക്കുട്ടി…”

 

കുണുങ്ങി ചിരിക്കുവാണവൾ. ശെരിക്കുമൊരു സുന്ദരികുടുക്ക തന്നാണ്. അവളുടെ അമ്മയെപ്പോലെ അല്ലേൽ എന്റെ അമ്മൂട്ടിയെ പോലെ.

 

“ഏട്ടാ…”

 

“ഓഹ് ഇപ്പഴേലും ഒന്ന് ഇറങ്ങിയല്ലോ..!”

 

“ഈ സാരീടെ പ്ളേയിറ്റ് ഒന്ന് പിടിച്ച് തന്നേ..”

 

“ഈ പെണ്ണ്…!”

 

“അച്ചോ ഇതാരാ അമ്മേടെ ചുന്ദരി വാവയെ ഒരുക്കിയേ അച്ഛയാണോ..? എന്റെ മുത്തിന്റെ അച്ഛയാ ഒരുക്കി തന്നേ…? ആണോടി…”

 

കട്ടിലിൽ കിടന്ന് കൈകാലിട്ട് അടിക്കുവാണവൾ., ഒരുപക്ഷെ ദേവു ശ്രദ്ധിക്കാനായുമാവാം. വയറിൽ മുഖമിട്ടുരസി മോളെ പൊക്കിയവൾ എടുക്കുമ്പോ വളകിലുക്കം പോൽ കുണുങ്ങി ചിരിച്ചു കുഞ്ഞിപ്പെണ്ണ്. അമ്മേ കണ്ടപ്പോ സ്വർഗ്ഗം കിട്ടിയ പോലാ. ഇനി അച്ഛയെ ആവശ്യല്ല, കുറുമ്പി…!

 

“ഏട്ടാ ഇറങ്ങാം…!”

 

പതിവിലും സന്തോഷം ആ മുഖത്ത് തെളിഞ്ഞ് കണ്ടു. എല്ലാവരേം കാണാൻ പോവുന്നതിനാൽ ആവാം. എന്നിട്ടും എനിക്ക് മാത്രമെന്തേ വേദന…?

 

“മ്മ്…!”

 

“എവിട പോവുവാ വാവേ നമ്മള്…?? ഏഹ് എവിട പോവാ അച്ഛയോട് ചോദിച്ചേ എവിടാ പോണെന്ന്…!”

 

കോ ഡ്രൈവിംഗ് സീറ്റിലേക്ക് കേറിയിരുന്ന അവൾ മടിയിലിരിക്കുന്ന കുഞ്ഞിനോട്‌ വല്യ വായിൽ തിരക്കുമ്പോ അത് മനസ്സിലാക്കിയെന്നോണം ഉണ്ടക്കണ്ണും പെരുപ്പിച്ച് എന്നെയൊരു നോട്ടമായിരുന്നെന്റെ കാന്താരി…!

 

“നമ്മള് റ്റാറ്റ പോവുവാ. അമ്മയോട് പറയ്യ് റ്റാറ്റ പോവുവാന്ന്…!”

 

“ഞ്ഞം വൂ ച്ച്….”

 

കൈകാലടിച്ച് ബഹളം വച്ചവൾ ഞാൻ ചെയ്യുന്നതൊക്കെയും നോക്കുവാണ്. വണ്ടി നീങ്ങി തുടങ്ങുമ്പോ ആർക്കോ വേണ്ടി പുറത്തേക്ക് തന്നെ ശ്രദ്ധ കൊടുത്ത് കൈ വീശി കാട്ടുന്നുമുണ്ട്. പിന്നെ കുഞ്ഞി ചുണ്ടുകളാൽ ഏതോ ഭാഷയിൽ എന്തെക്കെയോ തപ്പിപ്പെറുക്കുന്നുമുണ്ട്…! യാത്ര ഇവിടെ തുടങ്ങുന്നു നഷ്ട്ടങ്ങൾ മാത്രം സമ്മാനിച്ച എന്റെ, ഞങ്ങടെ നാട്ടിലേക്ക്…..!

 

പാലക്കാട്….

 

ടൗണിൽ നിന്നും ഗ്രാമത്തിലേക്കും അവിടുന്ന് തറവാട്ടിലേക്കും. ഇനിയൊരു തിരിച്ച് വരവ് ഉണ്ടാവില്ല എന്ന് കരുതിയായിരുന്നു ഏഴ് കൊല്ലങ്ങൾക്ക് മുന്നേ ഇവിടുന്ന് പടിയിറങ്ങിയത്, അതും സ്വന്തം ഇഷ്ട്ട പ്രകാരം. നേരത്തെ പ്രതീക്ഷിച്ചെന്ന പോലെ മുറ്റത്ത് തന്നെ എല്ലാവരും ഉണ്ടായിരുന്നു. മുത്തശ്ശൻ അച്ഛൻ , അമ്മാവന്മാർ , അപ്പച്ചി അവരുടെ കുറവ് മാത്രം ബാക്കി. അത് ദേഷ്യം കൊണ്ടായിരുന്നില്ല മറിച്ച് ഒരുപാട് സ്നേഹിക്കുന്നവരെ, അല്ലെങ്കിൽ പാവങ്ങളെ ദൈവം നേരത്തെ അങ്ങ് വിളിക്കും. അമ്മൂട്ടിക്ക് മൂന്ന് മാസം പ്രായം. ഒരോണക്കാലത്ത് എല്ലാവർക്കും കോടിയെടുക്കാനായി ഉത്സാഹത്തോടെ പോയതായിരുന്നു അച്ഛൻ. പിന്നീട് ആ അച്ഛനെ ഞങ്ങൾ വരവേൽക്കുന്നത് കോടി പുതപ്പിച്ചായിരുന്നു. അമ്മാവന്മാരും മുത്തശ്ശനും ദേവൂന്റെ അച്ഛനുമ്മമ്മയും അങ്ങനെ പല ആഗ്രഹങ്ങൾ ബാക്കിയാക്കി മടങ്ങി. ഒന്നാഗ്രഹിക്കാൻ കൂടി സമയം കിട്ടാതെ ന്റെ അമ്മൂട്ടിയും. ഭഗവതി…!

 

“ഏട്ടാ ഇറങ്ങുന്നില്ലേ….?”

 

“അഹ്…!”

 

കണ്ണുനീരവൾ കാണാതൊപ്പി ഞാനിറങ്ങി. കാലങ്ങൾക്ക് ശേഷമാ മണ്ണിൽ ഞാൻ കാല് തൊട്ടു. ഡോർ തുറന്ന് കുഞ്ഞിനെ വാങ്ങി. ഉണ്ടക്കണ്ണുകളിലെ ശ്രദ്ധ വീട്ടുകാരിലേക്ക് നീളുമ്പോ അന്നാദ്യമായി കാണുന്ന അപരിചിതത്വമായിരുന്നില്ല, മറിച്ച് മറ്റെന്തോ വല്യ ആത്മബന്ധം തന്നായിരുന്നു. അടുത്തേക്ക് പോകാൻ മുറവിളി കൂട്ടുന്ന പോൽ. കുണുങ്ങി ചിരിയും ബഹളവും ഒക്കെയായിരുന്നു. ദേവുവും ഇറങ്ങുമ്പോ കുഞ്ഞിനെ അവളേൽ ഏൽപ്പിച്ച് ഞാൻ മുന്നേ നടന്നു, എന്റെ കൈയും കവർന്ന് അവളും.

Updated: July 28, 2023 — 10:43 pm

11 Comments

  1. ❤❤❤❤❤❤❤❤

  2. ȶօʀʊӄ ʍǟӄȶօ

    ??

  3. ആഞ്ജനേയദാസ്

    ?

  4. ആഞ്ജനേയദാസ്

    ?

  5. ആഞ്ജനേയദാസ് ✅

    ?

  6. ആഞ്ജനേയദാസ് ✅

    ?

  7. ആഞ്ജനേയദാസ്

    ?

  8. enthaa parayendathu ennariyilla. vaakkukal kittunnilla 🙂 🙁

  9. ഒന്നും പറഞ്ഞു അവസാനിപ്പിക്കുന്നില്ല.??അത്യുഗ്രൻ…
    എവിടെയൊക്കയോ ഒരു വിഷമം…
    അമ്മൂട്ടിയെ ഒരുപാട് ഇഷ്ടായി

  10. അറക്കളം പീലിച്ചായൻ

    ????

Comments are closed.