?രുദ്ര മോക്ഷം ?️[3] 100

ഇതൊക്കെ ആണ് അവന്റെ ചിന്തകൾ . ഒന്നിനും ഒരുറപ്പുമില്ലാതെ ഇരിക്കുകയാണ് അവൻ ..

 

??????????

 

ഇതേ സമയം ശിവാനി നല്ല ഉറക്കത്തിലായിരുന്നു .

 

ആ സമയം അവൾ സ്വപ്നം കണ്ടു

 

 

°°° അവൾ മുന്നിലേക്ക് നടന്നു നീങ്ങുകയാണ്

അവൾ ഇത് വരെ കാണാത്ത രീതിയിൽ ഒരു സ്ഥലം . കനം കുറഞ്ഞ കറുത്ത രീതിയിൽ ഉള്ള ഒരു ഗൗൺ ആണ് അവളുടെ വേഷം

. അവൾ മുൻപിലേക്ക് തന്നെ നടന്നു നീങ്ങുകയാണ് .

 

പലരും പരിഭ്രാന്തിയോടെ ചിതറി ഓടുന്നുണ്ട്. അല്പം അകലെ നിന്ന് അവൾക്ക് ഒരു വ്യക്തിയുടെ അലർച്ച കേൾക്കാം . ആ അലർച്ചയെ ഭയന്നാണ് മറ്റുള്ളവർ ഭയന്ന് ഓടുന്നത് .

 

ആ അലർച്ചയുടെ ഉത്ഭവ സ്ഥലത്തേക്ക് അവൾ എത്താനായിരുന്നു . അതിന്റെ അടുത്ത് എത്താറായപ്പോൾ അവിടെ 6 പേര് ഒഴിച് ബാക്കി ഉള്ളവർ എല്ലാം ഓടി പോയിരുന്നു . ആ കുട്ടത്തിൽ ഒരാളെ ഒഴിച് ബാക്കി ആരെയും അവൾക്ക് മനസിലായില്ല . ഒന്ന് തന്റെ അനിയൻ ശ്രാവൺ ആണ് . അവൻ ആകെ മാറിയിരിക്കുന്നു . പഴയതിലും ശരീരം വന്നിരിക്കുന്നു . ദൃഡ ശരീരമുള്ള ഒരു യുവാവ് ആയിരിക്കുന്നു

 

 

ബാക്കി അഞ്ചു പേർ അവൾ ഇതിന് മുൻപേ കാണാത്തവർ ആണ് . സുന്ദരിമാരായ രണ്ട് ചെറുപ്പകാരികൾ . ദൃഡ ശരീരമുള്ള മറ്റൊരു യുവാവ് . പിന്നെ പ്രായമായ ഒരു സ്ത്രീയും ഒരു പുരുഷനും ..

 

അവൾ അവരെയും കടന്ന് മുന്നോട്ട് പോകുമ്പോൾ അവൾ കണ്ടു അവളുടെ അടുത്തേക്ക് ഓടി വരുന്ന ഒരു യുവാവിനെ . അവന്റെ മുഖം വ്യക്തമല്ല .. എന്നാൽ അവൻ വരുന്നത് കൊല്ലാനാണ് . രക്തത്തിന് വേണ്ടി അവൻ വല്ലാതെ ദാഹിക്കുന്നുണ്ട് എന്ന് അവന്റെ വരവ് കണ്ടാൽ തന്നെ അറിയാം

6 Comments

  1. ninnilaliyan pettennu kitto

    1. ഉറപ്പിക്കണ്ട. അത് കുറച്ചു എഴുതി പിന്നെ വായിച്ചു നോക്കുമ്പോൾ ഒരു അത് കിട്ടുന്നില്ല. കുറച്ചും കൂടി കഴിയുമ്പോഴേക്കും അടിപൊളി ആക്കി തരാം

  2. ❤❤❤❤❤❤

  3. കഥ കുറച് സ്പീഡ് കൂടുന്ന പോലെ. കുറച്ച കൂടെ ഡീറ്റൈൽഡ് ആയിട്ട് എഴുതിയിരുന്നെ വായിക്കുമ്പോൾ ഉള്ള ഒരു ഫീൽ കിട്ടിയേനെ.കഥ പ്ലോട്ട് ഇഷ്ട്ടപ്പെട്ടു??

    1. ഇത് ഒരു തുടക്കം എന്നാ രീതിയിൽ ആണ് ഇനി കളികൾ വരാൻ കിടക്കുന്നൊള്ളു ?

Comments are closed.