“വല്ലതുമൊക്കെ ചെയ്യടി…”
“വേണ്ടഭി., ഇത്രേം ഞാൻ കാണിച്ചില്ലേ…? ഇനിയും വേണോ ടാ…?”
“പിന്നെ വേണ്ടടി. താല്പര്യം ഇല്ലേൽ വിട്ടേക്ക്…!”
“മതിയോ ടാ…? ഞാൻ ഡ്രസ്സ് ഇട്ടോട്ടെ…?”
“ഇപ്പോഴല്ലേ ടി തുടങ്ങിയേ…? കുറച്ച് നേരോടെ…!”
“ശ്ശോ…”
“പത്തേ പത്ത് മിനിറ്റൂടെ, അത് കഴിഞ്ഞ് പൊക്കോ…! ഏഹ്…”
“മ്മ്…”
…. …. …. …. …. …. …. …. ?
നേരം പുലർന്നു, ജീവച്ഛവം ആവുമെന്നത് അറിയാതെ ഞാനുമെഴുന്നേറ്റു…!
പതിവിനും വിപരീതമായി ആവാം, ഫോണിലേക്ക് തുടരെ തുടരെ കോളുകൾ വരുന്നതും മെസ്സേജ് നോട്ടിഫിക്കേഷനും ഒക്കെ കൂടി ആരോചകമായി തോന്നിയാണ്, ബാത്‌റൂമിൽ നിന്നും ധൃതി പിടിച്ചിറങ്ങുന്നത്.
8 miss call രേഷ്മ…!
പിന്നീട് വന്ന വാട്സാപ്പ് നോട്ടിഫിക്കേഷൻ എല്ലാം കോളേജ് ഗ്രൂപ്പിലേത്…!
പതിവില്ലാതെയാണ് ഓരോന്ന് നടക്കുന്നത്. ആദ്യം രേഷ്മയെ തിരിച്ച് വിളിച്ചു., ഫുൾ റിങ് കേട്ടെങ്കിൽ കൂടി അവളെടുത്തിരുന്നില്ല. പിന്നെ വാട്സാപ്പ് എടുത്തു. പത്ത് രണ്ടായിരം മെസ്സേജുകൾ കണ്ടപ്പോ ശെരിക്കും പറഞ്ഞാൽ കണ്ണ് തള്ളിപ്പോയിരുന്നു.
“എന്റെ പൊന്നോ കിടു…!”
“ചരക്ക് എന്ന് പറഞ്ഞാൽ പോരാ, മലഞ്ചരക്ക്…!”
“എന്ത് സ്ട്രച്ചറാ മൈ…”
“പഠിക്കുന്ന സമയത്തെ കുറേ ഉറക്കം കളഞ്ഞ മുതലാണേ, ഈയൊരു clip മതി ചാവും വരെ…!”
“എന്ത് വെളുപ്പാടാ ചരക്കിന്…? ഓരോന്നൊക്കെ ചൊമ ചൊമ ഇരിക്കാണ്…!”
അവസാനത്തെ കുറച്ച് മെസ്സേജുകൾ വായിച്ചപ്പോ തന്നെ എന്തോ ഒരുൾ ഭയം പോൽ തോന്നി. വീണ്ടും ഓരോ മെസ്സേജുകളായി കാണുമ്പോഴാണ്, എന്നെ പോലും ഞെട്ടിച്ചവൾ തിരിച്ച് വിളിക്കണേ…!
“എന്തിന്റെ കഴപ്പ് ആയിരുന്നെടി നിനക്ക്…?”
എടുത്ത പാടെ അവൾ എന്നോട് ദേഷ്യപ്പെടുവാണ് ചെയ്തത്. കാര്യം മനസ്സിലായില്ലേൽ പോലും, അവൾ പറഞ്ഞ വാക്കുകൾ അത്രത്തോളം എന്നെ മുറിപ്പെടുത്തീയിരുന്നു.
“രേഷു…”
“വിളിക്കണ്ട നീ എന്നെ…! എനിക്കിപ്പോ സമാധാനം ഇല്ല, അറിയുന്നോരും അറിയാത്തോരുമൊക്കെ എന്റെ നമ്പറും തപ്പി പിടിച്ച് വിളിച്ച് ശല്യം ചെയ്യുവാ., എല്ലാവർക്കും വേണ്ടത് നിന്റെ നമ്പർ…!”
“എന്തൊക്കെയാടി നീ പറേണെ…? എനിക്കൊന്നും മനസ്സിലാവണില്ല, എന്തിനാ അവർക്കൊക്കെ എന്റെ നമ്പർ…?”
“ഇന്നലെ ഒരുത്തനുമായിട്ട് രാത്രി എന്തായിരുന്നു…?”
എടുത്തടിച്ചത് പോലുള്ള അവളുടെ ചോദ്യം കേട്ട് ഞെട്ടിപ്പോയിരുന്നു ഞാൻ…!
“നീ പറയില്ല., പുറത്ത് പറയാൻ പറ്റുന്ന കാര്യങ്ങൾ അല്ലല്ലോ രാത്രിക്ക് രാത്രി നടന്നത്. എടി… എടി… കോളേജ് മൊത്തം അറിഞ്ഞു, കണ്ടു നിന്റെ മറ്റേടത്തെ വീഡിയോ…!