മിണ്ടില്ലായിരുന്നു…3 മാസം കഴിഞ്ഞു.. ക്രിസ്‌മസ് അവസാന പരീക്ഷ കഴിഞ്ഞു.. എല്ലാരും പോകാൻ ഇറങ്ങി.. അപ്പോൾ അവളുടെ ഒരു കൂട്ടുകാരി വന്നു പറഞ്ഞു ചിന്നുവിന് ഒരു കാര്യം പറയാൻ ഉണ്ട് .. ആ കടയുടെ പുറകിൽ ഉള്ള പുഴയോരത്തു വരുമോ… “വരാം ഞാൻ പറഞ്ഞു” എനിക്കു അപ്പോളും അവളെ ഇഷ്ടം ആയിരുന്നു.. അതുകൊണ്ടു ഇങ്ങനെ ഒരു അവസരത്തിനു ഞാൻ കാത്തു ഇരിക്കുവായിരുന്നു.. അന്നത്തെ ആവേശത്തിൽ അവളോട് താൽപര്യം ഇല്ല. എന്നു പറഞ്ഞു പോയ കാര്യം ഓർത്തു ഞാൻ പലപ്പോഴും സങ്കടപെടുമായിരുന്നു.. ഞാൻ ഓടി പുഴയിലേക്ക് ചാഞ്ഞു നിൽക്കുന്ന കൊന്ന മരങ്ങൾക്ക് ഇടയിലേക്കു ചെന്നു.. അവൾ അവിടെ നിൽപ്പുണ്ടായിരുന്നു.. എന്നെ കണ്ടപ്പോൾ അവളുടെ മുഖം തിളങ്ങി.പെട്ടെന്ന്.. ചുറ്റും നോക്കി ആരും ഇല്ലെന്നു ഉറപ്പ് വരുത്തി …. ഒരു നിമിഷം കൊണ്ട് എന്നെ കെട്ടിപ്പിടിച്ചു.. ഒരു മുത്തം തന്നു… എന്നിട്ടു പറഞ്ഞു ടാ.. പൊട്ടാ..നിന്നെ ഇഷ്ടം അല്ലെന്നു എപ്പോൾ എങ്കിലും.. ഞാൻ.. പറഞ്ഞിട്ടുണ്ടോ …അതും പറഞ്ഞു അവൾ ബാഗ് എടുത്തു ..അവിടെ നിന്നും ഓടി പോയി… എനിക്കു .. സന്തോഷം കൊണ്ട് തുള്ളി ചാടാൻ തോന്നി…ഞാൻ അവളുടെ പിറകെ പോയി.. അപ്പോളേക്കും അവളും കൂട്ടുകാരും.. തോണിയിൽ കയറി അക്കരെയിലേക്ക് യാത്ര ആയി.. ഞാൻ കൈ പൊക്കി കാണിച്ചു.. അവർ 3 പേരും തിരിച്ചും കാണിച്ചു..ഇനി 10 ദിവസം കഴിഞ്ഞു സ്‌കൂൾ തുറക്കു.. അതോർക്കാൻ വയ്യ… വീട്ടിൽ എത്തി… രാത്രയിൽ അവളുടെ വീട്ടിലെക്കു വിളിച്ചു .. അവളുടെ സ്വരം ഞാൻ കേട്ടു…” ടാ പൊട്ടാ ഇങ്ങോട്ടു വിളിക്കരുത്.. അച്ഛൻ വഴക്കു പറയും സ്കൂൾ തുറക്കുമ്പോൾ കാണാം ” അവൾ ഫോൺ വെച്ചു… പതിവിൽ നിന്നും വ്യത്യസ്തമായി എനിക്കു സ്‌കൂൾ തുറന്നാൽ മതി എന്നായി… ദിവസങ്ങൾ വളരെ പതുക്കെ പോകുന്നുള്ളൂ…. ഞാൻ ‘അമ്മ വീട്ടിലേക്കു.. പോയി .. ഇനി സ്കൂൾ തുറക്കും വരെ ഇവിടെ ആണ്… ഒരു ദിവസം രാത്രി അമ്മ ഫോണിൽ . വിളിച്ചു…”വിഷ്‌ണു.. നിന്റെ കൂട്ടുകാർ ഇവിടെ നിന്നെ തിരക്കി വന്നിരുന്നു… ആരൊക്കെയോ വിളിക്കുകയും ചെയ്തു… ഞാൻ കാര്യം ചോദിച്ചു .. “അവർ എന്തിനാ വന്നേ “….’ അമ്മ പറഞ്ഞു അതൊന്നും അവർ പറഞ്ഞില്ല. … സ്കൂളിലെ എന്തോ പറയാൻ ആണെന്ന്…”” അന്ന് രാത്രയിൽ എനിക്കു എന്തോ ഒരു അസ്വസ്ഥത തോന്നി.. ഉറക്കം ശരി ആകുന്നില്ല.. പതിയെ ഞാൻ മയങ്ങി… പെട്ടെന്ന് ഞാൻ ഞെട്ടി ഉണർന്നു… എന്റെ മുറിയിൽ എന്തോ അനക്കം.. ഞാൻ അമ്മുമ്മയെ വിളിച്ചു . ..ഇവിടെ എന്താ ഒരു അനക്കം .. ” നി സ്വപനം കണ്ടതാകും കിടന്നു ഉറങ്ങു മോനെ…അമ്മുമ്മ പറഞ്ഞു…വീണ്ടും ഞാൻ കിടന്നു… പെട്ടന്നു ആരോ എന്റെ നെറ്റിയിൽ തലോടും പോലെ …ആ കൈ വിരലുകക്കു നല്ല തണുപ്പ്.. ഞാൻ ചാടി എണീറ്റു…..അമ്മാമ്മ പെട്ടെന്ന് അങ്ങോട്ട് ഓടി വന്നു… മോന് എന്തു പറ്റി പേടിയുണ്ടോ… ഞാൻ കിടക്കാം കൂടെ… അങ്ങനെ ഞാൻ അന്ന് എങ്ങനെയോ നേരം വെളുപ്പിച്ചു…. രാവിലെ അമ്മുമ്മ ചായ കൊണ്ട് തന്നു.. ഞാൻ അവിടെ കിടന്ന ന്യൂസ് പേപ്പർ ..എടുത്തു വായിക്കാൻ തുടങ്ങി.. പെട്ടെന്ന്.. എന്റെ നെഞ്ചിൽ ഒരു ഭാരം അനുഭവപെട്ടു… എങ്ങനെയോ ആ ന്യൂസ് ഞാൻ വായിച്ചു.. “16 വയസുകാരി പുഴയിൽ മുങ്ങി മരിച്ചു.”..എനിക്കു ഈ ലോകം തന്നെ അവസാനിക്കുന്നതായി തോന്നി.. എന്റെ കൈയും കാലും വിറക്കുന്നു..എന്റെ ചിന്നു… അവൾ പോയി ..ഇന്നലെ രാത്രിയിൽ എനിക്കു ഉണ്ടായതു അതു വെറും തോന്നൽ മാത്രം അല്ലാ….അതു അവളാണ്…. അമ്മാമ്മ ഓടി വന്നു കാര്യം തിരക്കി.. അതൊന്നും പറയാൻ എനിക്കു പറ്റുമായിരുന്നില്ല… ഒടുവിൽ എന്നെ അവർ കുറച്ചു ദിവസം വീടിനു ഉള്ളിൽ നിന്നും പുറത്തു വീടാതെ എപ്പോളും കൂടെ കാവൽ .നിന്നു… ഞാൻ പതുക്കെ നോർമൽ ആയി തുടങ്ങി.. എംഅവസാന .. പരീക്ഷ എഴുതാൻ മാത്രം ആയിരുന്നു പിന്നീട് ഞാൻ ആ സ്കൂളിലേക്ക് പോയിരുന്നത്… ഒടുവിൽ..പ്ലസ് 2 സെർട്ടിഫികറ്റു ..വാങ്ങാൻ പോയ ദിവസം ഞാൻ കുറച്ചു നേരം ..ആ കടയുടെ പുറകിൽ ഉള്ള
കൊന്നമര ചുവട്ടിൽ.. ആർക്കോ വേണ്ടി പുഴയുടെ ആഴങ്ങളിലേക്ക് നോക്കി നിന്നു.. .അപ്പോൾ പുറകെ നിന്നും ഒരു തേങ്ങൽ ഞാൻ കേട്ടു . ..തിരിഞ്ഞു നോക്കിയ എന്റെ മുഖത്ത് നോക്കി അവർ പറഞ്ഞു… “നിന്നെ അവൾക്കു ഒരുപാട് ഇഷ്ടം ആയിരുന്നെടാ…” .നിർവികാരനായി നിന്ന എന്റെ …മുൻപിൽ നിന്നും ..അവ ർ.. 2 പേരും…നടന്നു അകന്നു.. ഒരു നിമിഷം ഞാൻ ആഗ്രഹിചു പോയി ആ പോകുന്നവർ 3 പേർ ഉണ്ടായിരുന്നുവെങ്കിൽ….
Bro ingane onnum yeyuthalle……. ?vaklathoru avstha ayi poyi…… Ntha parya hridyam murikuna feel alppam daya….. Aksharangal kond kollathirnnude ??
ചങ്കു തകർത്തലോടോ താൻ
❤️
???
❤️❤️
❤❤❤
???
???
Sed ending aarum അധികം ആഗ്രഹിക്കാത്തതാണ് ഇവിടെ പക്ഷെ ഒറ്റ പാർട്ടിൽ ആയത് കൊണ്ടും കഥാപാത്രം (ചിന്നു) ആരുടെയും മനസ്സിൽ അധികം കയറി കൂടാതെ കൊണ്ടും ആർക്കും കൂടുതൽ വിഷമം ആയിട്ട് ഉണ്ടാവില്ല എന്നാലും it’s heart touching അപ്പൊ ശെരി എന്നാ
സ്നേഹം മാത്രം❣️
Arjun
❤❤❤
മനസിന് ഒരു വിങ്ങൽ നൽകി.മനോഹര സൃഷ്ടി ആയിരുന്നു.lub you?
Thankyu ?
നീതു കഥ അടിപൊളി ആയിരുന്നു , ശെരിക്കും ഫീൽ ആയി , ചിന്നു ❤️.
കുറച്ചുകൂടി വേണ്ടതായിരുന്ന്.
❣️വിടരും മുമ്പേ കൊഴിഞ്ഞ് പോയ പ്രണയം ❣️
Thankyu ?
?
കഥ കൊള്ളാം ഒരുപാട് ഫീൽ ചെയ്യുന്നുണ്ട് ബട്ട് എഴുതുമ്പോൾ പാരഗ്രാഫ് തിരിച്ചു എഴുതുക. വാക്കുകൾ കട്ടക്കുത്തി കാണുമ്പോൾത്തന്നെ മടുപ്പ് വരും ?
ശ്രദ്ധിക്കാം.
അഭിപ്രായം നൽകിയതിന് നന്ദി!
???
Though a tragedy, good story n theme. 🙂
Paragraphing shariyalla. adutha kadhayil shradhikkuka.
തീർച്ചയായും!
???
കോപ്പ് മൂഡ് പോയി മൂഡ് പോയി….
But good one…..
Ꮆяɘץ`?§₱гє?
Thankyu ❤
നല്ല ഒരു കഥയായിരുന്നു. കുറച്ചു കൂടി സിറ്റുവേഷനുകൾ കൂട്ടി ചേർത്ത് അൽപം കൂടി വലിയ ഒരു കഥയാക്കാമായിരുന്നു. എങ്കിൽ ചിന്നുവിനെ പെട്ടന്ന് ആർക്കും മറക്കാൻ കഴിയില്ലായിരുന്നു.
ഒരുപാട് എഴുതാൻ കഴിഞ്ഞില്ല അടുത്ത തവണ ശരിയാക്കാം ?
വായനക്കും അഭിപ്രായത്തിനും നന്ദി ?
Nalla theem aanu kurach kudi munnot kond pokumo
ഇല്ല സുഹൃത്തേ…. ഇനി മറ്റൊരു കഥയിൽ നോക്കാം ???