❤ ചിന്നു ❤[നീതു ചന്ദ്രൻ] 130

❤ ചിന്നു ❤

Author :നീതു ചന്ദ്രൻ

 

15 വർഷങ്ങൾ മുൻപുള്ള എന്റെ ഒരു പിറന്നാൾ ദിവസം… കൃത്യമായി പറഞ്ഞാൽ 2007 സെപ്റ്റംബർ 24… അവിട്ടം നക്ഷത്രം.. ആ പിറന്നാൾ ദിനം ഒരിക്കലും മറക്കാൻ കഴിയില്ല.. ഒരു തികഞ്ഞ ക്രിക്കറ്റ് പ്രേമി ആയ എനിക്കു അന്ന് രാത്രിയിൽ സന്തോഷിക്കാൻ ഉള്ള വക ഇന്ത്യൻ ക്രിക്കറ്റ് ടീം സമ്മാനിച്ചിരിന്നു…പടക്കം പൊട്ടിച്ചു ആഘോഷിക്കുവാണ് ഞാൻ… പെട്ടെന്ന് അമ്മ വിളിച്ചു…ടാ നിന്നെ ആരോ ഫോണിൽ വിളിക്കുന്നു വന്നു എടുക്കു… എന്നെ ആരു വിളിക്കാൻ.. പ്ലസ് 2 പഠിക്കുന്ന എന്നെ വല്ലപ്പോഴും കൂട്ടുകാർ വിളിക്കാറുണ്ട്.. പക്ഷെ ഈ ടൈം ഇതു ആര്?… ഞാൻ പോയി റിസീവർ എടുത്തു… “ഹലോ ആരാ” മറു തലയിൽ നിന്നും ആ ശബ്ദം ഞാൻ കേട്ടു… “ഞാൻ ചിന്നുവാ…. “ചിന്നുവോ… ഏതു ചിന്നു.. ഞാൻ തിരിച്ചു ചോദിച്ചു.. ഞാൻ A one il പഠിക്കുന്ന ചിന്നു ആണ്… വിഷ്ണു അല്ലെ…. “അതേ”.. ഞാൻ പറഞ്ഞു….” നാളെ രാവിലെ ക്ലാസ് തുടങ്ങും മുൻപ് .. ഞാൻ പുഴ കടന്നു വരുന്ന കടവത്ത് ഒന്നു വരുമോ?”… ശരി ഞാൻ വരാം… അവൾ ഫോൺ വെച്ചു… സത്യത്തിന്റെ ഇവളെ എനിക്കു അറിയാം.. ഞാൻ പലപ്പോഴും അവളെ നോക്കി നിൽക്കുമായിരുന്നു…നല്ല ഭംഗിയുള്ള കുട്ടിയാ….അവളെ.വെറുതെ നോക്കുക അല്ലാതെ സംസാരിക്കാൻ ഉള്ള ഒരു മനക്കരുത്ത് എനിക്കു ഇല്ലായിരുന്നു.. അതുകൊണ്ടു തന്നെ ഇതുവരെ പ്രണയം എന്നൊരു കാര്യം എന്റെ ജീവിതത്തിൽ ഉണ്ടായിട്ടില്ല.. എത്രയും വേഗം നേരം വെളുത്താൽ മതി .. എനിക്കു സന്തോഷം സഹിക്കാൻ വയ്യ.. എന്നാലും എന്തിനായിരിക്കും അവൾ രാവിലെ കാണാൻ പറഞ്ഞതു.. തിരിഞ്ഞും മറിഞ്ഞും കിടന്നു.. നേരം വെളുപ്പിച്ചു… രാവിലെ മുതൽ എനിക്കു ടെൻഷൻ.. സമയം ആകുന്നു.. ‘അമ്മ ചോർ പൊതിഞ്ഞു തന്നു.. എന്നിട്ടു പറഞ്ഞു “എന്താ നീ ഒന്നും കഴിക്കുന്നില്ലേ” എനിക്കു വേണ്ട അമ്മേ…… എന്നും പറഞ്ഞു ഞാൻ എന്റെ B S A സൈക്കിളിൽ സ്‌കൂൾ ലക്ഷ്യമാക്കി ചവിട്ടാൻ തുടങ്ങി.. 8 30 ആയപ്പോൾക്കും ഞാൻ എത്തി… സ്‌കൂളിനോട് ചേർന്നു തന്നെ ആണ് പുഴ ഒഴുകുന്നത്… ഞാൻ വേഗം ..പുഴ കരയിലേക്ക് നടന്നു… വള്ളം അപ്പുറത്തെ കരയിൽ ആണ്.. അതിൽ കുട്ടികൾ ഉണ്ട്.. ചിന്നു ഉണ്ടെന്നു എനിക്കു മനസ്സിലായി.. നെഞ്ചിൽ തായമ്പക തുടങ്ങി കഴിഞ്ഞിരുന്നു..തോണി അടുത്തെത്തി അവൾ ഇറങ്ങി..അവൾക്കു ഇറങ്ങാനും കയറാനും ഇത്തിരി പേടിയുണ്ട് . കൂടെ അവളുടെ 2 കൂട്ടുകാരികളും ഉണ്ട്..അവക്കു ഒരു പേടിയും ഇല്ല…. 3 പേരും എന്നെ നോക്കി ചിരിച്ചു.. ഞാനും ചിരിച്ചു.. കയറി വന്ന ഉടൻ അവൾ എന്നോട് പറഞ്ഞു.. എന്റെ കൂടെ ചേർന്നു ഒന്നു നടക്കുവോ.. അപ്പുറത്തെ ട്യൂട്ടോറിയിൽ വരെ …. മറുപടി പറയാൻ എന്റെ നാവിൽ വെള്ളം ഉണ്ടായിരുന്നില്ല.. ഞാൻ അവളുടെ ഒപ്പം നടക്കാൻ .. തുടങ്ങി.. അവളുടെ കൂട്ടുകാർ കുറച്ചു ദൂരെ മാറി.. നടന്നു… പിള്ളേരൊക്കെ എന്നെയും അവളെയും നോക്കുന്നുണ്ട്… എന്റെ കൂട്ടുകാർ ദൂരെ എന്തോ അത്ഭുതം നടക്കും പോലെ ഞങ്ങളെ നോക്കി ..നിൽക്കുന്നുണ്ട്.. എന്റെ ക്ലാസ്സിലെ പെന്കുട്ടികൾ എന്തോ പറഞ്ഞു ചിരിക്കുന്നുണ്ടു.. ട്യൂട്ടോറിയുടെ മുൻപിൽ എത്തിയപ്പോൾ ..എല്ലാവരും കേൾക്കെ അവൾ പറഞ്ഞു.. ഉച്ചക്ക് ഒരുമിച്ച് ചോറു കഴിക്കാം.. തന്റെ കൂട്ടുകാരെ കൂട്ടണ്ട.. ശരി എന്നു പറഞ്ഞു ഞാൻ .. തിരിഞ്ഞു നടന്നു..എന്താണ് ഇവിടെ നടക്കുന്നത് ഇതൊക്കെ സത്യമാണോ… എനിക്കു ഒന്നും മനസ്സിലായില്ല..കൂട്ടുകാർ ഓടി അടുത്തു വന്നു. …”അളിയാ ചിലവ് ചെയ്യണം . എന്നാലും നീ എങ്ങനെ അവളെ വീഴ്ത്തി” കുറച്ചു പൊങ്ങാത്തോടെ ഞാൻ മറുപടി കൊടുത്തു.. “അതൊക്കെ വീഴ്ത്തി അളിയാ”… 1 മണിക്ക് ചോർ എടുത്തു ഞാൻ പുറത്തു ഇറങ്ങി .കൂട്ടുകാരോട് ഞാൻ കാര്യം പറഞ്ഞിരുന്നു… അവൾ എന്നെയും കാത്തു താഴെ നില്പുണ്ട്… ഞാൻ അവളുടെ അടുത്തേക്ക് ചെന്നു… മുകളിൽ നിന്നും ഞങ്ങളുടെ ക്ലാസ്സിലെ കുട്ടികൾ എല്ലാം നോക്കി ചിരിക്കുന്നുണ്ട്… ഞങ്ങൾ.. ഒരു മാവിന്റെ ചുവട്ടിൽ പോയി ഇരുന്നു.. ചോർ കഴിക്കാൻ തുടങ്ങി.. അവൾ എന്നോട് പറഞ്ഞു.. താൻ എന്നെ ഒന്ന് സഹായിക്കണം… ഞാൻ അവളെ ഒന്നു നോക്കി.. അതിന്റെ അർത്ഥം മനസിലാക്കി അവൾ മറുപടി തന്നു.. എന്നെ ട്യൂട്ടോറിയൽ പഠിപ്പിക്കുന്ന വിനോദ് സാറിനു എന്നോട് ഭയങ്കര പ്രേമം.. അയാൾ വലിയൊരു തലവേദന ആയി മാറി.. നമ്മൾ തമ്മിൽ പ്രേമം ആണെന്ന് അയാൾക്ക്‌ തോന്നണം .അതിനു താൻ എന്നെ ഒന്ന് സഹായിക്കണം.. ഒന്നു അഭിനിയച്ചാൽ മതി… പെട്ടെന്ന് എന്റെ മുഖം മങ്ങി… “അപ്പോൾ തനിക്കു എന്നെ ഇഷ്ടമല്ലേ ” ഞാൻ അവളോട്‌ ചോദിച്ചു.. അതിനു മറുപടി പറയാതെ അവൾ തിരിച്ചു ചോദിച്ചു “തനിക്കു എന്നെ സഹായിക്കാൻ പറ്റുമോ” തന്നെ ആദ്യം കണ്ടപ്പോൾ തന്നെ വിശ്വസിക്കാൻ കൊള്ളാവുന്നവൻ ആണെന്ന് തോന്നി അതുകൊണ്ടാ .. തന്റെ വീട്ടിലെ നമ്പർ തപ്പി പിടിച്ചു വിളിച്ചത്” …. ഞാൻ ഒന്നും മിണ്ടിയില്ല… ചോർ പകുതി കഴിച്ചു ഞാൻ എണീറ്റു നടന്നു…തിരിച്ചു ക്ലാസ്സിൽ ചെന്നപ്പോൾ എന്റെ ക്ലാസ്സിലെ പെണ്കുട്ടികള് എന്നോട് ചോദിച്ചു.. നിനക്കു ഞങ്ങളോട് മിണ്ടാൻ മാത്രം മടി ഒള്ളു അല്ലെ … ഞങ്ങൾ കണ്ടു എല്ലാം..അവർ ചിരിച്ചു… ഞാൻ ഒന്നും മിണ്ടിയില്ല.. ഞാൻ അവൾ പറഞ്ഞതു എന്റെ കൂട്ടുകാരോട് പറഞ്ഞു ..അപ്പോൾ അവർ പറഞ്ഞു… ” അവൾ വേറെ ആളെ നോക്കാൻ പറ അളിയാ..നീ കോമാളി ആണോ.. അവളുടെ താളത്തിനു തുള്ളാൻ…വൈകിട്ടു സ്‌കൂൾ വിട്ടു.. അവൾ എന്നെയും കാത്തു ഗേറ്റിൽ നിൽപ്പുണ്ട്.. ഞാൻ അടുത്തു ചെന്നു അവളോട്‌ പറഞ്ഞു .. “എനിക്കു താൽപ്പര്യം ഇല്ല .. താൻ വേറെ ആരെങ്കിലും നോക്കിക്കോ..” അതും പറഞ്ഞു ഞാൻ വീട്ടിലേക്കു പോയി.. … പിന്നിടുള്ള ദിവസങ്ങളിൽ . ഞങ്ങൾ പരസ്പരം കണ്ടാലും

25 Comments

  1. Bro ingane onnum yeyuthalle……. ?vaklathoru avstha ayi poyi…… Ntha parya hridyam murikuna feel alppam daya….. Aksharangal kond kollathirnnude ?‍?

  2. വായനാഭൂതം

    ചങ്കു തകർത്തലോടോ താൻ

    ❤️

    1. നീതു ചന്ദ്രൻ

      ???

  3. ❤️❤️

    1. നീതു ചന്ദ്രൻ

      ❤❤❤

    1. നീതു ചന്ദ്രൻ

      ???

  4. Sed ending aarum അധികം ആഗ്രഹിക്കാത്തതാണ് ഇവിടെ പക്ഷെ ഒറ്റ പാർട്ടിൽ ആയത് കൊണ്ടും കഥാപാത്രം (ചിന്നു) ആരുടെയും മനസ്സിൽ അധികം കയറി കൂടാതെ കൊണ്ടും ആർക്കും കൂടുതൽ വിഷമം ആയിട്ട് ഉണ്ടാവില്ല എന്നാലും it’s heart touching അപ്പൊ ശെരി എന്നാ

    സ്നേഹം മാത്രം❣️
    Arjun

    1. നീതു ചന്ദ്രൻ

      ❤❤❤

  5. മനസിന് ഒരു വിങ്ങൽ നൽകി.മനോഹര സൃഷ്ടി ആയിരുന്നു.lub you?

    1. നീതു ചന്ദ്രൻ

      Thankyu ?

  6. മണവാളൻ

    നീതു കഥ അടിപൊളി ആയിരുന്നു , ശെരിക്കും ഫീൽ ആയി , ചിന്നു ❤️.
    കുറച്ചുകൂടി വേണ്ടതായിരുന്ന്.

    1. മണവാളൻ

      ❣️വിടരും മുമ്പേ കൊഴിഞ്ഞ് പോയ പ്രണയം ❣️

      1. നീതു ചന്ദ്രൻ

        Thankyu ?

    2. നീതു ചന്ദ്രൻ

      ?

  7. വിമർശകൻ

    കഥ കൊള്ളാം ഒരുപാട് ഫീൽ ചെയ്യുന്നുണ്ട് ബട്ട് എഴുതുമ്പോൾ പാരഗ്രാഫ് തിരിച്ചു എഴുതുക. വാക്കുകൾ കട്ടക്കുത്തി കാണുമ്പോൾത്തന്നെ മടുപ്പ് വരും ?

    1. നീതു ചന്ദ്രൻ

      ശ്രദ്ധിക്കാം.
      അഭിപ്രായം നൽകിയതിന് നന്ദി!
      ???

  8. Though a tragedy, good story n theme. 🙂

    Paragraphing shariyalla. adutha kadhayil shradhikkuka.

    1. നീതു ചന്ദ്രൻ

      തീർച്ചയായും!
      ???

  9. Ꮆяɘץ`?§₱гє?

    കോപ്പ് മൂഡ് പോയി മൂഡ് പോയി….

    But good one…..

    Ꮆяɘץ`?§₱гє?

    1. നീതു ചന്ദ്രൻ

      Thankyu ❤

  10. നല്ല ഒരു കഥയായിരുന്നു. കുറച്ചു കൂടി സിറ്റുവേഷനുകൾ കൂട്ടി ചേർത്ത് അൽപം കൂടി വലിയ ഒരു കഥയാക്കാമായിരുന്നു. എങ്കിൽ ചിന്നുവിനെ പെട്ടന്ന് ആർക്കും മറക്കാൻ കഴിയില്ലായിരുന്നു.

    1. നീതു ചന്ദ്രൻ

      ഒരുപാട് എഴുതാൻ കഴിഞ്ഞില്ല അടുത്ത തവണ ശരിയാക്കാം ?
      വായനക്കും അഭിപ്രായത്തിനും നന്ദി ?

  11. Nalla theem aanu kurach kudi munnot kond pokumo

    1. നീതു ചന്ദ്രൻ

      ഇല്ല സുഹൃത്തേ…. ഇനി മറ്റൊരു കഥയിൽ നോക്കാം ???

Comments are closed.