❤️❤️❤️❤️❤️നിനക്കായ് (claimax)❤️❤️❤️❤️❤️❤️ 148

ഒത്തിരി വേദന തോന്നി റിഷാൻ എന്ന അവളുടെ ചെക്കനെ വിളിച്ച അന്ന് ഞാനറിഞ്ഞു ഇവരിരുവരും മത്സരിച്ചു പ്രണയിക്കുകയാണോ എന്ന്.

കാരണം റിഷാൻ ഒരു അപകടത്തെ തുടർന്ന് കിടപ്പിലായതിന് ശേഷമാണ് അച്ചുവിനെ
കൂടി ഇനി അവന്റെ ജീവിതത്തിലേക്ക് കൊണ്ട് വന്ന് അവളെ കൂടി ബുദ്ധിമുട്ടിക്കേണ്ടെന്ന് കരുതിയത്.

എന്നാൽ റിഷാന് അപകടം പറ്റിയെന്നു അറിഞ്ഞാൽ അച്ചു ഒരിക്കലും ഈ ബന്ധത്തിൽ നിന്ന് പിന്മാറില്ലെന്ന് റിച്ചുവിനറിയാം.

അതുകൊണ്ടാണ് ഒരു കാരണമുണ്ടാക്കി പിണങ്ങി അതിന്റെ പേരിൽ ബന്ധം നിർത്താമെന്ന് കരുതിയത്. എന്നും അവളെ കുറിച്ച് റിഷാൻ ഞാൻ വഴി അറിയുമായിരുന്നു.

മൂന്നു മാസം മുൻപ് റിഷാൻ എന്നോട് പറഞ്ഞതിന്റെ ഫലമായിട്ടാകാം ന്റെ വട്ട് ഇപ്പോൾ ഇങ്ങനൊരു തീരുമാനം എടുത്തത്.

“നിങ്ങൾക്ക് എന്റെ പെണ്ണിനെ ഇഷ്ടമാണല്ലേ? എന്നിക്കറിയാം തിരിച്ചവൾക്കും നിങ്ങളെ പ്രണയിക്കാൻ സാധിക്കും. പക്ഷേ ഞാൻ വരുമെന്നപ്രതീക്ഷ ഉള്ളിടത്തോളം കാലം അത് സംഭവിക്കില്ല. ഉറപ്പായും എനിക്ക് വേണ്ടിയവൾ കാത്ത് നിൽക്കും. എനിക്കറിയാം അവളെ നന്നായിട്ട് …

ഇപ്പോൾ അവൾ തന്റെ വീട്ടിലായിട്ട് കൂടി തന്നോട് നല്ല പോലെ സംസാരിക്കാറുണ്ടോ. ഇല്ലല്ലോ? എന്റെ ഓർമ അവളിൽ നിന്നും ഇല്ലാതാക്കിയാലേ നിങ്ങൾക്ക് ഒരുമിക്കാനാവൂ.

ഇന്ന് വരെ ഞാൻ പറയാൻ ആഗ്രഹിക്കാത്ത ഒരു വാക്കാണ് പറയാൻ പോകുന്നത്. നിങ്ങൾ ഒന്നിക്കണം. ഉള്ളിൽ ഒത്തിരി വേദനിച്ചിട്ട് തന്നെയാണ് പറയുന്നത്. എന്നാലും ന്റെ അച്ചു സന്തോഷായിട്ടിരിക്കണം.

ഇന്ന് തന്നെ ഞാനവളെ വിളിച്ചു മൊഴി ചൊല്ലും. മൂന്ന് മാസമാണ് അവളുടെ ഇദ്ധ കാലം….

അതായത് മൊഴി ചൊല്ലി ആ സമയം കഴിയാതെ വേറൊരു വിവാഹം അവൾക്ക് പാടില്ല.

അത് കഴിഞ്ഞാൽ നിങ്ങൾ ഒന്നാവണം. എന്റെ ദിവസങ്ങൾ എണ്ണപ്പെട്ട് കൊണ്ടിരിക്കുകയാണ്. അതിന് മുൻപ് അവൾ സന്തോഷത്തോടെ കാണണം…

ഇന്നത്തോടെ താനുമായുള്ള കോൺടാക്ട് ഒഴിവാക്കുകയാണ്. ആയുസ്സുണ്ടെൽ ന്റെ അച്ചുവിനെ തിരിച്ചു വേണെമെന്ന് തോന്നിയാലോ.

അതുകൊണ്ട് നിങ്ങൾക്ക് നിങ്ങളുടെ വഴി. എനിക്ക് എന്റെ വഴി..

പിന്നെ താനെ എന്റെ പെണ്ണിനെ നന്നായി നോക്കണേ. ഒരു പൊട്ടിപെണ്ണാണ്…”

ഇത്രയും അവൻ പറഞ്ഞു കഴിഞ്ഞപ്പോൾ തന്നെ അവനും ഞാനും വല്ലാതായിപ്പോയി…

എന്റെ കണ്ണുകളും നിറഞ്ഞിരുന്നു…

9 Comments

  1. Kallyanam kazhinha pennu premikkunnathum kallyanam kazhinha oru pennine premikkunnathum oru chettatharam thanneyaanu…. so…. everyone is who₹e….

  2. Oru nashtapranayam koodi.nannayi.richuvintae karyathil njan manasil vicharichath thannae nadannu.but last achu avantae avastha manasilakki koodae nilkkumennu karuthi.kannantae role valuthayi impact cheythilla enkilum kollamayirunnu.ini adutha kadhayumayi vaa machae❤️❤️❤️

    1. ഇപ്പോൾ ആണ് വായിച്ചത്.. ❤❤

      ആ നല്ല ഫീൽ അവസാനം വരെ നിലനിർത്തി ❤????

  3. കഥ ഇഷ്ടായില്ല. അത് എഴുതിയ ആളിൻ്റെയോ,എഴുത്തിൻ്റെയോ,തീമിൻ്റെയോ അല്ലാട്ടാ…??? റിച്ചൂനെ ഓർത്തിട്ടാ അവൻ്റെ sacrifice feel ചെയ്ത കാരണം കൊണ്ടാ….
    അവരുടെ love കണ്ടപ്പോൾ ഒന്നിച്ച് ഒരു romance കാണാം എന്ന് കരുതി. But be practical “ചില നേരത്ത് നേടുന്നതിനേക്കാൾ വിട്ടു കൊടുക്കന്നതാണ് പ്രണയം”?????

    1. ഒത്തിരി സന്തോഷം..

      നമ്മൾ വിചാരിക്കുന്നത് നടക്കണം എന്നില്ലലോ…ദൈവത്തിന്റെ പ്ലാനിങ് എങ്ങനെ എന്നു ഒരിക്കലും അറിയില്ല…

      റിച്ചു…അത് ഒരു വേദന ആയി അവിടെ ഇരിക്കട്ടെ ..

      അവന്റെ ഭാഗത്തു നിന്ന് ചിന്തിക്കുമ്പോൾ അവൾ ഒരിക്കലും ഒറ്റപെടരുത് എന്നു മാത്രമേ അവൻ ചിന്തിക്കുക ഉള്ളു…കാരണം അവൾ അവന്റെ ജീവൻ ആണ്..

      അവനു വിശ്വസിച്ചു ഏൽപ്പിക്കാൻ കണ്ണനെകാൾ നല്ല ഒരു കരം വേറെ ഇല്യാ..

      വായിച്ചതിൽ ഒത്തിരി സന്തോഷം …അഭിപ്രായം പറഞ്ഞതിലും…

      പിന്നെ ഇത് വെറും കഥ മാത്രമാണ്…

      അപ്പൊ സ്നേഹം…❤️❤️

    1. വായിച്ചതിൽ ഒത്തിരി സന്തോഷം…

      സ്നേഹം❤️❤️

  4. Good work bro?

    1. Thank you ബ്രോ….

      ഒത്തിരി സന്തോഷം…സ്നേഹം…❤️❤️

Comments are closed.