❤️❤️❤️❤️❤️നിനക്കായ് (claimax)❤️❤️❤️❤️❤️❤️ 148

എന്നെ പഴയ ഞാനാക്കുവാൻ ഒത്തിരി ശ്രമിക്കും. മനസറിഞ്ഞു ഒന്ന് പുഞ്ചിരിക്കുവാൻ സാധിച്ചിട്ടില്ല ഈ നിമിഷം വരെ….

ഇന്ന് ഫോണിൽ ഞാൻ കണ്ണനെ വിളിച്ചു. ആദ്യമയാണ് അവനെ അങ്ങോട്ട് വിളിക്കുന്നത്. കാൾ കണക്ട് ആവുന്നതിന് മുൻപ് തന്നെ കണ്ണൻ എന്റെ മുന്നിലെത്തി. എന്നും എനിക്കൊരു അത്ഭുതമാണ് ഈ ചെക്കൻ.

ഈ നിമിഷം വരെ എന്നെ ഒരു കുറവും വരുത്താതെ ആദ്യത്തേതിൽ നിന്നും ഒരു തരിപോലും കുറയാതെ

എന്നെ പ്രണയിക്കുവാണിവൻ.

“എന്താ പെണ്ണേ വിളിച്ചേ , എന്തെങ്കിലും പ്രശ്നമുണ്ടോ? വല്ലതും കഴിക്കാൻ വേണോ? ”

വരാൻ സമയമില്ല അവന്റെ ചോദ്യങ്ങൾ തുടങ്ങി

” അത് പിന്നെ എനിക്കൊരു ആവശ്യമുണ്ട്. പറഞ്ഞാൽ ചെയ്യണം. വാക്ക് തന്നാൽ മാത്രം ഞാൻ എന്താണ് ആവശ്യമെന്ന് പറയുകയുള്ളൂ. അല്ലെങ്കിൽ നീയത് അറിയുക പോലും വേണ്ട.. എന്ത് പറയുന്നു?”

“എന്താ കാര്യമെന്ന് പറ പെണ്ണേ, ചുമ്മാ സസ്പെൻസ് ഇടാതെ കാര്യം പറ ”

നീ ചെയ്യുമെന്ന് കയ്യിൽ സത്യം ചെയ്യ്. എങ്കിൽ മാത്രം ഞാൻ പറയാം ”

‘എന്നാൽ സത്യം. ന്റെ വട്ട്കുട്ടി പറഞ്ഞതല്ലേ. ഞാൻ ചെയ്യാതിരിക്കുവോ? ”

“എന്നാൽ നീ വേഗം പോയി അന്ന് നമ്മൾ സംസാരിച്ചു കൊണ്ടിരുന്നപ്പോൾ പറഞ്ഞ ഓം എന്നെഴുതിയ താലി വാങ്ങി വാ ”

“എന്തിനാ പെണ്ണേ? ”

“അതൊക്കെ വന്നിട്ട് പറയാം. വാങ്ങി വാ ”

“ചുമ്മാ കളിപ്പിക്കുവാൻ ചെയ്യരുത് ട്ടോ വട്ടെ, തമാശയല്ല കാര്യമായിട്ടാണോ പറയുന്നേ? ”

കണ്ണാ ഇത്രേം ദിവസങ്ങൾക്ക് ശേഷം ഇന്നല്ലേ ഞാൻ നിന്നോട് ഒരു കാര്യം ആവശ്യപെടുന്നേ. ഒന്ന് ചെയ്ത് തന്നൂടെ? ”

‘എന്നാൽ ഓക്കേ. ഞാൻ പോയി വരുമ്പോഴേക്ക് മനസ് മാറ്റരുത്. കേട്ടല്ലോ? ”

“ഹേയ് ഇല്ല്യ, നീ പോയി വാ ”

കണ്ണൻ വീട് വീട്ടിറങ്ങിയപ്പോൾ അവൾ

ആലോചിച്ചു. 3 മാസം മുൻപ് അവൾക്ക് വന്ന റിഷാന്റെ കാളിനെ പറ്റി.

അവൻ അവളെ ഫോണിലൂടെ വിളിച്ചു മൊഴി ചൊല്ലി കഴിഞ്ഞു.

അതുവരെ അവൻ തിരിച്ചു വരുമെന്ന ചെറിയ പ്രതീക്ഷ അവളിലുണ്ടായിരുന്നു. ഇന്നവൾക്ക് മനസിലായി തന്നെ ജീവിതത്തിലേക്ക് കൊണ്ട് ചെല്ലാൻ പറ്റാത്ത തരത്തിൽ എന്തോ പ്രശ്നം റിച്ചുവിന് സംഭവിച്ചിട്ടുണ്ടെന്ന്.

എന്തായാലും തന്റെ ജീവിതം ഇങ്ങനെയും കുളമായി.

ഇനി കണ്ണന്റെ കൂടി ഇങ്ങനെ നശിക്കേണ്ടെന്ന് കരുതിയാണ് അവൾ ഒരു തീരുമാനം എടുത്തത്.

കാറിൽ കയറിയ കണ്ണന് എങ്ങനെ സന്തോഷിക്കണമെന്ന് അറിയില്ലായിരുന്നു…

നീണ്ട രണ്ട് വർഷത്തെ അവന്റെ കാത്തിരിപ്പിനൊടുവിൽ തന്റെ പെണ്ണ് തനിക്ക് സ്വന്തമാകാൻ പോകുന്നു.

കഴിഞ്ഞ ഒരു വർഷക്കാലത്തെ ദിവസങ്ങൾ അവന്റെ ഓർമയിലേക്ക് വന്നു….

അന്ന് വട്ടിനെ വീട്ടിലേക്ക് കൊണ്ട് വന്ന് അവൾക്ക് ഒരു റൂം നൽകി അവളെ അവളുടെ വഴിക്ക് വിട്ടെങ്കിലും ഇടയ്ക്ക് വന്ന് നോക്കുമ്പോൾ തന്റെ മഹറും നോക്കി പൊട്ടികരയുന്ന വട്ടിനെയാണ് കാണാൻ സാധിക്കാറുള്ളത്…

9 Comments

  1. Kallyanam kazhinha pennu premikkunnathum kallyanam kazhinha oru pennine premikkunnathum oru chettatharam thanneyaanu…. so…. everyone is who₹e….

  2. Oru nashtapranayam koodi.nannayi.richuvintae karyathil njan manasil vicharichath thannae nadannu.but last achu avantae avastha manasilakki koodae nilkkumennu karuthi.kannantae role valuthayi impact cheythilla enkilum kollamayirunnu.ini adutha kadhayumayi vaa machae❤️❤️❤️

    1. ഇപ്പോൾ ആണ് വായിച്ചത്.. ❤❤

      ആ നല്ല ഫീൽ അവസാനം വരെ നിലനിർത്തി ❤????

  3. കഥ ഇഷ്ടായില്ല. അത് എഴുതിയ ആളിൻ്റെയോ,എഴുത്തിൻ്റെയോ,തീമിൻ്റെയോ അല്ലാട്ടാ…??? റിച്ചൂനെ ഓർത്തിട്ടാ അവൻ്റെ sacrifice feel ചെയ്ത കാരണം കൊണ്ടാ….
    അവരുടെ love കണ്ടപ്പോൾ ഒന്നിച്ച് ഒരു romance കാണാം എന്ന് കരുതി. But be practical “ചില നേരത്ത് നേടുന്നതിനേക്കാൾ വിട്ടു കൊടുക്കന്നതാണ് പ്രണയം”?????

    1. ഒത്തിരി സന്തോഷം..

      നമ്മൾ വിചാരിക്കുന്നത് നടക്കണം എന്നില്ലലോ…ദൈവത്തിന്റെ പ്ലാനിങ് എങ്ങനെ എന്നു ഒരിക്കലും അറിയില്ല…

      റിച്ചു…അത് ഒരു വേദന ആയി അവിടെ ഇരിക്കട്ടെ ..

      അവന്റെ ഭാഗത്തു നിന്ന് ചിന്തിക്കുമ്പോൾ അവൾ ഒരിക്കലും ഒറ്റപെടരുത് എന്നു മാത്രമേ അവൻ ചിന്തിക്കുക ഉള്ളു…കാരണം അവൾ അവന്റെ ജീവൻ ആണ്..

      അവനു വിശ്വസിച്ചു ഏൽപ്പിക്കാൻ കണ്ണനെകാൾ നല്ല ഒരു കരം വേറെ ഇല്യാ..

      വായിച്ചതിൽ ഒത്തിരി സന്തോഷം …അഭിപ്രായം പറഞ്ഞതിലും…

      പിന്നെ ഇത് വെറും കഥ മാത്രമാണ്…

      അപ്പൊ സ്നേഹം…❤️❤️

    1. വായിച്ചതിൽ ഒത്തിരി സന്തോഷം…

      സ്നേഹം❤️❤️

  4. Good work bro?

    1. Thank you ബ്രോ….

      ഒത്തിരി സന്തോഷം…സ്നേഹം…❤️❤️

Comments are closed.