❤️❤️❤️❤️❤️നിനക്കായ് (claimax)❤️❤️❤️❤️❤️❤️ 147

റിച്ചുവിനോട് മിണ്ടാതിരിക്കുന്ന ഓരോ നിമിഷവും ഉള്ളിലൊരു നീറ്റലാണ്.

എന്നെ ഇത്രയും സ്നേഹിച്ചിട്ട് അവസാനം ചെറിയൊരു പിണക്കത്തിന്റെ പേരും പറഞ്ഞു എന്നെ വേണ്ടെന്ന് വെക്കാൻ മാത്രം എന്ത് പ്രശ്നമാണ് റിച്ചുവിന്റെ ജീവിതത്തിൽ വന്നതെന്ന് അറിഞ്ഞേ പറ്റു. അതിന് വേണ്ടിയാണ് ഞാനിപ്പോൾ ജീവിക്കുന്നത് പോലും.

അവന്റെ എല്ലാമായ എന്നെ മനസിൽ നിന്ന് പൂർണ്ണമായി അടിച്ചിറക്കാൻ മാത്രം എന്തോ അവന്റെ ജീവിതത്തിൽ ഉണ്ടാകും. അതറിയണം. ഇനി അത് മാത്രമേ എനിക്കുള്ളൂ.”

“നീ എന്ത് വേണേലും ചെയ്തോ.

തൽക്കാലം ഇപ്പോൾ എന്റെ കൂടെ വാ. ബാക്കിയെല്ലാം പിന്നീടാലോചിക്കാം. ”

ഒരു വിധത്തിൽ എല്ലാം പറഞ്ഞു വെച്ചുകൊണ്ട് ഞാനാ കാറിൽ കയറി. ആകെ സ്തംഭിച്ച ഒരവസ്ഥ…..

വീട്ടിൽ കയറുമ്പോൾ അവന്റെ വീട്ടുകാരെങ്ങനെ പ്രതികരിക്കുമെന്നോ അവരോടെല്ലാം എന്ത് പറയണമെന്നോ ഒന്നും തന്നെ എന്റെ ചിന്തയിലുണ്ടായില്ല….

അവൻ ആരോടൊക്കെയോ സംസാരിക്കുന്നുണ്ട്…

ആരെക്കെയോ എന്നെ നോക്കുന്നുണ്ട് ഒന്നും ശ്രദ്ധിക്കാതെ ഞാനെന്റെതായ ലോകത്തായിരുന്നു. അവനെനിക്ക് ഒരു മുറി കാണിച്ചു തന്നു. അവിടേക്ക് കയറി ചുറ്റും നിരീക്ഷിക്കാനൊന്നും നിന്നില്ല. കണ്മുന്നിൽ കണ്ട കസേരയിൽ കയറിയിരുന്നു…

കണ്ണൻ തിരിച്ചു പോകാൻ നിന്നപ്പോൾ അവനെ ഞാൻ വിളിച്ചു.

“ടാ കണ്ണാ…

എനിക്കെ…”

“എന്താ പെണ്ണേ, എന്താ വേണ്ടത്?”

“എനിക്കൊരു ഫോൺ വേണം ”

“ഇപ്പോഴോ? ”

“എത്രയും പെട്ടന്നു തന്നെ… ”

എന്തിനാണെന്ന് പോലും ചോദിക്കാതെ അവൻ സമ്മതം മൂളി പുറത്തേക്കിറങ്ങി.

അങ്ങനെ ഈ വീട്ടിൽ ഞാനെത്തിയിട്ട് വർഷം ഒന്ന് കഴിഞ്ഞു.

ആരുമായും ഞാനിന്നും സംസാരിക്കാറില്ല…

ഇങ്ങോട്ട് ആരും മിണ്ടാൻ വരണ്ടായെന്ന് ആദ്യമേ പറഞ്ഞത് കൊണ്ട് ആരും ഒന്നിനും വരാറുമില്ല.

എന്നാലും പാവം കണ്ണൻ എന്നും വരും…..

9 Comments

  1. Kallyanam kazhinha pennu premikkunnathum kallyanam kazhinha oru pennine premikkunnathum oru chettatharam thanneyaanu…. so…. everyone is who₹e….

  2. Oru nashtapranayam koodi.nannayi.richuvintae karyathil njan manasil vicharichath thannae nadannu.but last achu avantae avastha manasilakki koodae nilkkumennu karuthi.kannantae role valuthayi impact cheythilla enkilum kollamayirunnu.ini adutha kadhayumayi vaa machae❤️❤️❤️

    1. ഇപ്പോൾ ആണ് വായിച്ചത്.. ❤❤

      ആ നല്ല ഫീൽ അവസാനം വരെ നിലനിർത്തി ❤????

  3. കഥ ഇഷ്ടായില്ല. അത് എഴുതിയ ആളിൻ്റെയോ,എഴുത്തിൻ്റെയോ,തീമിൻ്റെയോ അല്ലാട്ടാ…??? റിച്ചൂനെ ഓർത്തിട്ടാ അവൻ്റെ sacrifice feel ചെയ്ത കാരണം കൊണ്ടാ….
    അവരുടെ love കണ്ടപ്പോൾ ഒന്നിച്ച് ഒരു romance കാണാം എന്ന് കരുതി. But be practical “ചില നേരത്ത് നേടുന്നതിനേക്കാൾ വിട്ടു കൊടുക്കന്നതാണ് പ്രണയം”?????

    1. ഒത്തിരി സന്തോഷം..

      നമ്മൾ വിചാരിക്കുന്നത് നടക്കണം എന്നില്ലലോ…ദൈവത്തിന്റെ പ്ലാനിങ് എങ്ങനെ എന്നു ഒരിക്കലും അറിയില്ല…

      റിച്ചു…അത് ഒരു വേദന ആയി അവിടെ ഇരിക്കട്ടെ ..

      അവന്റെ ഭാഗത്തു നിന്ന് ചിന്തിക്കുമ്പോൾ അവൾ ഒരിക്കലും ഒറ്റപെടരുത് എന്നു മാത്രമേ അവൻ ചിന്തിക്കുക ഉള്ളു…കാരണം അവൾ അവന്റെ ജീവൻ ആണ്..

      അവനു വിശ്വസിച്ചു ഏൽപ്പിക്കാൻ കണ്ണനെകാൾ നല്ല ഒരു കരം വേറെ ഇല്യാ..

      വായിച്ചതിൽ ഒത്തിരി സന്തോഷം …അഭിപ്രായം പറഞ്ഞതിലും…

      പിന്നെ ഇത് വെറും കഥ മാത്രമാണ്…

      അപ്പൊ സ്നേഹം…❤️❤️

    1. വായിച്ചതിൽ ഒത്തിരി സന്തോഷം…

      സ്നേഹം❤️❤️

  4. Good work bro?

    1. Thank you ബ്രോ….

      ഒത്തിരി സന്തോഷം…സ്നേഹം…❤️❤️

Comments are closed.