❤️❤️❤️❤️❤️നിനക്കായ് (claimax)❤️❤️❤️❤️❤️❤️ 148

“ഊളൻപാറയിലേക്ക്. നിന്നെ അവിടെ കൊണ്ട് പോയി ഒന്ന് ചികിത്സ നടത്തണം. ഒന്ന് നെല്ലിക്കാ തളം വെച്ചാലെ നിന്റെ അസുഖം മാറുള്ളു…

എന്നെ പറഞ്ഞയച്ചു മരിക്കാൻ പോയതല്ലേ? എന്നോടെങ്ങനെ ചെയ്യാൻ തോന്നി വട്ടെ ?….

ഇങ്ങനെ ചെയ്യാൻ മാത്രം എന്ത് തെറ്റാ ഞാൻ ചെയ്തേ? നിന്നെ ഇങ്ങനെ ഇഷ്ടപ്പെട്ടതോ….?

എന്റെ ലോകം നിന്നെ ചുറ്റിപറ്റിയാണെന്ന് അറിഞ്ഞൂടെ നിനക്ക്. നീയില്ലാതെ എന്തിനാ പെണ്ണേ ഞാനിവിടെ ജീവിക്കുന്നെ?”

“കണ്ണാ പെട്ടെന്ന് റിച്ചു അങ്ങനെയൊക്കെ പറഞ്ഞപ്പോൾ…”

“എങ്ങനെ? അല്ല നീയെങ്ങനെയാ അവന്റെ കാര്യം അറിഞ്ഞേ?”

“ഞാൻ നിന്റെ ഫോണിന്ന് വിളിച്ചു. അവന് ഇനിയെന്നെ വേണ്ടെന്ന് പറഞ്ഞു.

ഇനി ഞാനാർക്ക് വേണ്ടി ജീവിക്കണം കണ്ണാ…

മറ്റുള്ളവർ ചെയ്യുന്ന പോലെ ഫോണിൽ വിളിച്ചു മൊഴി ചൊല്ലാത്തത് കൊണ്ട് തന്നെ ഞാനിപ്പോഴും അവന്റെ ഭാര്യയാണ്….

അതിലൊരിക്കലും മാറ്റമില്ല. ഇന്ന് അവൻ ഉറപ്പിച്ചു പറഞ്ഞു എന്നെ വേണ്ടെന്ന്…

തിരിച്ചു എന്റെ ഒരു വാക്ക് പോലും കേൾക്കാൻ നിൽക്കാതെ ”

അത്രയും പറഞ്ഞപ്പോഴേക്കും എന്റെ കണ്ണുകൾ എന്നെ ചതിച്ചിരുന്നു

” പോട്ടെടാ ഇനിയും അത് പറഞ്ഞു കരയല്ലേടാ. കണ്ടു സഹിക്കുന്നില്ല. ”

“സാരല്ല്യടാ. എല്ലാം സഹിക്കാൻ ഞാൻ പഠിക്കുവാണ്. ”

“അതൊക്കെ പോട്ടെ നീ വണ്ടിയിൽ കയറ് പെണ്ണേ. ”

“ഇല്ലടാ, നിന്റെ കൂടെ വന്നാൽ ശരിയാവില്ല. നിന്റെ ജീവിതവും ഞാൻ കാരണം പ്രശ്നത്തിലാവും. ഞാൻ എങ്ങനേലും ജീവിച്ചോളാം. ”

“വട്ടെ …കളിക്കാതെ കയറുന്നുണ്ടോ?

നീ വരാതെ ഞാനും വീട്ടിലേക്ക് പോകുന്നില്ല. ഇനി എന്നെ വിശ്വാസം ഇല്ലാഞ്ഞിട്ടാണോ എന്റെ കൂടെ വരാത്തെ?”

“ടാ തെണ്ടി, ഹോസ്പിറ്റലിൽ ആയത് നിന്റെ ഭാഗ്യം. അല്ലേൽ വയ്യാത്ത എന്റെ ഈ കൈ നിന്റെ മുഖത്തുണ്ടാവുമായിരുന്നു….

വരാം, പക്ഷേ നിന്റെ വീട്ടിൽ ആരുടെ അടുത്തും ഞാൻ സംസാരിക്കില്ല. നിന്നോട് പോലും. എന്നെ എന്റെ വഴിക്ക് വിട്ടേക്കണം. ഞാനും എന്റെ റിച്ചുവിന്റെ ഓർമകളും..

അത് മാത്രമേ എന്റെ കൂടെയുണ്ടാകൂ. സമ്മതിച്ചോ?”

“എന്നോട് പോലും മിണ്ടാതെ നിൽക്കുമെന്നോ? അതൊന്നും പറ്റില്ല പെണ്ണേ. നിന്നോട് മിണ്ടാതെ എങ്ങനെയാടാ എനിക്ക് ജീവിക്കാൻ പറ്റുക.

അതൊന്നും നടപ്പുള്ള കാര്യമല്ല പെണ്ണേ. തൽക്കാലം വേറെയെന്തങ്കിലും പറ.

നിന്റെ വേറെയേത് ആവശ്യവും ഞാനങ്കീകരിച്ചു തരും….

പക്ഷേ ഇത് സമ്മതിച്ചു തരുവാൻ എന്നെകൊണ്ട് സാധിക്കില്ല പെണ്ണേ…

ഇത്രയും ദിവസം തന്നെ എങ്ങനെയാണ് തള്ളിനീക്കിയതെന്ന് എനിക്കെ അറിയൂ. നീയില്ലാത്ത ഒരു ലോകത്തെ കുറിച്ച്

ചിന്തിക്കാനേ പറ്റുന്നില്ല”

“സാധിക്കില്ലെടാ…..

9 Comments

  1. Kallyanam kazhinha pennu premikkunnathum kallyanam kazhinha oru pennine premikkunnathum oru chettatharam thanneyaanu…. so…. everyone is who₹e….

  2. Oru nashtapranayam koodi.nannayi.richuvintae karyathil njan manasil vicharichath thannae nadannu.but last achu avantae avastha manasilakki koodae nilkkumennu karuthi.kannantae role valuthayi impact cheythilla enkilum kollamayirunnu.ini adutha kadhayumayi vaa machae❤️❤️❤️

    1. ഇപ്പോൾ ആണ് വായിച്ചത്.. ❤❤

      ആ നല്ല ഫീൽ അവസാനം വരെ നിലനിർത്തി ❤????

  3. കഥ ഇഷ്ടായില്ല. അത് എഴുതിയ ആളിൻ്റെയോ,എഴുത്തിൻ്റെയോ,തീമിൻ്റെയോ അല്ലാട്ടാ…??? റിച്ചൂനെ ഓർത്തിട്ടാ അവൻ്റെ sacrifice feel ചെയ്ത കാരണം കൊണ്ടാ….
    അവരുടെ love കണ്ടപ്പോൾ ഒന്നിച്ച് ഒരു romance കാണാം എന്ന് കരുതി. But be practical “ചില നേരത്ത് നേടുന്നതിനേക്കാൾ വിട്ടു കൊടുക്കന്നതാണ് പ്രണയം”?????

    1. ഒത്തിരി സന്തോഷം..

      നമ്മൾ വിചാരിക്കുന്നത് നടക്കണം എന്നില്ലലോ…ദൈവത്തിന്റെ പ്ലാനിങ് എങ്ങനെ എന്നു ഒരിക്കലും അറിയില്ല…

      റിച്ചു…അത് ഒരു വേദന ആയി അവിടെ ഇരിക്കട്ടെ ..

      അവന്റെ ഭാഗത്തു നിന്ന് ചിന്തിക്കുമ്പോൾ അവൾ ഒരിക്കലും ഒറ്റപെടരുത് എന്നു മാത്രമേ അവൻ ചിന്തിക്കുക ഉള്ളു…കാരണം അവൾ അവന്റെ ജീവൻ ആണ്..

      അവനു വിശ്വസിച്ചു ഏൽപ്പിക്കാൻ കണ്ണനെകാൾ നല്ല ഒരു കരം വേറെ ഇല്യാ..

      വായിച്ചതിൽ ഒത്തിരി സന്തോഷം …അഭിപ്രായം പറഞ്ഞതിലും…

      പിന്നെ ഇത് വെറും കഥ മാത്രമാണ്…

      അപ്പൊ സ്നേഹം…❤️❤️

    1. വായിച്ചതിൽ ഒത്തിരി സന്തോഷം…

      സ്നേഹം❤️❤️

  4. Good work bro?

    1. Thank you ബ്രോ….

      ഒത്തിരി സന്തോഷം…സ്നേഹം…❤️❤️

Comments are closed.