❤️സഖി❤️ 1 [സാത്താൻ?] 42

 

ഞാൻ : വേണ്ടടാ അവൾ പൊയ്ക്കോട്ടേ.

 

ആഷിക് : അതെന്ന അവൾ ഒരു പാട്ട് പാടിക്കോട്ടെ മച്ചു.

 

ഞാൻ : വേണ്ടന്ന് അല്ലെ പറഞ്ഞത് ? നിങ്ങൾ പൊയ്ക്കോളൂ

 

ആഷിക് : മ്മ് മനസ്സിലാവുന്നുണ്ട് മോനെ

 

ഞാൻ : പോടാ…. മൈ……..

 

ആഷിക് : ?????

 

ഞാൻ : നിങ്ങൾ പൊയ്ക്കോളൂ പിന്നെ ഇനി തന്നെ ആരേലും റാഗ് ചെയ്യാൻ വരുവാണേൽ സെക്കന്റ്‌ ഇയർ ഇലെ വിഷ്ണുവിന്റെ ആൾ ആണെന്ന് പറഞ്ഞാൽ മതി കേട്ടോ

 

അത് കേട്ട് എന്തോ അപകടത്തിൽ നിന്നും രക്ഷപെട്ട പോലെ അവൾ എന്നെ ഒന്ന് നോക്കി. എന്നിട്ട് ഒരു പുഞ്ചിരി എനിക്ക് അവൾ സമ്മാനിച്ചു. ഓ എന്റെ സാറേ അത് അത് മാത്രം മതിയായിരുന്നു ഞാൻ അങ്ങ് പരിസരം മറന്ന് ഇരുന്നു പോയി അത്രക്ക് ഭംഗി ആയിരുന്നു അവളുടെ ചിരിക്ക്. പോവുന്ന വഴി അവൾ എന്നെ ഒന്നുകൂടി തിരിഞ്ഞു നോക്കി ഞാനും.

 

പെട്ടന്ന് എന്തോ എന്റെ മുതുകിൽ വന്നടിച്ചു. അതെ ആഷിക് തന്നെ ആയിരുന്നു അത്

 

ആഷിക് : മൈരേ ആ പിള്ളേരുടെ മുന്നിൽ ആളവൻ നീ എന്നെ അങ്ങ് മൂഞ്ചിച്ചല്ലേ

 

ഞാൻ : അളിയാ സോറി പിന്നെ പിള്ളേരുടെ മുന്നിൽ അല്ല കേട്ടോ അവളുടെ മുന്നിൽ അഞ്ജലിയുടെ മുന്നിൽ. ചിലപ്പോൾ ഇനിയും നീ മൂഞ്ചേണ്ടി വരും

 

ആഷിക് : എന്താ മോനെ ഒരു പ്രേമം മണക്കുന്നുണ്ടല്ലോ? ?

 

ഹബീബ് : വിച്ചു ഡാ നിനക്ക് അവളെ ഇഷ്ടായോ?

 

ഞാൻ : അളിയന്മാരെ എനിക്ക് അവളെ വേണം എന്നും എന്റെ മാത്രം ആയി എന്റെ പാതിയായി. അതാ ഞാൻ അവരെ പറഞ്ഞു വിട്ടത് അല്ലാതെ നിങ്ങളെ ആക്കിയതല്ല. പിന്നെ എനിക്ക് തോന്നിയത് പ്രേമം ആണോ എന്ന് ചോദിച്ചാൽ അതിലും വലുത് ആണെന്നെ ഞാൻ പറയു.

 

ആഷിക് : നിനക്ക് അവളെ ഇഷ്ടായി എങ്കിൽ പിന്നെ എന്ത് നോക്കാൻ ആട എത്ര നാണം കേടാനും ഞങ്ങൾ റെഡി ആണ് പിന്നെ എല്ലാം സെറ്റ് ആയി കഴിയുമ്പോൾ ഗായത്രിയെ എനിക്കും ഒന്ന് ?

 

ഞാൻ : ? ഡാ

 

ഹബീബ് : അതെ സ്നേഹയെ എനിക്കും ??

 

ഞാൻ : കൊള്ളാല്ലോ രണ്ടും അപ്പോൾ നമ്മൾ മൂന്നും കൂട്ടുകാരായ മൂന്നന്നതിനെ വളക്കാൻ പോവുന്നു അല്ലെ ? കൊള്ളാം നന്പൻസ് എന്നും ഒരുമിച്ച് തന്നെ ????

 

 

അന്നേദിവസം വൈകുന്നേരം തിരികെ പോവുമ്പോഴും എന്റെ മനസ്സ് മുഴുവൻ അവൾ മാത്രമായിരുന്നു.

എന്തോ ഒരു ബന്ധം അവളുമായി എനിക്കുണ്ടോ?

 ആദ്യമായി ഒരാളെ കണ്ടപ്പോൾ തന്നെ ഇത്രയ്ക്കൊക്കെ അങ്ങ് ഇഷ്ടപ്പെടുമോ?

ഞാൻ എന്നോട് തന്നെ പല ചോദ്യങ്ങൾ ചോദിച്ചു കൊണ്ടിരുന്നു.

 അല്ലേലും എന്റെ ജീവിതത്തിൽ നടക്കുന്നത് പോലെ അത്ഭുതങ്ങൾ വേറെ ആരുടെ ജീവിതത്തിൽ ആണ് നടന്നിട്ടുള്ളത്.

ഇന്ന് അനുഭവിക്കുന്ന ഈ ജീവിതം പോലും ഒരു വലിയ അത്ഭുതം തന്നെയല്ലേ?

 വീട്ടിലേക്കുള്ള യാത്രക്കിടയിൽ പതിവുപോലെ ഔസപ്പ് അച്ഛനെ കാണാൻ മറന്നില്ല.

 പിന്നെന്താ സ്ഥിരം പല്ലവികൾ തന്നെ…

 

ഔസപ്പ് അച്ഛൻ : മോനെ എനിക്കറിയാം നീ നല്ലതേ ചെയ്യൂ എന്ന്. പക്ഷെ നീ കാരണം ആർക്കും ഒരു ബുദ്ധിമുട്ടും ഉണ്ടാവരുത് അത് മാത്രമേ ഈ കിളവന് പറയാനുള്ളൂ.

ഞാൻ പറയുന്നതൊക്കെ നിനക്ക് ചിലപ്പോൾ ഇഷ്ടപ്പെട്ടു എന്ന് വരില്ല എങ്കിലും എന്നെങ്കിലും ഈ കിളവന്റെ വാക്കുകൾ നിനക്ക് ഉപകാരപ്പെട്ടെന്ന് വരാം

 

ഞാൻ : എന്തിനാ അച്ഛാ ഇങ്ങനെയൊക്കെ പറയുന്നത്?

അച്ഛൻ പഠിപ്പിച്ച രീതിയിൽ തന്നെ അല്ലെ ഞാൻ അന്നും ഇന്നും നടന്നിട്ടുള്ളത്.

 പിന്നെ അറിയാതെ ആണെങ്കിലും പറ്റിയ ആ തെറ്റ് അത്…

 അത്കൊണ്ട് സ്വപ്‌നങ്ങൾ എല്ലാം നഷ്ടമായ ആ അച്ഛനും അമ്മയ്ക്കും വേണ്ടി ഞാൻ ഇത്രയെങ്കിലും ഒക്കെ ചെയ്യണ്ടേ ?

 

ഔസപ്പ് അച്ഛൻ : നീ മനസ്സിൽ നന്മയുള്ളവൻ ആണ് അത് കൊണ്ട് തന്നെ ആണ് അവർ അന്ന് അങ്ങനെ ഒരു ആവശ്യം പറഞ്ഞപ്പോൾ ഞാൻ എതിർക്കാതെ ഇരുന്നതും.

പക്ഷെ ഒരിക്കലും എന്റെ മക്കളുടെ കണ്ണ് സ്വത്തുക്കളിലേക്ക് പോവരുത് അത് മാത്രമേ എനിക്ക് ഇപ്പോൾ പറയാൻ പറ്റു.

 

ഞാൻ : ഇല്ല ഫാദർ ഒരിക്കലും എനിക്ക് അങ്ങനെ ഒരു ചിന്ത വരില്ല.

പിന്നെ ഇപ്പോൾ എനിക്ക് ചെയ്യാൻ പറ്റുന്നത് ഇത് മാത്രമാണ് ഞാൻ കാരണം സ്വന്തം മകനെ നഷ്ടമായ ആ അച്ഛന്റെയും അമ്മയുടെയും ജീവിതത്തിൽ കുറച്ചെങ്കിലും സന്തോഷം പകരുക അത്ര മാത്രം അല്ലാതെ അവരുടെ ഒരു സമ്പത്തും എനിക്ക് വേണ്ട ?

 

ഔസപ്പ് അച്ഛൻ : നീ വിഷമിക്കണ്ട അത് നിന്റെ തെറ്റല്ല എന്ന് അവർക്കും മനസ്സിലായതല്ലേ?

 പിന്നെ നീ പറഞ്ഞപോലെ തന്നെ നീ കാരണം ആ രണ്ട് ആത്മക്കൾക്ക് സന്തോഷം ആവുന്നേൽ അത് ചെയ്യുക അവർക്ക് നഷ്ടമായ സ്നേഹം നിന്നിലൂടെ ലഭിക്കട്ടെ

 

ഞാൻ : ശെരി അച്ചോ. എന്നാ ഞാൻ ഇറങ്ങട്ടെ നാളെ വരാം ?

 

ഔസപ്പ് അച്ഛൻ : പോയി വാ കുഞ്ഞേ.

 

ഞാൻ : ശെരി അച്ചോ. ഈശോ മിസിഹായ്ക്ക് സ്തുതി ആയിരിക്കട്ടെ

 

ഔസപ്പ് അച്ഛൻ : ഇപ്പോഴും എപ്പോഴും സ്തുതി ആയിരിക്കട്ടെ

 

അച്ഛന്റെ അടുത്ത് നിന്നും യാത്ര പറഞ്ഞിറങ്ങുപ്പോൾ മനസ്സ് നിറയെ അത് മാത്രം ആയിരുന്നു.

അത്രയും നേരം അഞ്ജലി ആയിരുന്നു എങ്കിൽ ഇപ്പോൾ അവൻ മാത്രം ആണ്.

വിജയ്… ഞാൻ ഇന്ന് അച്ഛാ എന്നും അമ്മേ എന്നും വിളിക്കുന്നവരുടെ ഏക മകൻ.

ഒരു നിമിഷത്തെ അശ്രദ്ധ കൊണ്ട് ഞാൻ നഷ്ടപ്പെടുത്തിയ അവരുടെ മകൻ.

 

ഏകദേശം രണ്ടു വർഷങ്ങൾ മുൻപ്…….

 

പതിനെട്ടു വയസ്സ് പൂർത്തിയായ ഏതൊരു ചെറുപ്പക്കാരന്റെയും ആദ്യ ആഗ്രഹം ഡ്രൈവിങ് ആയിരിക്കുമല്ലോ?

 എന്റെയും അത് തന്നെ ആയിരുന്നു ലൈസൻസ് കിട്ടിയ സന്തോഷത്തിൽ ആയിരുന്നു അന്നത്തെ കറക്കം മുഴുവനും.

കൂടെ തന്നെ ആഷിക് ഉം ഉണ്ടായിരുന്നു. ചെറുപ്പം മുതൽ ആരും ഇല്ലാതെ വളർന്ന എനിക്ക് ഓർഫനേജിന്റെ പുറത്ത് ആരേലും ഒക്കെ ഉണ്ടെന്ന് തോന്നിയിട്ടുണ്ടേൽ അത് എന്റെ ചങ്ങായി മാത്രം ആയിരുന്നു.

അങ്ങനെ ഞങ്ങൾ ഒന്ന് രാത്രി കറങ്ങാൻ ഇറങ്ങി.

പെട്ടന്ന് തിരികെ വരണം എന്ന് കരുതി ഇറങ്ങി എങ്കിലും ഔസപ്പ് അച്ഛന്റെ സമ്മാനം ആയി കിട്ടിയ പുത്തൻ ബൈക്കും ലൈസൻസ് കിട്ടിയ സന്തോഷവും ഞങ്ങൾക്ക് വിചാരിച്ച സമയത്ത് തിരികെ എത്താൻ സാധിക്കാത്തത്ര ദൂരത്തേക്ക് പോവാൻ ആത്മവിശ്വാസം നൽകി.

 ഏകദേശം രാത്രി പന്ത്രണ്ട് മണിയോടെ ആണ് തിരികെ എത്തിയത്.

 അവനെ വീട്ടിൽ ആക്കി തിരിച്ചു പോവുന്നവഴിക്കാണ് അത് സംഭവിച്ചത്.

 എന്റെയും ജീവിതം തന്നെ മാറ്റി മറിച്ച ആ സംഭവം.

രാത്രി ഒരുപാട് വൈകിയത്കൊണ്ട് തന്നെ അല്പം വേഗത്തിൽ തന്നെ ആയിരുന്നു വണ്ടി ഓടിച്ചത്. യാത്രയുടെ ക്ഷീണവും പതിവില്ലാത്ത ഉറക്കമില്ലായ്മയും കാരണം തന്നെ വണ്ടി ഓടുന്ന കൂട്ടത്തിൽ അറിയാതെ ഒന്ന് മയങ്ങിപ്പോയി.

 പെട്ടന്ന് വണ്ടി കയ്യിൽ നിന്നും പോവുന്നത് പോലെ തോന്നി കണ്ണ് തുറന്നപ്പോൾ കാണുന്നത് റോഡ് അരികിൽ ഏതോ ഒരു പൈപ്പ് ലൈനിനു എടുത്ത കുഴിയിലേക്ക് പോവുന്ന വണ്ടി ആണ്.

 വീഴാതിരിക്കാൻ പെട്ടന്ന് ഞാൻ വണ്ടി വെട്ടിച്ചു. പെട്ടന്നുള്ള ആ പ്രവർത്തിയിൽ കയ്യിൽ നിന്നും നിയന്ത്രണം വിട്ട വണ്ടി റോഡ് സൈഡിൽ കൂടി ഓടി വന്നിരുന്ന ഒരു ചെറുപ്പക്കാരന്റെ മേലിൽ ഇടിച്ചു.

 ഇടിയുടെ ആഘാതത്തിൽ അവൻ തെറിച്ചു അവിടെ ഉള്ള ഒരു ഇലക്ട്രിക് പോസ്റ്റിൽ തലയടിച്ചു വീണു.

അപ്പോഴേക്കും വണ്ടിയും ആയി നിലത്തു വീണ എന്റെയും ബോധം നഷ്ടമായിരുന്നു.

 

ബോധം പോയ എനിക്ക് അത് തിരിച്ചു കിട്ടുമ്പോൾ ഏതോ ഒരു ഹോസ്പിറ്റലിലെ അത്യാഹിത വിഭാഗത്തിൽ ആയിരുന്നു ഞാൻ.

 എന്താ സംഭവിച്ചത് എന്ന് പോലും മനസിലാവാത്ത എന്റെ നോട്ടം എനിക്ക് ചുറ്റുമുള്ള ആൾക്കാരിലേക്ക് ആണ് ആദ്യം തന്നെ പോയത്.

എനിക്ക് ബോധം വന്ന കണ്ടിട്ടാവണം അവിടെ ഉണ്ടായിരുന്ന നേഴ്സ് ഡോക്ടറെ വിളിക്കാൻ ആയിട്ട് പോവുന്നത് ഞാൻ കണ്ടിരുന്നു.

 

അൽപ സമയത്തിന് ശേഷം……

 

“ഹലോ എടൊ തനിക്ക് കേൾക്കാൻ പറ്റുന്നുണ്ടോ? “

എന്റെ അടുത്ത് വന്ന ഡോക്ടർ എന്നോടായി ചോദിച്ചു.

 

ഞാൻ : ഉണ്ട് ഞാൻ… ഞാൻ ഇതെവിടെ ആണ്?

 

ഡോക്ടർ : സീ മിസ്റ്റർ…….?

 

ഞാൻ : വിഷ്ണു

 

ഡോക്ടർ : അഹ് വിഷ്ണു..

ഇയാൾ ഓടിച്ചിരുന്ന വണ്ടി ആക്‌സിഡന്റ് ആയി ഇവുടെ എത്തിയതാണ്.

ഏകദേശം ഒരു മൂന്ന് മണിക്കൂർ ആയി കാണും. ഇപ്പോഴാണ് തനിക്ക് ബോധം വന്നത്.

 വീട്ടിൽ ഉള്ള ആരുടേലും കോൺടാക്ട് നമ്പർ തന്നിരുന്നു എങ്കിൽ വിവരം അറിയിക്കാമായിരുന്നു.

 

ഞാൻ ഡോക്ടർക്ക് ഔസപ്പ് അച്ഛന്റെ നമ്പർ കൊടുത്തു.

കുറച്ചു കഴിഞ്ഞപ്പോൾ ഔസപ്പ് അച്ഛനും വേറെ ആരൊക്കെയോ രണ്ടുപേരും എന്റെ അടുത്ത് വന്നു.

എന്നെ കാണാത്തതിന്റെ വിഷമം ആ മുഖത്ത് കാണാൻ സാധിക്കുന്നുണ്ടായിരുന്നു.

അച്ഛൻ എന്റെ അടുത്ത തന്നെ വന്നു ഇരുന്നു. ഒന്നും പറ്റാത്തിരിക്കാൻ ആവണം അദ്ദേഹം തന്റെ ജപമാലയിൽ പിടിച്ചുകൊണ്ടു എന്തൊക്കെയോ പ്രാർത്ഥിക്കുന്നുണ്ട്..

.അപ്പോഴേക്കും അങ്ങോട്ട് വന്ന ഡോക്ടർ ഔസപ്പ് അച്ഛനോട് ഡോക്ടറുടെ മുറിയിലേക്ക് ഒന്ന് ചെല്ലാൻ പറഞ്ഞു വിളിച്ചു കൊണ്ടുപോയി.

 

ഡോക്ടറുടെ മുറിയിൽ…….

 

ഡോക്ടർ : ഫാദർ വിഷ്ണുവിന്റെ പേരെന്റ്സ് ആരും ഇല്ലേ?

 

ഔസപ്പ് അച്ഛൻ : ഇല്ല ഡോക്ടർ. എനിക്ക് അവനെ നന്നേ ചെറുപ്പത്തിൽ കിട്ടിയതാണ്.

 

ഡോക്ടർ : ഒകെ ഫാദർ ഞാൻ പറയുന്നത് ശ്രദ്ധിച്ചു കേൾക്കണം.

 ഒരു ആക്‌സിഡന്റ് ഉണ്ടായി ആണ് അയാളെയും വേറെ ഒരു പയ്യനെയും ഇവിടെ എത്തിക്കുന്നത്.

 കൂടെ ഉണ്ടായിരുന്ന പയ്യന്റെ ബ്രെയിൻ ഡെത്ത് കൺഫോം ചെയ്ത് കഴിഞ്ഞു.

 വിഷ്ണുവിന് പുറമെ വലിയ മുറിവുകൾ ഒന്നും ഇല്ല പക്ഷെ ഇടിയുടെ ആഘാതത്തിൽ അവന്റെ വാരിയെല്ലുകൾ ഒടിഞ്ഞു ഹൃദയത്തിന് ചെറിയ ക്ഷേധം സംഭവിച്ചിട്ടുണ്ട്.

 ഒരു ഡോണർ കിട്ടിയില്ല എങ്കിൽ അയാളുടെ ജീവൻ രക്ഷിക്കുന്നത് അത്രക്ക് എളുപ്പം ആയിരിക്കില്ല.

ഇപ്പോൾ തന്നെ അയാളെ icu ലേക്ക് മാറ്റണം.

 

ഫാദർ : ഡോക്ടർ ഇപ്പോൾ എങ്ങനെ ആണ് ഒരു ഡോണർ സങ്കടിപ്പിക്കാൻ ആവുക?

പിന്നെ എന്റെ കുഞ്ഞിനെ എങ്ങനെ എങ്കിലും രക്ഷിക്കണം ? അപേക്ഷ ആണ്

 

ഡോക്ടർ :ഫാദർ ഞാൻ പറഞ്ഞില്ലേ ഞങ്ങൾക്ക് ചെയ്യാൻ കഴിയുന്നതിന്റെ പരമാവതി ഞങ്ങൾ ചെയ്തിട്ടുണ്ട്.

പിന്നെ കൂടെ ഉണ്ടായിരുന്ന പയ്യന്റെ അച്ഛനോട് ഞാൻ സംസാരിച്ചിരുന്നു അവർക്ക് ഒകെ ആണെങ്കിൽ നമുക്ക് കുഴപ്പമില്ല.

 രണ്ടുപേരുടെയും ബ്ലഡ്‌ ഗ്രൂപ്പ് ഒക്കെ സെയിം ആയത് കൊണ്ട് വേറെ കോംപ്ലിക്കേഷൻസ് ഒന്നും ഉണ്ടാവാനും പോവുന്നില്ല.

 

“മെയ്‌ ഐ കം ഇൻ ഡോക്ടർ “….

 

അച്ഛനോട് കാര്യങ്ങൾ പറയുന്നതിന്റെ ഇടക്ക് ഡോറിൽ ആരി തട്ടിക്കൊണ്ടു ചോദിച്ചു…

 

ആളെ കണ്ട ഡോക്ടർ അയാളോട് അകത്തേക്ക് വരാൻ പറഞ്ഞു.

 

ഡോക്ടർ : യെസ് വരൂ… താങ്കളുടെ കാര്യം ആണ് ഇവിടെ പറഞ്ഞുകൊണ്ട് ഇരുന്നത് വരൂ..

 

ഫാദർ ഇദ്ദേഹം ആണ് മാധവൻ വിഷ്ണുവിന്റെ കൂടെ ഉണ്ടായിരുന്ന പയ്യന്റെ അച്ഛൻ ആണ്.

 

ഫാദർ എഴുന്നേറ്റ് അയാൾക്ക് നേരെ കൈകൂപ്പി.

 

ഡോക്ടർ : ഇരിക്കൂ നിങ്ങളെ രണ്ടുപേരെയും ഇങ്ങോട്ട് വിളിപ്പിച്ചത് ഒരു കാര്യം പറയാൻ ആണ്.

മാധവൻ സാർ ഇത് ഫാദർ ഔസപ്പ് വിജയുടെ കൂടെ ഉണ്ടായിരുന്ന പയ്യന്റെ ഗാർഡിയൻ ആണ്.

 

മാധവൻ : ?

 

ഫാദർ : ?

 

ഡോക്ടർ : മാധവൻ സാർ ഞാൻ താങ്കളോട് നേരത്തെ പറഞ്ഞിരുന്നില്ലേ വിജയുടെ കാര്യത്തിൽ നമുക്ക് ഇനി പ്രത്യേകിച്ച് ഒന്നും ചെയ്യാൻ സാധിക്കില്ല..

 വെന്റിലേറ്ററിൽ നിന്നും മാറ്റുന്ന അതെ സമയം അയാളുടെ മരണം സംഭവിക്കും.

 പറയുന്നത് വിഷമം ഉണ്ടാക്കുന്ന കാര്യം ആണെന്ന് അറിയാം പക്ഷെ അത് ഉൾകൊള്ളാനുള്ള മനഃശക്തി താങ്കൾക്ക് ഉണ്ടെന്ന് ആണ് എന്റെ വിശ്വാസം.

അഫ്ട്രോള് യു ആർ എ ഡോക്ടർ ട്ടൂ..

താങ്കൾ മനസ്സ് വെച്ചാൽ ചിലപ്പോൾ ഒരു ജീവൻ രക്ഷപെട്ടേക്കാം.

 വിഷ്ണുവിലൂടെ തന്നെ വിജയ് ഇനിയും ജീവിച്ചേക്കാം ഇപ്പോൾ താങ്കൾ മനസ്സ് വെച്ചാൽ ചിലപ്പോൾ രണ്ടു ജീവനിൽ ഒരാളെ എങ്കിലും നമുക്ക് രക്ഷിക്കാൻ പറ്റും ബാക്കി ഒക്കെ താങ്കളുടെ തീരുമാനം ആണ്.

 

മാധവൻ : എനിക്ക് മനസ്സിലാവും ഡോക്ടർ എന്റെ മകൻ ജീവിക്കാൻ എന്തേലും ഒരു വഴി ഉണ്ടേൽ താങ്കൾ അത് ചെയ്യും എന്ന് ?

 മറ്റൊരാളിലൂടെ എങ്കിലും അവൻ ജീവിക്കും എങ്കിൽ അങ്ങനെ ആവട്ടെ ഡോക്ടർ pappers ഒക്കെ റെഡി ആക്കിക്കോളൂ.

 ട്രാൻസ്‌പ്ലന്റേഷൻ നടക്കട്ടെ.

ഫാദർ എനിക്ക് അങ്ങയോടു ഒരു അപേക്ഷ ഉണ്ട്..

 

ഫാദർ : പറഞ്ഞോളൂ

 

മാധവൻ : ഇടക്കൊക്കെ വിഷ്ണുവിനെ കാണാൻ ഞങ്ങളെ അനുവദിക്കണം.

 മകനെ നഷ്ടപെടുന്നത് അറിയാതെ പുറത്ത് പ്രാർത്ഥനയോടെ ഇരിക്കുന്ന അവന്റെ അമ്മക്ക് ഇടക്കൊക്കെ തന്റെ മകനെ കാണാൻ ഉള്ള ഒരു അവസരം എങ്കിലും…????

 

ഫാദർ : എന്താ ഇത്.

നിങ്ങളുടെ വലിയ മനസ്സ് ഒന്ന് കൊണ്ട് മാത്രം ആണ് എന്റെ കുട്ടി ഇപ്പൊ ജീവിതത്തിലേക്ക് തിരികെ വരുന്നത്.

ഇടക്ക് എന്നല്ല എപ്പോൾ വേണം എങ്കിലും നിങ്ങൾക്ക് അവനെ കാണാൻ വരാം.

 

മാധവൻ : ???

 

അതികം വൈകാതെ തന്നെ ഹാർട്ട്‌ ട്രാൻസ്‌പ്ലന്റേഷൻ വേണ്ടിയുള്ള സജ്ജീകരണങ്ങൾ ഒരുങ്ങി.

 ഓപ്പറേഷൻ തീയേറ്ററിന്റെ ഉള്ളിൽ കിടക്കുമ്പോൾ എന്റെ ബോധം മറയുന്നതിനു മുൻപ് ഞാൻ കണ്ടു അനക്കം ഇല്ലാതെ എനിക്കരികിൽ ഒരുക്കിയ സ്ട്രക്ചറിൽ കിടക്കുന്ന ആ മുഖം.

 

 വിജയ് മാധവിന്റെ മുഖം.

 

• സർജറിക്ക് ശേഷം ഡോക്ടറുടെ മുറി…..

 

ഡോക്ടർ : ഫാദർ വിഷ്ണു ഇപ്പോൾ സേഫ് ആണ്.

നടന്ന സംഭവങ്ങൾ പ്രത്യേകിച്ചും അവന്റെ കൂടെ ഉണ്ടായിരുന്ന ആ പയ്യൻ മരിച്ചതും അയാളുടെ ഹാർട് ആണ് വിഷ്ണുവിന് ലഭിച്ചത് എന്നും ഉടനെ അയാളോട് പറയണ്ട.

ചിലപ്പോൾ അയാൾക്ക് അത് താങ്ങാൻ ആയി എന്ന് വരില്ല.

മുറിവ് ഒന്ന് ഉണങ്ങി തുടങ്ങുന്നതിനു മുൻപ് മനസ്സിന് വിഷമം തട്ടിയാൽ ചിലപ്പോൾ ബ്ലീഡിങ് ഉണ്ടാകാനുള്ള സാധ്യത ഉണ്ട്.

അത് കൊണ്ട് എല്ലാ കാര്യത്തിലും പ്രത്യേക ശ്രദ്ധ വേണം കേട്ടോ..

 

ഫാദർ : ശെരി ഡോക്ടർ.

 എനിക്ക് എന്റെ കുഞ്ഞിനെ ഒന്ന് കാണാൻ പറ്റുവോ?

 

ഡോക്ടർ : ഫാദർ അയാൾക്ക് ബോധം വരുന്നത് വരെ ഒന്ന് വെയിറ്റ് ചെയ്യണം. പിന്നെ ഇപ്പോൾ icu ഇൽ അല്ലെ ഒരു രണ്ട് ദിവസം കൂടി കഴിഞ്ഞാൽ റൂമിലേക്ക് മാറ്റാം.

എന്നിട്ട് മാത്രമേ അകത്തു കയറി കാണാൻ അനുവാദം നൽകാൻ പറ്റു.

അറിയാല്ലോ അണുക്കൾ എങ്ങാനും കയറിയാൽ പിന്നെ അത് വലിയ പ്രശ്നമാകും സൊ…

 

ഫാദർ : മനസ്സിലാവും ഡോക്ടർ.

ഞാൻ വെയിറ്റ് ചെയ്തോളാം. എന്റെ കുഞ്ഞിനെ പഴയത് പോലെ ഇങ്ങു തിരികെ എല്പിച്ചാൽ മതി.

 

ഡോക്ടർ : തീർച്ചയായും.

 

ആദ്യത്തെ 24 മണിക്കൂറിനു ഉള്ളിൽ തന്നെ എനിക്ക് ബോധം വന്നിരുന്നു എങ്കിലും മൂന്നാമത്തെ ദിവസം ആണ് ഞാൻ ഐ സി യു വിന്റെ പുറംലോകം കാണുന്നത്.

എന്റെ വണ്ടി ഇടിച്ച ആ ചെറുപ്പക്കാരന്റെ കാര്യം ആലോചിക്കുമ്പോൾ എന്റെ ഹൃദയം ഞെരുങ്ങുന്നത് പോലെ എനിക്ക് തോന്നിയിരുന്നു.

ഞാൻ കാരണം അയാൾക്ക് എന്തേലും പറ്റി കാണുമോ എന്ന് ആയിരുന്നു എന്റെ പേടി.

മൂന്നാം ദിവസം എന്നെ റൂമിലേക്ക് മാറ്റി.

റൂമിൽ എത്തിയ എന്നെ കാത്ത് അവിടെ തന്നെ ആഷിക്കും ഔസപ്പ് അച്ഛനും ഉണ്ടായിരുന്നു.

അവരുടെ കൂടെ സഹായത്തിൽ എന്നെ ബെഡിലേക്ക് കിടത്തി എന്റെ കംഫർട് അനുസരിച്ചു  തന്നെ ഹോസ്പിറ്റൽ സ്റ്റാഫുകൾ ബെഡ് ഹൈറ്റ് അഡ്ജസ്റ്റ് ചെയ്തു തന്നു.

ബെഡിൽ കിടക്കുന്ന എന്റെ അരികിലായി വന്നു നിന്ന ആഷിക് എന്നോടായി ചോദിച്ചു.

 

ആഷിക് : എന്താ ചെക്കാ ഉണ്ടായത്?

 

ഞാൻ : ക്ഷീണം കാരണം ഒന്ന് മയങ്ങി പോയി. അങ്ങനെ ആണ് ആ പയ്യന്റെ മേത്തു വണ്ടി ഇടിച്ചതു.

 

ആഷിക് : അപ്പോൾ ആ പയ്യൻ നിന്റെ കൂടെ ഉണ്ടായിരുന്നത് അല്ലെ?

 

ഞാൻ : എന്റെ കൂടെയോ? നീ അല്ലെ എന്റെ കൂടെ ആകെ ഉണ്ടായിരുന്നത്?

നിന്നെ ഇറക്കി പോരുമ്പോൾ ആണ് ഈ സംഭവം.

ആ പയ്യൻ റോഡിലൂടെ ഓടി വന്നതാണ്.

കുഴിയിൽ വീഴാതിരിക്കാൻ ഞാൻ വണ്ടി വെട്ടിച്ചത് ആണ് അപ്പോഴാ ആ പയ്യന്റെ മേലിൽ ഇടിച്ചതു.

 

ആഷിക് : ആ ഓക്കേ.

 

ഞാൻ : അല്ല ആ പയ്യന് എങ്ങനെ ഉണ്ട് ഫാദർ? എനിക്ക് ശെരിക്കും എന്താ പറ്റിയത്?

 

ഫാദർ : ആ പയ്യന് കുഴപ്പമൊന്നും ഇല്ലായിരുന്നു. അയാൾ അന്ന് തന്നെ പോയി. പിന്നെ മോന്റെ ഹൃദയത്തിന് ചെറിയ തകരാറു പറ്റി പിന്നെ ഇവുടെ തന്നെ ഒരാൾക്ക് ബ്രെയിൻ ഡെത് സംഭവിച്ചിരുന്നത് കൊണ്ട് പെട്ടന്ന് ഡോണറെ കിട്ടി.

 

ഞാൻ : ആ. ഞാൻ ഒരു മിന്നായം പോലെ എനിക്ക് ഹൃദയം തന്ന ആളുടെ മുഖം കണ്ടിരുന്നു. പാവം ചെറുപ്പക്കാരൻ ആണ് ?

 

ഫാദർ : മോൻ അതൊന്നും ആലോചിക്കേണ്ട. അയാളുടെ നിയോഗം  അയാളിലൂടെ മറ്റൊരാൾ ജീവിക്കുന്നത് ആയിരുന്നു.

ആ കർത്തവ്യം  നിറവേറ്റി അയാൾ യാത്രയായി എന്ന് കരുതിയാൽ മതി കേട്ടോ ?

 

ഞാൻ : ? ഫാദർ ഇവിടെ തന്നെ ഉണ്ടായിരുന്നോ?

 

ഫാദർ : ഉണ്ടായിരുന്നു. ഒരുപാട് സംസാരിക്കേണ്ട റസ്റ്റ്‌ എടുക്ക്.

സ്‌ട്രെയിൻ എടുക്കരുത് എന്ന് ഡോക്ടർ പ്രത്യേകം പറഞ്ഞിട്ടുണ്ട്.

 

ഞാൻ : ശെരി ഫാദർ.

 

അങ്ങനെ ഏകദേശം രണ്ട് ആഴ്ചത്തെ ഹോസ്പിറ്റൽ ജീവിതത്തിനു ഒടുവിൽ ഡിസ്റ്റാർജ് ആയി.

ബില്ല് അടക്കുവാനെത്തിയ ഫാദറിനോട് ഹോസ്പിറ്റൽ സ്റ്റാഫുകൾ മാധവൻ സാർ ബില്ല് പേ ചെയ്തു എന്ന് പറയുന്നത് ഞാൻ കേട്ടിരുന്നു.

സാധാരണ ഞങ്ങൾ അനാഥ പിള്ളേരെ ആരേലും ഒക്കെ സഹായിക്കാറുണ്ട് അത്രമാത്രം ആണ് ഞാൻ അപ്പോൾ കരുതിയിരുന്നത്.

മുറിവ് പൂർണമായും ഉണങ്ങുന്നത് വരെ എന്നെ ഒന്നും അറിയിക്കേണ്ടതില്ല എന്ന് തന്നെ എല്ലാവരും കരുതി കാണും.

ഇതിനിടയിൽ പല തവണ ഞാൻ ആ പയ്യനെ കുറിച് അന്വേക്ഷിച്ചിരുന്നു എങ്കിലും പല കാരണങ്ങളും പറഞ്ഞു വിഷയം മാറ്റികൊണ്ടിരുന്നു എല്ലാവരും.

അങ്ങനെ ഇരിക്കെ ആണ് ഇടക്കിടക്ക് ഓർഫനെജിൽ സന്ദർശനത്തിന് വരുന്ന ഒരു അമ്മയെ ഞാൻശ്രദ്ധിക്കുന്നത്.

എല്ലാ കുട്ടികളോടും നല്ല സ്നേഹത്തോടെ ആണ് പെരുമാറുന്നത് എങ്കിലും എന്റെ അടുത്ത് മാത്രം കുറച്ചു അധികം പരിഗണന ഉള്ളത് പോലെ.

എപ്പോൾ വന്നാലും ആ അമ്മയും കൂടെ വരുന്ന സാറും എന്നെ ആണ് ആദ്യം അന്നേക്ഷിക്കുന്നത്.

പൊതുവെ വരുന്നവരൊക്കെ ചെറിയ കുട്ടികളെ കൂടുതൽ കെയർ ചെയ്യുമ്പോൾ ഇവർ രണ്ടുപേരും മാത്രം എന്നെ ആയിരുന്നു കൂടുതൽ ശ്രദ്ധിച്ചത്.

എന്റെ സംശയം ഞാൻ ഫാദറിനോടും പറഞ്ഞു.

പക്ഷെ അദ്ദേഹത്തിന്റെ പെരുമാറ്റത്തിലും എനിക്ക് സംശയം ആണ് തോന്നിയത്.

യാതൊരു വിധ അത്ഭുധവും ഇല്ലാതെ സ്വാഭാവികം എന്ന രീതിക്കാണ് ഫാദറും പെരുമാറിയിയുന്നത്.

 

അങ്ങനെ ഒരു ദിവസം അവർ വന്നപ്പോൾ ഞാൻ അവരോടും ഫാദറിനോടും ആയി കാര്യം ചോദിച്ചു.

പക്ഷെ എന്റെ ചോദ്യം ആ അമ്മയെ വിഷമിപ്പിച്ചത് പോലെ ആ അമ്മ തേങ്ങി കരയുവാൻ തുടങ്ങി.

എന്താ കാര്യം എന്ന് അറിയില്ല എങ്കിലും ഞാൻ ആ അമ്മയെ ആശ്വസിപ്പിക്കാൻ ഒരുപാട് ശ്രമിച്ചു എങ്കിലും അതൊന്നും ഫലം കണ്ടില്ല.

എന്നെ കെട്ടിപ്പിടിച്ചുകൊണ്ട് അമ്മ അലറി അലറി കരഞ്ഞു.

എന്തോ ആ കരച്ചിൽ എന്റെ ഹൃദയത്തിൽ ഒരു വേദന സൃഷ്ടിച്ചത് പോലെ ഒന്ന് പിടഞ്ഞു.

ഇതെല്ലാം കണ്ടു നിന്ന ഫാദർ എന്റെ അടുത്തായി വന്ന ശേഷം പറയാൻ തുടങ്ങി.

 

ഫാദർ : മോനെ നീ സംശയിച്ചത്  ശരി ആണ് ഇവർ വരുന്നത് നിന്നെ കാണാൻ മാത്രം ആണ്.

അതിനു പിന്നിൽ അതിന്റേതായ ഒരു കാരണവും ഉണ്ട്

 

ഞാൻ : എന്ത് കാരണം?

 

ഫാദർ : നിന്നിലൂടെ അവരുടെ മോൻ ജീവിക്കുന്നത് കൊണ്ട്.

ഞങ്ങൾ നിന്നോട് പറഞ്ഞിരുന്നത് എല്ലാം നുണ മാത്രം ആയിരുന്നു.

നിന്റെ ആരോഗ്യം മെച്ചപ്പെടുന്നത് വരെ ഒന്നും നീ അറിയേണ്ട എന്ന് ഡോക്ടർ ആണ് പറഞ്ഞത്

 

ഞാൻ : ഫാദർ എന്താണ് പറയുന്നത് എനിക്ക് ഒന്നും മനസ്സിലാവുന്നില്ല.

 

ഫാദർ : ഞാൻ പറയാം.

 ഇത് ഡോക്ടർ മാധവൻ  ഇത് അദ്ദേഹത്തിന്റെ ഭാര്യ ജയശ്രീ.

ഇവർക്ക് രണ്ടാൾക്കും ഏക മകൻ വിജയ് മാധവ്.

ആ മകൻ ആണ് നിന്റെ ഉള്ളിൽ ഇപ്പോൾ ഉള്ളത്.

 

ഞാൻ : എനിക്ക് ഹൃദയം donate ചെയ്തത്???

 

ഫാദർ : അതെ.

പക്ഷെ നീ കരുതുന്ന പോലെ ഹോസ്പിറ്റലിൽ ഉണ്ടായിരുന്ന രോഗി അല്ല അത്.

അറിയാതെ ആണെങ്കിലും നിന്റെ കൈകൾ കൊണ്ട് തന്നെ ആണ് ആ കുഞ്ഞു മരിച്ചത്.

 

ഞാൻ : ??

 

മാധവൻ : ???

 

ജയശ്രീ (അമ്മ ) : ?????

 

ഞാൻ : ഫാദർ ഞാൻ…. ഞാൻ  അറിഞ്ഞുകൊണ്ട്……

 

ഫാദർ : അറിയാം മോനെ.

നീ ഒരു നോട്ടം കൊണ്ട് പോലും ആരെയും വേദനിപ്പിക്കാൻ ആഗ്രഹിക്കാത്തവൻ ആണ് എന്ന്.

അതുകൊണ്ട് തന്നെ ആണ് ഇത്രയും നാൾ നിന്നെ ഒന്നും അറിയിക്കാതിരുന്നതും.

പക്ഷെ ഇനിയും അത് മറച്ചു വെക്കുന്നത് ഇവരോട് കൂടി ഞാൻ ഇവർക്ക് കൊടുത്ത വാക്കിനുപോലും വില കൊടുക്കാതെ ഉള്ള ചതി ആയി പോവും അതാ.

 

ഞാൻ : എന്ത് പറഞ്ഞാലും ചെയ്താലും എന്റെ ഭാഗത്തു നിന്നും നിങ്ങൾക്ക് ഉണ്ടായ നഷ്ടം സഹിക്കാൻ ആവില്ല എന്ന് എനിക്കറിയാം.

അറിയാതെ പറ്റിയ തെറ്റ് അത് ഒരു ജീവൻ ഇല്ലാതാക്കി എന്ന് ഇതുവരെ ഞാൻ അറിഞ്ഞിരുന്നില്ല.

ഈ അമ്മയ്ക്കും അച്ഛനും എനിക്ക് മാപ്പ് തരാനാവുമോ? ?

ഞാൻ വേണേൽ നിങ്ങളുടെ കാലുപിടിക്കാം ??

 

മാധവൻ : ഏയ്യ് എന്താ മോനെ ഇത്.

ഞങ്ങൾക്ക് എല്ലാം അറിയാം.

മോൻ വിഷമിക്കണ്ട കേട്ടോ ഒന്നുമല്ലങ്കിലും ഈ അച്ഛനും അമ്മയ്ക്കും നിന്നിലൂടെ ഞങ്ങളുടെ മോനെ കാണാൻ കഴിയും.

അത് മതി ഞങ്ങൾക്ക്. ??

 

ജയശ്രീ : നീ കരയണ്ട മോനെ.

നീ ഞങ്ങളുടെ മോൻ തന്നെ ആണ്.

നീ കരയുമ്പോൾ അവനും നിന്റെ ഉള്ളിൽ ഇരുന്ന് കരയുക ആയിരിക്കും ?

മോൻ കരയണ്ട കേട്ടോ അച്ഛനും അമ്മയ്ക്കും ഒരു ദേഷ്യവും മോനോട് ഇല്ല ??

 

അത്രയും പറഞ്ഞ ആ അമ്മ എന്നെ കെട്ടിപ്പിടിച്ചു കരയുവാൻ തുടങ്ങി.

ഞാൻ ആ അമ്മയെ തിരിച്ചു കെട്ടിപിടിച് ആശ്വസിപ്പിച്ചു.

പെട്ടന്ന് അമ്മയുടെ ബോധം നഷ്ടപ്പെട്ടു താഴേക്ക് വീഴാൻ പോയി ഞാൻ എന്റെ കയ്യിൽ കോരിയെടുത്ത അവരെ അവിടെ ഉണ്ടായിരുന്ന സോഫയിൽ കിടത്തി.

 

ഞാൻ : അമ്മ….. അമ്മ…. എഴുന്നേൽക്ക്.. അമ്മേ…

 

ബോധം നഷ്ടമായി കിടക്കുന്ന അമ്മയെ വിളിച്ചു ഞാൻ കരഞ്ഞു എങ്കിലും ഫലം ഉണ്ടായില്ല.

ഉടനെ തന്നെ മാധവൻ സാർ കാറും എടുത്ത് വന്നു അമ്മയെ അതിൽ കയറ്റി ഹോസ്പിറ്റലിലേക്ക് പോയി.

കൂടെ തന്നെ ഞാനും.

ഹോസ്പിറ്റലിൽ എത്തിയ അമ്മക്ക് ട്രിപ്പ്‌ ഇട്ട് കിടത്തി ഒന്ന് പരിശോധിച്ച ശേഷം ഡോക്ടർ എന്നെയും മാധവൻ സാറിനെയും അദ്ദേഹത്തിന്റെ കേബിനിലേക്ക് വിളിച്ചു.

 

ഡോക്ടർ : സീ മാധവൻ സാർ.

മാഡത്തിന്റെ ബോഡി വളരെ വീക് ആണ്.

അതാണ് bp തീരെ കുറഞ്ഞു പോയി കുഴഞ്ഞു വീണത്.

എന്താ ഇപ്പോൾ ഭക്ഷണം ഒന്നും മര്യതക്ക് കഴിക്കുന്നില്ലേ?

 

മാധവൻ : മോൻ പോയതിൽ പിന്നെ ഇങ്ങനെ ആണ് ഡോക്ടർ.

ഒന്നും സമയത്ത് കഴിക്കില്ല.

ഇപ്പോൾ നോക്കിയാലും അവനെ ആലോചിച് കരഞ്ഞുകൊണ്ടിരിക്കും.

 

ഡോക്ടർ : ഓഹ്…. പക്ഷെ അത് ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കുന്നുണ്ട്.

 

മാധവൻ : ഇപ്പൊ എന്താ സാർ ചെയ്യാനുള്ള ഏക വഴി.

 

ഡോക്ടർ : അങ്ങനെ ചോദിച്ചാൽ മരുന്നുകൾ രോഗം മാറാൻ കൊടുക്കാം.

 പക്ഷെ അത് മാറണം എന്നാ ചിന്ത മാഡത്തിൽ ഉണ്ടാക്കി എടുക്കുക ആണ് ആദ്യം ചെയ്യേണ്ടത്

 

മാധവൻ : അതിപ്പോൾ എന്താ ചെയ്യാ?

 

ഡോക്ടർ : ഒരു വഴി ഉണ്ട് പക്ഷെ അത് താൻ മനസ്സ് വെച്ചാലെ നടക്കു

 

ഡോക്ടർ എന്നെ നോക്കി പറഞ്ഞു…

 

ഞാൻ : ഞാൻ എന്താ ഡോക്ടർ ചെയ്യണ്ടത്?

 

ഡോക്ടർ : ഇപ്പോൾ ജയശ്രീ മാഡം തന്റെ മകനെ കാണുന്നത് തന്നിലൂടെ ആണ്.

താൻ അരികിൽ ഉണ്ടെങ്കിൽ മാഡത്തിന് കുറെ മാറ്റങ്ങൾ വരും.

 

ഞാൻ : അതിപ്പോൾ ഞാൻ എങ്ങനെ?….

 

ഡോക്ടർ : ഞാൻ പറഞ്ഞത് തനിക്ക് മനസ്സിലായി കാണുമല്ലോ ആ അമ്മയുടെ കൂടെ താൻ ഉണ്ടാവണം.

തന്റെ മകൻ എങ്ങും നഷ്ടപ്പെട്ടിട്ടില്ല എന്നാ ഒരു ചിന്ത മാത്രം ആണ് ഇപ്പോൾ അവർക്ക് ആവശ്യം

 

ഞാൻ : ഡോക്ടർ…..

 

മാധവൻ : മോനെ നിനക്ക് ബുദ്ധിമുട്ടാവും എന്ന് എനിക്ക് മനസ്സിലാവുന്നുണ്ട്.

ഞാൻ എന്ത് വേണേൽ ചെയ്യാം.

അവൾക്ക് വേണ്ടി മോന് ഞങ്ങളുടെ അല്ല നമ്മുടെ വീട്ടിൽ വന്നു താമസിച്ചു കൂടെ.

 

ഡോക്ടർ :മാധവൻ സാർ ഒന്ന് പുറത്തേക്ക് നിൽക്കുവോ?

ഞാൻ ഇയാളോട് ഒന്ന് സംസാരിക്കട്ടെ..

 

ഡോക്ടർ പറഞ്ഞത് കൊണ്ട് മാധവൻ സാർ പുറത്തേക്ക് ഇറങ്ങി.

 

ഡോക്ടർ : വിഷ്ണു താൻ മനസ്സ് വെച്ചാൽ ആരും ഇല്ല എന്നാ തോന്നൽ ആ രണ്ടു ജീവനുകൾക്ക് ലഭിക്കും.

ഇയാൾ അറിഞ്ഞോ അറിയാതെയോ ചെയ്ത തെറ്റിന് ഇങ്ങനെ ഒരു പരിഹാരം തനിക്ക് ചെയ്തു കൂടെ?

 

ഡോക്ടർ പറഞ്ഞ വാക്കുകൾ എന്റെ തലയിൽ മുഴങ്ങി കൊണ്ടിരുന്നു…….

 

” അതെ നീ ഇത് ചെയ്യണം…. അറിയാതെ ആണേലും അവരുടെ ഈ അവസ്ഥക്ക് കാരണം നീ മാത്രം ആണ്… നിന്നെക്കൊണ്ട് ചെയ്യാൻ കഴിയുന്ന ഏക പരിഹാരം ഇത് മാത്രവും… നീ ചെയ്യണം വിഷ്ണു “

 

എന്റെ ഉള്ളിൽ എന്നോട് തന്നെ ആരോ പറഞ്ഞുകൊണ്ടിരുന്നു.

 ഡോക്ടറോട്  എന്റെ സമ്മതം അറിയിച്ചു പുറത്തിറങ്ങിയ ഞാൻ മാധവൻ സാറിനോട് ഓർഫനജിൽ പോയി അച്ഛനോട് പറഞ്ഞു വരാം എന്ന് പറഞ്ഞിറങ്ങി.

 

ഔസപ്പ് അച്ഛനും അത് തന്നെ ആയിരുന്നു പറയാൻ ഉള്ളത്.

 

“മോനെ നീ കാരണം അവർക്ക് നഷ്ടപ്പെട്ട സന്തോഷം ലഭിക്കും എങ്കിൽ അത് ഒരിക്കലും തടയരുത്.

നീ പോണം…”

 

അച്ഛൻ എന്നോട് പറഞ്ഞു.

അങ്ങനെ ആണ് ഇപ്പോൾ എനിക്കുള്ള അച്ഛനും അമ്മയും കിട്ടുന്നത്.

ആദ്യമൊക്കെ ആ വീട്ടിൽ ചെല്ലുമ്പോൾ എനിക്ക് ഒരു അന്യത ഫീൽ ചെയ്യുന്നുണ്ടായിരുന്നു എങ്കിലും അമ്മയുടെയും അച്ഛന്റെയും സ്നേഹത്തിനു മുന്നിൽ അതൊക്കെ ഇല്ലാതാവുക ആയിരുന്നു.

ഒരു വിധത്തിൽ പറഞ്ഞാൽ എനിക്ക് കിട്ടിയിട്ടില്ലാത്ത മാതാ പിതാക്കൻ മാരുടെ സ്നേഹം അവരിലൂടെ ഞാനും ആസ്വദിക്കുക ആയിരുന്നു എന്നും കരുതാം.

 

അങ്ങനെ കഴിഞ്ഞ കാര്യങ്ങൾ ഓരോന്ന് ആലോചിച്ചാണ് ഞാൻ വീട്ടിലേക്ക് എത്തിയത്.

എന്നെ കാത്ത് തന്നെ അമ്മയും ഉണ്ടായിരുന്നു.

 

അമ്മ : എന്താ മോനെ വൈകിയല്ലോ ഇന്ന്?

 

ഞാൻ : ഔസപ്പ് അച്ഛനെ കാണാൻ കയറിയിരുന്നു അതാ അമ്മേ…

 

അമ്മ : അവിടെ എല്ലാവർക്കും സുഖം തന്നെ അല്ലെ?

എന്തേലും ആവശ്യങ്ങൾ ഉണ്ടോ?

 

ഞാൻ : ഇല്ല.. വേണ്ടതൊക്കെ അച്ഛൻ ചെയ്യുന്നുണ്ട്. എല്ലാവരും സുഖമായിരിക്കുന്നു.

 

അമ്മ : ആ എന്നാ മോൻ പോയി ഫ്രഷ് ആയി വാ അമ്മ കഴിക്കാൻ എടുക്കാം.

 

അതും പറഞ്ഞു അമ്മ അടുക്കളയിലേക്ക് പോയി.

 

ഞാൻ മുറിയിലേക്കും.

 

വിജയ് ഉപയോഗിച്ചിരുന്ന മുറി തന്നെ ആയിരുന്നു എനിക്കും.

പിന്നെ നേരത്തെ പറയാൻ വിട്ടുപോയി.

അനാഥാലയത്തിൽ ഉള്ള കുട്ടികളുടെയും അവിടുത്തെയും ചിലവുകൾ മുഴുവനും ഇപ്പോൾ അച്ഛനും അമ്മയും ആണ് കേട്ടോ നോക്കി നടത്തുന്നത്.

 

ഇതുവരെ പറഞ്ഞത് ഒക്കെ ആണ് ഞാൻ ഈ വീട്ടിൽ എങ്ങനെ എത്തി എന്നാ കഥ.

ആരും ഇല്ലാതിരുന്ന എനിക്ക് അച്ഛനും അമ്മയും ഉണ്ടായത് ഇങ്ങനെ ആണ്.

എന്റെ ജാതകം ആയത് കൊണ്ടാവണം ഈ സന്ദോഷങ്ങൾ ഒന്നും അതികം കാലം നിലനിൽക്കാതിരുന്നത്… അത് വഴിയേ നിങ്ങൾക്കും മനസ്സിലാവും.

 

റൂമിൽ കയറി കുളിച് ഡ്രെസ്സും മാറി ഇറങ്ങിയ എനിക്ക് കഴിക്കാനുള്ള ഭക്ഷണവും ആയി അമ്മ ഡെയിനിങ് ടേബിളിൽ തന്നെ ഉണ്ടായിരുന്നു.

അത് എന്നും അങ്ങനെ ആണ് അമ്മയുടെ മേൽനോട്ടത്തിൽ തന്നെ എന്നെ കഴിപ്പിക്കണം.

അത് പുള്ളിക്കാരിക്ക് നിർബന്ധം ആണ്.

കഴിഞ്ഞ ദിവസം ഹോസ്പിറ്റലിൽ പോയിരുന്നു

പുള്ളിക്കാരി ഇപ്പോൾ പെർഫെക്ട് ആണ്.

 

ഭക്ഷണം കഴിച്ച ശേഷം മുറിയിലേക്ക് പോയ എന്റെ ചിന്തകളിൽ വീണ്ടും അവൾ നുഴഞ്ഞു കയറി.

അഞ്ജലി.

അവളുടെ പേര് മാത്രം അറിയാം.

പക്ഷെ ആദ്യ കാഴ്ച്ചയിൽ തന്നെ എന്നെ അവൾ കീഴടക്കി കഴിഞ്ഞിരുന്നു.

അവളുടെ ആ കരിമഷി എഴുതിയ കണ്ണുകളും ഒരുപാട് വെളുത്തത് അല്ലേലും ഐശ്വര്യം നിറഞ്ഞ മുഖവും അവളുടെ ഭംഗിക്ക് മാറ്റ് കൂട്ടുന്ന ചന്ദനകുറിയും ചുവന്നു തുടുത്ത ചുണ്ടുകളും എല്ലാം എന്റെ മനസ്സിന്റെ നിയന്ത്രണം ഏറ്റെടുത്തിരുന്നു.

എങ്ങനെ എങ്കിലും ഒന്ന് നാളെ രാവിലെ ആകുവാൻ

അവളെ കാണുവാനും എന്റെ മനസ്സ് വെമ്പി.

എനിക്കായി മാത്രം കരുതിവെച്ച ഒരു കിട്ടാ കനി ആയിരുന്നു അവൾ അപ്പോൾ എനിക്ക്.

എങ്ങനെയും അവളെ സ്വന്തമാക്കാൻ ഞാൻ കൊതിച്ചു.

 

അങ്ങനെ ഓരോന്ന് ആലോചിച്ചിരുന്നു സമയം പോയത് അറിഞ്ഞില്ല.

രാത്രിയിലെ ഭക്ഷണം കഴിക്കാൻ അച്ഛൻ (മാധവൻ) വന്നു വിളിച്ചപ്പോൾ ആണ് ഞാൻ ചിന്തയിൽ നിന്നും ഉണർന്നത്.

 

മാധവൻ : എന്താടോ ഇത്ര ആലോചന?

ആരേലും മനസ്സിൽ കയറി പറ്റിയോ?

 

ഞാൻ : എ.. ഏയ്യ്  ആര്? ഞാൻ ചുമ്മാ ഓരോന്ന് ആലോചിച്…

 

മാധവൻ : മോനെ അച്ഛൻ ഇതൊക്കെ കുറെ കണ്ടതാ.

 ഞാനും ഇങ്ങനെ ആലോചിച്ചിരുന്നിട്ടുണ്ട്

അത് എപ്പോഴാ എന്ന് അറിയോ?

 

ഞാൻ : ഇല്ല

 

മാധവൻ : നിന്റെ അമ്മയെ ആദ്യമായി കണ്ട അന്ന്. അത് കൊണ്ട് നീ കിടന്ന് ഉരുളണ്ട കാര്യം പറ.. ആരാ കക്ഷി…

 

ഞാൻ : അങ്ങനെ ചോതിച്ചാൽ അറിയില്ല. കോളേജിൽ ഇന്ന് വന്ന പുതിയ അഡ്മിഷൻ ആണ്. എന്തോ കണ്ടപ്പോൾ തന്നെ മനസ്സിൽ കയറി..

 

മാധവൻ : എന്താ മോനെ അസ്ഥിക്ക് പിടിച്ചോ?

 

ഞാൻ : പിടിച്ചു എന്ന് തോന്നുന്നു

 

മാധവൻ : നല്ല കുട്ടി ആണേൽ വളച്ചോടാ

 

ഞാൻ : എന്ത്? ?

 

മാധവൻ : നല്ല കുട്ടി ആണേൽ വളച്ചോളാൻ ?

 

ഞാൻ : കൊള്ളാം ഒരു അച്ഛന് മകന് കൊടുക്കാൻ പറ്റിയ ഏറ്റവും നല്ല ഉപദേശം ? അച്ഛൻ ആണച്ചാ ശെരിക്കും ഉള്ള അച്ഛൻ

 

???????

 

അങ്ങനെ ഞങ്ങൾ രണ്ടും താഴേക്ക് ചെന്ന് ഭക്ഷണം കഴിക്കുന്ന കൂട്ടത്തിൽ അമ്മയോടും അച്ഛൻ ഈ കാര്യം പറഞ്ഞു

 

അമ്മ : കൊള്ളാം നല്ല അച്ഛൻ.

മകൻ അല്ലേല് തന്നെ ക്ലാസ്സിൽ കയറാറില്ല ഇനി ഇതുകൂടി ആവുമ്പോൾ ആ പരിസരത്തു പോലും പോവില്ല

 

ഞാൻ : ക്ലാസ്സിൽ കയറിയില്ലേലും ജയിക്കുന്നില്ലേ അമ്മേ ?

അമ്മ : അതും ഇല്ലായിരുന്നേൽ നിന്നെ ഞാൻ കൊന്നേനെ ??

2 Comments

Add a Comment
  1. നിധീഷ്

    ❤❤❤❤❤

  2. സാത്താനെ ഞാൻ ഇവിടെയും വന്നു ?

Leave a Reply

Your email address will not be published. Required fields are marked *