❤️സഖി❤️ 1 [സാത്താൻ?] 41

 

ഞങ്ങൾക്കിട്ട് ചെറിയ താങ്ങും താങ്ങി മിസ്സ്‌ അങ്ങ് പോയി. മേഘ മിസ്സ്‌ ഞങ്ങളുടെ ബാച്ചിന്റെ ഇൻ ചാർജ് ആണ്. മക്കളില്ലാത്ത മിസ്സിന് ഞങ്ങൾ എല്ലാവരും സ്വന്തം മക്കൾ ആണ് എന്നാ പറയുന്നേ. അതുകൊണ്ട് തന്നെ ഞങ്ങള്ക്ക് എതിരെ എന്ത് പരാതി ഉണ്ടായാലും പ്രിൻസിപ്പളിന്റെ കാലു പിടിച്ചു മിസ്സ്‌ അത് തീർപ്പാക്കും. അങ്ങനെ മിസ്സ്‌ പോയ പുറകെ തന്നെ ഞങ്ങൾ വീണ്ടും പരുപാടി ആരംഭിച്ചു. ഓരോരുത്തരെ കൊണ്ട് വീണ്ടും പാട്ട് പാടിച്ചു കസേരയില്ലാതെ കസേരയിൽ ഒരുത്തിയും ഒക്കെ അങ്ങനെ പോയപ്പോൾ ആണ് കൂട്ടമായി നടന്നു വന്ന മൂന്നു പെൺകുട്ടികളെ ആഷിക് ഞങ്ങളുടെ അടുത്തേക്ക് വിളിച്ചത്. ആദ്യം ഒന്ന് പേടിച്ചു എങ്കിലും അവർ മൂന്നാളും ഞങ്ങള്ക്ക് അരികിലേക്ക് എത്തി.

 

ആഷിക് : ന്യൂ അഡ്മിഷൻ ആണോടി മൂന്നും?

 

കൂട്ടത്തിൽ ഉള്ള ഒരു പെണ്ണ് : അതെ ചേട്ടാ..

 

ആഷിക് : എന്താ മൂന്നാളും ഒരുപോലെ നടക്കുന്നത് എന്താ വല്ല പശയും വെച്ച ഒട്ടിച്ചു വെച്ചേക്കുവാണോ? ?

 

പെൺകുട്ടികൾ : അത് ഞങ്ങൾ ഒരേ സ്കൂളിൽ നിന്ന വരുന്നേ അത് കൊണ്ട് വേറെ ആരെയും പരിജയം ഇല്ല അതാ ഒരുമിച്ച്

 

ആഷിക് : എന്താ നിന്റെയൊക്കെ പേര്?

 

ആദ്യത്തെ പെണ്ണ് : ഗായത്രി

 

ആഷിക് : നിന്റെയോടി? രണ്ടാമത്തെ ആകെ നോക്കി ചോദിച്ചു

 

അവൾ : സ്നേഹ

 

ആഷിക് : സ്നേഹ… ബീർ സ്നേഹം എല്ലാവർക്കും വാരി കോരി കൊടുക്കുവോടി? ? ഉം നിന്റെ പേരെന്താ?

 

മൂന്നാമത്തെ പെണ്ണ് : അഞ്ജലി…

 

അവളുടെ ശബ്ദം കേട്ട് ഞാൻ ഒന്ന് അവളെ നോക്കി. അത്രക്ക് നല്ല ഒരു നാദം ആയിരുന്നു അവളുടെ ശബ്ദത്തിന്. അവളെ നോക്കിയപ്പോൾ തന്നെ ഞാൻ വാ പൊളിച്ചുപോയി അത്രക്ക് ഭംഗി ആയിരുന്നു അവളെ കാണാൻ. സാമാന്യം വെളുത്ത അവളുടെ കണ്ണുകൾ തന്നെ ആയിരുന്നു പ്രധാന ആകർഷണം കരിമഷി എഴുതിയ അവളുടെ കണ്ണുകൾ എന്നെ അവളിലേക്ക് വലിച്ചടുപ്പിക്കുന്നത് പോലെ തോന്നി അല്പം നീളമുള്ള അവളുടെ മൂക്കും ചുവന്ന റോസാ പൂവ് പോലെയുള്ള അവളുടെ ചുണ്ടുകളും അവളിൽ നിന്നും കണ്ണെടുക്കാൻ തോന്നാത്ത വിധം എന്നെ ആകർഷിച്ചു. അവളുടെ നീളം ഉള്ള മുടിയിഴകൾ കാണാൻ തന്നെ ഒരു ഭംഗി ആയിരുന്നു. കാതുകളിൽ അവൾ അണിഞ്ഞ സ്വർണ കമ്മലുകളും കഴുത്തിൽ അണിഞ്ഞ മാലയും അവളുടെ സൗന്ദര്യത്തിന് മുന്നിൽ തിളക്കം നഷ്ടപ്പെട്ടതായി ആ സമയം എനിക്ക് തോന്നി. പെട്ടന്ന് സ്വയം നിയന്ത്രിച്ച ഞാൻ കാണുന്നത്. ബാക്കി രണ്ടുപേരെയും കൊണ്ട് പാട്ടും പാടിച്ചു കസേരയിൽ ഇരുത്തിയിരിക്കുന്ന ആഷിക്കിനെ ആണ്. അടുത്തത് താൻ ആണ് എന്നാ പേടി അഞ്‌ജലിയിൽ കാണാൻ പറയുന്നുണ്ടായിരുന്നു. അവളുടെ കണ്ണുകൾ ഈറനണിയുന്നത് ഞാൻ കണ്ടു. ആഷിക് അവളോട് എന്തോ ചെയ്യാൻ പറയാൻ ആയി വന്നതും ഞാൻ അവനെ തടഞ്ഞു.

2 Comments

Add a Comment
  1. നിധീഷ്

    ❤❤❤❤❤

  2. സാത്താനെ ഞാൻ ഇവിടെയും വന്നു ?

Leave a Reply

Your email address will not be published. Required fields are marked *