ആഷിക് : അമ്മേ അവൻ എവിടെ?
അമ്മ : അവിടെ ഉണ്ട് റെഡി ആവുക ആണ്. നീ എന്താ ഇന്ന് നേരത്തെ എത്തിയത് നിങ്ങളുടെ സമയം ആവുന്നതല്ലേ ഉള്ളു.
ആഷിക് : അത് പിന്നെ നേരത്തെ പോയേക്കാം എന്ന് കരുതി
അതും പറഞ്ഞു അവൻ എന്റെ മുറിയിലേക്ക് വന്നു.
ആഷിക് : ഡാ നീ ഇതുവരെ ഒരുങ്ങി കഴിഞ്ഞില്ലേ. പെട്ടന്ന് വാ സമയം പോവുന്നു
ഞാൻ : നിനക്ക് എന്താടാ ഇന്ന് നേരത്തെ അല്ലെ
ആഷിക് : എടാ പൊട്ടാ ഇന്നല്ലേ പുതിയ ഫസ്റ്റ് ഇയർ പിള്ളേർ വരുന്നത്. റാഗിംഗ് വേണ്ടേ അതാ നേരത്തെ വാ നീ മറന്നോ അത്
ഞാൻ : ആയോ ഞാൻ മറന്നു പോയി വാ പെട്ടന്ന് ഇറങ്ങാം. അവൻ എന്തെ?
ആഷിക് : അവൻ കോളേജിൽ എത്തി കാണും എന്നെ വിളിച്ചിരുന്നു.
ഞാൻ : എന്നാ വാ ഇറങ്ങിയേക്കാം
ഞങ്ങൾ പെട്ടന്ന് തന്നെ ഇറങ്ങി. അല്ലെങ്കിലും ഈ റാഗിംഗ് എന്ന് പറയുന്ന സാധനം നമുക്ക് മേടിക്കാൻ മാത്രമല്ലല്ലോ സമയം വരുമ്പോൾ തിരിച്ചു കൊടുക്കുകയും വേണ്ടേ? പോവാൻ ഇറങ്ങുന്ന ഞങ്ങളെ നോക്കി കഴിക്കുന്നില്ലേ എന്ന് അമ്മ ചോദിച്ചു എങ്കിലും പ്രൊജക്റ്റ് ഉണ്ട് എന്ന് തള്ളിയിട്ടു കഴിക്കാൻ നിൽക്കാതെ തന്നെ ഞങ്ങൾ ഇറങ്ങി. കോളേജിൽ എത്തിയ ശേഷം പതിവ് വലിയും കഴിഞ്ഞു മുൻ ഗേറ്റിന്റെ നേരെ ഉള്ള മരത്തിന്റെ തറയിൽ തന്നെ ഞങ്ങൾ ഇരുപ്പുറപ്പിച്ചു. ഓരോരുത്തരെയും കൊണ്ട് പാട്ട് പഠിച്ചും ഡാൻസ് കളിപ്പിച്ചു ഒക്കെ ഇരിക്കുമ്പോൾ ആണ് മേഘ മിസ്സ് അങ്ങോട്ട് വന്നത്.
മിസ്സ് : എന്താ വിച്ചു ( എന്നെ അങ്ങനെ ആണ് ടീച്ചർ വിളിക്കുന്നത് ) പിള്ളേരെ റാഗ് ചെയ്യാൻ ഇരിക്കാണോ?
ഞാൻ : എന്ത് ചെയ്യാനാ മിസ്സേ കിട്ടിയതൊക്കെ തിരികെ കൊടുക്കണ്ടേ ?
മിസ്സ് : മ്മ് തിരികെ കൊടുക്കുന്നതൊക്കെ കൊള്ളാം പക്ഷെ കംപ്ലയിന്റ് വന്നാൽ പ്രിൻസിപ്പൽ ആക്ഷൻ എടുക്കും അത് ഓർമ വേണം.
ഞാൻ : മിസ്സ് ഉള്ളപ്പോൾ ഞങ്ങളെ ആരേലും എന്തേലും ചെയ്യോ. മിസ്സ് ഞങ്ങളുടെ മുത്തല്ലേ?
മിസ്സ് : മതിയട സോപ്പ് ഇട്ടത് നിനക്കൊക്കെ എന്തേലും ഒക്കെ കാണിച്ചിട്ട് മിസ്സേ എന്നും വിളിച്ചു വന്നാൽ മതിയല്ലോ അങ്ങേരുടെ വായിൽ ഉള്ളതൊക്കെ കേൾക്കുന്നത് ഞാൻ അല്ലെ?
അതുകൊണ്ട് സോപ്പ് ഇട്ട് ആരും അങ്ങോട്ട് വരാൻ നിൽക്കണ്ട ഞാൻ നിനക്കൊക്കെ വേണ്ടി സംസാരിക്കുന്നത് നിറുത്തി.
ഞാൻ : അയ്യോ മിസ്സേ അങ്ങനെ ഒന്നും പറയല്ലേ ഞങ്ങൾ പാവം അല്ലേ
മിസ്സ് :പാവം ഉറക്കത്തിൽ ആണന്നേയുള്ളു. നിന്നെയൊക്കെ പോലെ തല തെറിച്ച പിള്ളേർ ഈ കോളേജിൽ പോലും ഇല്ല. ? എന്നാ പിന്നെ മക്കളുടെ പരുപാടി നടക്കട്ടെ എനിക്ക് വേറെ പണി ഉണ്ട്. പിന്നെ സീൻ ഒന്നും ഉണ്ടാക്കരുത് കേട്ടോടാ മക്കളെ
❤❤❤❤❤
സാത്താനെ ഞാൻ ഇവിടെയും വന്നു ?