❤️സഖി❤️ 1 (സാത്താൻ?)
അവൾ എന്റെ മാത്രം ആണെന്ന് ഉറച്ചു വിശ്വസിക്കാൻ ആയിരുന്നു ഞാൻ ആഗ്രഹിച്ചിരുന്നത് എന്നാൽ കാലം അല്ലെങ്കിൽ വിധി അതൊക്കെ മാറ്റി മറിച്ചു. ജീവൻ പോയാലും എന്നെവിട്ടുപോവില്ല എന്ന് പറഞ്ഞ അവൾ ഇന്ന് മറ്റൊരാളുടെ ഭാര്യ ആണ് അയാളുടെ കുട്ടികളുടെ അമ്മ ആണ്. ഏട്ടാ എന്ന് വിളിച്ചു വന്നിരുന്ന അവൾക് എങ്ങനെ ആണ് ഞാൻ കാണുമ്പോൾ തന്നെ അറപ്പ് തോന്നിക്കും വിധം ഒരു നൃകൃഷ്ട ജീവിയായത് എന്ന് ഇതുവരെ മനസ്സിലാക്കാൻ കഴിഞ്ഞിട്ടില്ല. ചിലപ്പോൾ തറവാട്ടു മഹിമയും എന്തിനു പറയാൻ പോലും ഒരു അഡ്രെസ്സ് ഇല്ലാത്തവനെ ജീവിത കാലം മുഴുവനും സഹിക്കണ്ട എന്ന് കരുതിക്കാണും. ആഹ് പണ്ട് ആരോ പറഞ്ഞ പോലെ സംഭവിച്ചതൊക്കെ നല്ലതിന് എന്ന് കരുതി ആസ്വദിക്കാൻ എങ്കിലും ശ്രമിക്കാം.
എന്നെ പരിജയ പെടുത്തിയില്ല അല്ലെ? ഞാൻ വിഷ്ണു. പേര് മാത്രമേ പറയാൻ ഉള്ളു പണ്ട് ആരോ പ്രസവിച്ചു തെരുവിൽ വലിച്ചെറിഞ്ഞ ഒരു ജന്മം. പള്ളിയിലെ ഔസഫ് അച്ഛന്റെ ദയ കൊണ്ട് പള്ളിവക അനാഥാലയത്തിൽ പായ വിരിച്ചു തന്നു വളർത്തി പഠിപ്പിച്ചു ഒരു ജോലിയും വാങ്ങി തന്നു. ഇന്ന് എനിക്ക് 27 വയസ്സ് സാമാന്യം നല്ല ശമ്പളം ഉള്ള ഒരു ജോലി ഉണ്ട് സ്വന്തമായി ചെറുതാണെങ്കിലും ഒരു വീടും. പക്ഷെ മറ്റുള്ളവർക്ക് എന്നും മേൽവിലാസം ഇല്ലാത്ത അനാഥ ചെക്കൻ അത്ര തന്നെ. അതുകൊണ്ടാവണം ആഗ്രഹിച്ചത് എല്ലാം നഷ്ടപ്പെടുന്നത്. ഇന്നിപ്പോൾ ജീവന്റെ പാതിയായി കണ്ടവൾ മറ്റൊരാളുടെ പാതി ആയതിന്റെ മൂന്നാം വാർഷികം. അതെ അവളുടെ കല്യാണ വാർഷികം…
തന്റെ ആയിരുന്നവളുടെ കല്യാണ വാർഷികത്തിന്റെ ഫേസ്ബുക് പോസ്റ്റ് നോക്കികൊണ്ട് വിഷ്ണു പഴയ കാലങ്ങൾ ഒക്കെ ആലോചിച്ചു. കൃത്യമായി പറഞ്ഞാൽ 7 വർഷങ്ങൾക്ക് മുൻപാണ് അവൾ തന്റെ ജീവിതത്തിലേക്ക് കടന്നു വരുന്നത്. അവൾ അഞ്ജലി. വടക്ക് ദേശത്തെ ഏതോ ഒരു നായർ തറവാട്ടിലെ കുട്ടി. കരിമഷി എഴുതിയ അവളുടെ മാൻപെട കണ്ണുകൾ കൊണ്ട് ചുറ്റുമുള്ളവരെ മാക്കാൻ കഴിയുന്ന ഒരു ശക്തി ഉള്ളവൾ എന്റെ അഞ്ചു അല്ല എന്റെ ആയിരുന്ന അഞ്ചു.
7years ago…..
ഞാൻ സെക്കന്റ് ഇയർ പഠിച്ചുകൊണ്ടിരിക്കുന്ന കാലം.ക്ലാസ്സിൽ കയറാതെ കറങ്ങി നടക്കുന്നത് ഇഷ്ടപ്പെട്ടിരുന്ന എനിക്ക് രണ്ട് ഉറ്റ ചങ്ങാതി മാരും ഉണ്ടായിരുന്നു. ഹബീബ് ഉം ആഷിക് ഉം. രാവിലെ കോളേജിൽ വന്നശേഷം ഞങ്ങൾ ആദ്യം തന്നെ പോവുന്നത് സിഗ്ഗരറ്റ് വലിക്കാൻ ആയിരുന്നു. പിന്നെ പതിവുപോലെ വായിനോട്ടം ടീച്ചർ മാരെ ആയിരുന്നു കൂടുതലും നോക്കിയിരുന്നത്. അങ്ങനെ ഒക്കെ ദിവസങ്ങൾ കടന്നു പോയി കൊണ്ടിരുന്നു. ഒരു ദിവസം രാവിലെ പതിവുപോലെ കോളേജിൽ പോവാൻ റെഡി ആവുമ്പോൾ ആണ് ആഷിക് അങ്ങോട്ട് എത്തിയത്.
❤❤❤❤❤
സാത്താനെ ഞാൻ ഇവിടെയും വന്നു ?