❤️ദേവൻ❤️part 24 [Ijasahammad] 116

 

“.. പ്രണവ്..

നീ കരുതിയ പോലെ ഒന്നും സംഭവിക്കാൻ പോണില്ല…

എന്റെ ദേഹത്തൊന്ന് തൊടുമെന്ന് പോലും നീ വ്യാമോഹിക്കണ്ട…!!”

ഉള്ളിലുറഞ്ഞു പൊന്തിയ വെറുപ്പ് ഭയത്തെ പൂർണമായി ഇല്ലാതെയാക്കിയിരുന്നു…

 

മുഖം അടുപ്പിച്ചു വന്ന അവന്റെ മുഖത്തേക്ക് ഞാൻ ആഞ്ഞു തുപ്പി…

 

മുഖം തുടച്ചു കൊണ്ട് വീണ്ടും എന്റെ അടുത്തേക്ക് വരുന്ന അവനേ പല്ലുകൾ അമർത്തി കടിച്ചു കൊണ്ട് ഞാൻ നോക്കി..

 

” പ്രണവല്ലാ…..

എനിക്ക്..

എനിക്ക് ഇന്നത്തേക്ക് ദേവനായാൽ മതി..!!

ഇന്നത്തേക്ക് മാത്രം..!!”

അത്രയും പറഞ്ഞു കൊണ്ട് അവൻ മുഖം അടുപ്പിച്ചു..

ദേവന്റെ ശ്വാസം മാത്രം വീണലിഞ്ഞ മുഖത്തും ചുണ്ടുകളിലും ആ ശ്വാസം പതിഞ്ഞതും സകല ശക്തിയുമെടുത്തു ഞാൻ അവനേ തള്ളി….

അടുത്തിരുന്നിരുന്ന ലാമ്പിലേക്ക് കട്ടിലിനരികിലായി അവൻ ചെന്ന് വീണു..

ഞാൻ ഓടി..

കാലുകൾ നിലത്തുറക്കാത്ത പോലെ..

വാതിൽ കുറ്റിയഴിച്ചു കൊണ്ട് എങ്ങനെയൊക്കെയോ പുറത്തു കടന്ന് വെളിയിൽ നിന്നും കതക് പൂട്ടി…

 

ജീവൻ തിരിച്ചു കിട്ടിയ ആശ്വാസത്തേക്കാൾ കൂടുതൽ ആ വിരലുകളിൽ നിന്നും അവന്റെ ശ്വാസത്തിൽ നിന്നും മോചിതയായ ആശ്വാസത്തിൽ ഞാൻ നിശ്വസിച്ചു..

 

 

മുറിക്കുള്ളിൽ ശബ്ദമുയർന്നതും മാറാത്ത കിതപ്പുമായി ഞാൻ സകല ശക്തിയുമെടുത്തു കൊണ്ട് വേഗത്തിൽ ഓടി..

പുറത്തേക്ക് കടന്നതും വല്ലാതായി..

ഞാൻ കുഴഞ്ഞു നിലത്തിരുന്നു..

 

എയർപോഡ്‌സിൽ അപ്പോഴും കാവ്യയുടെ ശബ്ദം കേട്ടു..

ബോധം വന്നപ്പോൾ ഞാൻ കാവ്യയുടെ കൈകളിലാണ്..

സ്ഥലം എവിടെയാണെന്ന് വ്യക്തമാകുന്നില്ല..

തൊട്ട് മുന്നേ സംഭവിച്ച കാര്യങ്ങൾ ഒരു ദുസ്വപ്നം കണക്കിന് എന്റെ കണ്ണുകളിൽ കണ്ടു കൊണ്ടിരുന്നു..

 

11 Comments

  1. ??????????♀️

    വീണ്ടും മുങ്ങിയാ ??….. ഈ കഥ ഒന്നു നന്നായി അവസാനിപ്പിക്കോ ? …. തിരക്കിൽ ആണോ????

    1. ഇന്ന് പോസ്റ്റ്‌ ചെയ്യും.. നാളെ വരും ന്ന് കരുതുന്നു…

  2. ❤❤❤❤❤

  3. നല്ലയൊരു പാർട്ടായിരുന്നു……♥️♥️ ഇത്ര സമയം കഴിഞ്ഞും ആ എഴുത്തിനു ഒരു മാറ്റവും ഉണ്ടായിട്ടില്ല ♥️♥️

    എനിക്ക് doubt ഉണ്ടായിരുന്നു ദേവൻ വരും എന്ന് എന്തായാലും അത് നന്നായി ♥️♥️

    അടുത്ത പാർട്ട് പെട്ടെന്ന് തന്നെ തരണം

    1. ഒടുവിൽ വായിച്ചു അല്ലേ ?..

      ഈ വരികൾകൊരായിരം നന്ദി..❤️✨️

  4. അഗ്നിദേവ്

    നല്ല ഒരു കഥ എഴുതിയിട് അവസാനിപ്പിക്കാതെ പോയതിൽ കുറച് കലിപ്പിൽ ആയിരുന്നു ഞാൻ. എന്തായാലും വന്നുവല്ലോ സന്തോഷം. അടുത്ത പാർട്ട് വേഗം തരണേ കട്ട വെയ്റ്റിംഗ്.

    1. എത്രേം വേഗം തരാട്ടോ.. ❤️✌?

  5. അടുത്ത പാർട്ട് വേഗം തരോ അത് പറ എന്നിട്ട് ബാക്കി വായിക്കാം?

    1. ???yesss

  6. Ini kanilla ennu karuthi.kollam ending part ennu kanum

    1. കഴിയുന്നതും വേഗം തരാൻ നോക്കാം ബ്രോ.. ✌?❤️

Comments are closed.