അതിന് പകരം വന്നത് അവളും..
നീട്ടിയ കൈകൾ ഇറുക്കി പിടിച്ചു കൊണ്ട് അയാൾ മുഖത്തോട് അടുത്ത് വന്നു പറഞ്ഞു..
മൂക്കിനുള്ളിലേക്ക് തുളച്ചു കയറുന്ന മദ്യത്തിന്റെ രൂക്ഷ ഗന്ധവും ശരീരത്തേ പൊള്ളിക്കുന്ന ആ വിരലുകളും എന്നെ ശ്വാസം മുട്ടിച്ചു..
” അന്ന് നിരാശ തോന്നി..
എന്നാൽ കാലം ഇങ്ങനെ ഒരു ഭാഗ്യം എനിക്കൊരുക്കിതരുമെന്ന് കരുതിയില്ലാ..”
അയാൾ വന്യമായി ചിരിച്ചു..
“നീ മറ്റവളെ കൊന്നതിനു പകരം ചോദിക്കാൻ വന്നേക്കുവല്ലേ… എന്നാലൊരു കാര്യം കൂടെ കേട്ടോ..
അന്ന് അവനേ കൊന്നതും ഞാനാ.. രോഹിത്തിനെ…
അവളോടുള്ള പ്രേമം കൊണ്ട് എല്ലാം അവളുടെ ചേട്ടനോട് പോയി പറഞ്ഞു കുറ്റസമ്മതം നടത്താൻ പോകുവായിരുന്നു അവൻ..
അവനേ മാത്രമല്ല..
നിന്റെ ദേവനില്ലേ ആ അസുരൻ.. അവനേം അന്ന് തീർക്കണം എന്ന് കരുതിയതാ.. പക്ഷേ നടന്നില്ല..
പിന്നെ ഒട്ടും വിചാരിക്കാതെയാണ് ആ തള്ള ചത്തത്..
കൊന്ന് കെട്ടിതൂക്കുന്നതിന്റെ മുന്നേ ഞാൻ അവരെ തീർത്തിരുന്നു.. കൊല്ലണം എന്ന് കരുതിയതല്ല..
സംഗതി കാര്യത്തിൽ പെട്ടു..
അല്ലേ സാക്ഷിയായി കേസ് ആയി കോടതിയായി..
ആകെ പൊല്ലാപ്പായേനെ..
എല്ലാം തീർന്നുന്ന് കരുതിയിരിക്കുമ്പോ പുതിയ ഒരു പ്ലാൻ കൊണ്ട് വന്നേക്കാ..
ആ പ്ലാൻ കൊണ്ടും ഗുണമുണ്ടായത് എനിക്കാ…
വീണ്ടും ആ ചിരി ഉയർന്നു..
” നട്ടെല്ലുള്ള ആണുങ്ങൾക്ക് ചേർന്ന പണിയാണോ നിന്റെ ദേവൻ ചെയ്യുന്നേ..
ഭാര്യയെ കൊണ്ട് പകരം വീട്ടുന്നു…!!!”
“എന്തായാലും നന്നായി..
അനിയത്തിയെ കൊന്ന ഒരുത്തന്റെ മുന്നിലേക്ക് സ്വന്തം പെണ്ണിനെ കൂടി വെച്ച് തന്നേക്കുന്നു…””
എന്റെ ഉള്ളിൽ പകയുടെ വേലിയേറ്റം ഞാൻ അറിഞ്ഞു..
“കൊന്നതാ.. നിന്റെ അച്ചുനെ..
അന്ന് നീ വന്നപ്പോ ക്ലാസ്സ്‌മുറിയിലുണ്ടായിരുന്നു ഞാൻ..
അന്ന് എന്നെ തടുത്തത് ആ രോഹിത്ത് ആണ്..
ഇപ്പൊ കണ്ടില്ലേ..
എന്റെ കയ്യിലാ അവസാനം വന്നു പെട്ടേ നീ..”
വീണ്ടും മുങ്ങിയാ ??….. ഈ കഥ ഒന്നു നന്നായി അവസാനിപ്പിക്കോ ? …. തിരക്കിൽ ആണോ????
ഇന്ന് പോസ്റ്റ് ചെയ്യും.. നാളെ വരും ന്ന് കരുതുന്നു…
❤❤❤❤❤
നല്ലയൊരു പാർട്ടായിരുന്നു……♥️♥️ ഇത്ര സമയം കഴിഞ്ഞും ആ എഴുത്തിനു ഒരു മാറ്റവും ഉണ്ടായിട്ടില്ല ♥️♥️
എനിക്ക് doubt ഉണ്ടായിരുന്നു ദേവൻ വരും എന്ന് എന്തായാലും അത് നന്നായി ♥️♥️
അടുത്ത പാർട്ട് പെട്ടെന്ന് തന്നെ തരണം
ഒടുവിൽ വായിച്ചു അല്ലേ ?..
ഈ വരികൾകൊരായിരം നന്ദി..❤️✨️
നല്ല ഒരു കഥ എഴുതിയിട് അവസാനിപ്പിക്കാതെ പോയതിൽ കുറച് കലിപ്പിൽ ആയിരുന്നു ഞാൻ. എന്തായാലും വന്നുവല്ലോ സന്തോഷം. അടുത്ത പാർട്ട് വേഗം തരണേ കട്ട വെയ്റ്റിംഗ്.
എത്രേം വേഗം തരാട്ടോ.. ❤️✌?
അടുത്ത പാർട്ട് വേഗം തരോ അത് പറ എന്നിട്ട് ബാക്കി വായിക്കാം?
???yesss
Ini kanilla ennu karuthi.kollam ending part ennu kanum
കഴിയുന്നതും വേഗം തരാൻ നോക്കാം ബ്രോ.. ✌?❤️