തലയ്ക്കുള്ളിലൂടെ ഒരു മിന്നൽ പാഞ്ഞിറങ്ങി..
അത് തലയോട്ടി പിളർത്തി കൊണ്ട് ശരീരത്തിലേക്ക് വ്യാപിച്ചു..
ശരീരമാകെ പൊള്ളി വിയർത്തു..
കേട്ടത് വിശ്വസിക്കാൻ ആകാതെ ഞാൻ പകച്ചു നിന്നു..
“നീ എന്താ കരുതി ഞാൻ ഒരു പൊട്ടനാണെന്നോ..
നീ ഇങ്ങനൊരു വേഷം കെട്ടി വന്നു നിന്നാ ഞാൻ അങ്ങ് പറ്റിക്കാൻ നിന്ന് തരുമെന്നോ..??
എങ്കി തെറ്റി മോളെ ശിവാനി നിനക്ക്..!!
വേറെ ആരുടെ മുഖം മറന്നാലും ഈ മുഖം എത്ര വർഷം എടുത്താലും ഞാൻ മറക്കില്ല..”
ആ വാക്കുകൾ കേൾക്കുന്തോറും എന്നിലെ വിറയൽ കൂടി കൂടി വന്നു..
“കൊല്ലങ്ങൾക്ക് മുന്നേ ഒരിക്കെ കോളേജിൽ വെച്ച് കണ്ടപ്പോ ബോധിച്ചതാ നിന്നെ…
സ്വന്തമാക്കണം എന്ന് കരുതി..
മറ്റു പെണ്ണുങ്ങളെ പോലെയല്ലായിരുന്നു നീ എനിക്ക്..
കോളേജിൽ വെച്ച് കാണുമ്പോഴൊക്കെയും ഒരു വല്ലാത്ത മോഹം നിന്നോട് തോന്നീട്ടുണ്ടായിരുന്നു..
എല്ലാം ഉപേക്ഷിച്ചു നിനക്ക് വേണ്ടി..
നിന്നെ എന്റെയാക്കാൻ വേണ്ടിയാണ് രോഹിത്ത് നിന്റെ മറ്റവളുമായി പരിചയപ്പെടുന്നത്..
നിന്റെ നിഴലുപോലെ കൂടെ കൊണ്ട് നടക്കുന്ന അവൾ വിചാരിച്ചാൽ നിന്നെ സ്വന്തമാക്കാമെന്ന് കരുതി..
എല്ലാം ശെരിയാകുമെന്ന് കരുതിയിരുന്ന എനിക്ക് മുന്നിൽ ദേവൻ എപ്പോഴോ വന്നു കേറി..
അച്ചുവിനെ വിളിച്ചു സംസാരിച്ചു ഒരിക്കൽ..
സാക്ഷാൽ ദേവനോട് ഉള്ള പ്രണയം മൂത്തു പ്രാന്തായി നടക്കാണ് നീ എന്ന് അറിഞ്ഞതും പകയായി..
ഉപേക്ഷിച്ച എല്ലാം വീണ്ടും ഞാൻ കൂട്ടിനു കൊണ്ട് വന്നു..
പതുക്കെ നിന്നെ മറന്നു തുടങ്ങി..
ആ നേരത്താണ് രോഹിത്തും അവളും ഇഷ്ടത്തിലായത്..
സ്വന്തമാക്കാനോ പറ്റിയില്ല എന്നാൽ ഒറ്റ
ദിവസത്തിനുഎങ്കിലും ദേവനെ മറന്ന് നീ എന്നെ സ്നേഹിക്കണം എന്നെനിക്ക് വാശിയായി..
അച്ചു വഴി നിന്നെ കൂട്ടി കൊണ്ട്വരാൻ രോഹിത്തിനോട് ഞാൻ ആണ് പറഞ്ഞേ…
വീണ്ടും മുങ്ങിയാ ??….. ഈ കഥ ഒന്നു നന്നായി അവസാനിപ്പിക്കോ ? …. തിരക്കിൽ ആണോ????
ഇന്ന് പോസ്റ്റ് ചെയ്യും.. നാളെ വരും ന്ന് കരുതുന്നു…
❤❤❤❤❤
നല്ലയൊരു പാർട്ടായിരുന്നു……♥️♥️ ഇത്ര സമയം കഴിഞ്ഞും ആ എഴുത്തിനു ഒരു മാറ്റവും ഉണ്ടായിട്ടില്ല ♥️♥️
എനിക്ക് doubt ഉണ്ടായിരുന്നു ദേവൻ വരും എന്ന് എന്തായാലും അത് നന്നായി ♥️♥️
അടുത്ത പാർട്ട് പെട്ടെന്ന് തന്നെ തരണം
ഒടുവിൽ വായിച്ചു അല്ലേ ?..
ഈ വരികൾകൊരായിരം നന്ദി..❤️✨️
നല്ല ഒരു കഥ എഴുതിയിട് അവസാനിപ്പിക്കാതെ പോയതിൽ കുറച് കലിപ്പിൽ ആയിരുന്നു ഞാൻ. എന്തായാലും വന്നുവല്ലോ സന്തോഷം. അടുത്ത പാർട്ട് വേഗം തരണേ കട്ട വെയ്റ്റിംഗ്.
എത്രേം വേഗം തരാട്ടോ.. ❤️✌?
അടുത്ത പാർട്ട് വേഗം തരോ അത് പറ എന്നിട്ട് ബാക്കി വായിക്കാം?
???yesss
Ini kanilla ennu karuthi.kollam ending part ennu kanum
കഴിയുന്നതും വേഗം തരാൻ നോക്കാം ബ്രോ.. ✌?❤️