സകല ധൈര്യവും ആവാഹിച്ചു കൊണ്ട് ഞാൻ പുതിയ പ്ലാൻ മനസ്സിൽ കണ്ടു കൊണ്ടിരുന്നു..
“നോക്ക് പ്രണവ്..
ഇത് ഇതൊന്നും ശരിയല്ല.. ഇങ്ങനെയൊക്കെ ആണെങ്കിൽ ഞാൻ.. ഞാൻ തന്റെ കൂടെ വരില്ലായിരുന്നു..”
വിറച്ചു തുടങ്ങിയ ശബ്ദം പുറത്ത് കാണിക്കാതെ ഞാൻ പറഞ്ഞു നിർത്തി..
അത് കേട്ട് അയാൾ നിലത്തു കൈ കുത്തിയിരുന്നു..
“പിന്നെ നീ എന്ത് കാണിക്കാനാ എന്റെ കൂടെ വന്നേ.. ”
കുഴഞ്ഞു വന്നിരുന്ന നാക്ക് കൊണ്ട് അയാൾ പറഞ്ഞു..
“എനിക്ക്… എനിക്ക് ഒരിഷ്ട്ടം തോന്നിയിരുന്നു..നീ ഇങ്ങനെയൊക്കെ പെരുമാറുമെന്ന് ഞാൻ പ്രതീക്ഷിച്ചില്ല…”
അയാൾ മെല്ലെ എഴുന്നേറ്റു…
എന്റെ അടുത്തേക്ക് പതുക്കെ നടന്നു വന്നു.. ചുവന്നു തുടങ്ങിയ ആ കണ്ണുകളിലേക് നോക്കാൻ പ്രയാസമായി തോന്നി…
“പിന്നെ നീ എന്ത് കരുതി.. ഹേ… പിന്നെ നീ എന്ത് കരുതീന്ന്..”
അയാൾ വീണ്ടും അടുത്തേക്ക് വന്നു..
ഞാൻ പിറകിലേക്ക് നടന്നു കൊണ്ടിരുന്നു..
“എന്ത്പറ്റി ശിഖാ..
നമ്മൾ ഈ ദിവസം മുന്നേ പ്ലാൻ ചെയ്തതല്ലേ..
പിന്നെ.. പിന്നെയെന്ത് പറ്റി…
എന്നേക്കാൾ കൂടുതൽ നീ ആഗ്രഹിച്ചതല്ലേ..?
ഞാൻ ചുവരിൽ തട്ടി നിന്നതും എന്റെ മുടിയിഴകളിൽ തലോടി കൊണ്ട് അവൻ പതുക്കെ ചോദിച്ചു ..
” ഞാൻ.. ഞാൻ.. ”
എന്ത് ചെയ്യണമെന്ന് അറിയാതെ ഞാൻ കുഴഞ്ഞു..
ബെഡിൽ ഇരുന്നിരുന്ന ബാഗ് എടുക്കുവാൻ വേണ്ടി കൈ നീട്ടി..
“പറ.. നീ ആഗ്രഹിച്ചതല്ലേ..
അല്ലേ ശിഖാ..??
എന്ത് ചെയ്യണമെന്നറിയാതെ ഞാൻ തരിച്ചു നിന്നു…
പെട്ടെന്ന് അവൻ അകന്നു മാറി നിന്നു..
എന്നെ നോക്കി ചിരിച്ചു..
ആ ചിരി പൊട്ടിച്ചിരിയാവാൻ അധികസമയം വേണ്ടി വന്നില്ലാ..
ഒരു ഭ്രാന്തനെ പോലെ മുന്നിൽ നിന്നു ചിരിക്കുന്ന അവനേ കണ്ടപ്പോൾ പേടിഒരു കൊടുമുടി കണക്കിന് എന്നിലുയർന്നു ..
പെട്ടെന് അവൻ അടുത്തേക്ക് വന്നു.
ചിരി പിടിച്ചു വക്കാൻ അവൻ നന്നേ പാട് പെടുന്നുണ്ടായിരുന്നു…
” ശിഖയല്ലാ…
ശിവാനി.. ശിവാനി ദേവൻ “
വീണ്ടും മുങ്ങിയാ ??….. ഈ കഥ ഒന്നു നന്നായി അവസാനിപ്പിക്കോ ? …. തിരക്കിൽ ആണോ????
ഇന്ന് പോസ്റ്റ് ചെയ്യും.. നാളെ വരും ന്ന് കരുതുന്നു…
❤❤❤❤❤
നല്ലയൊരു പാർട്ടായിരുന്നു……♥️♥️ ഇത്ര സമയം കഴിഞ്ഞും ആ എഴുത്തിനു ഒരു മാറ്റവും ഉണ്ടായിട്ടില്ല ♥️♥️
എനിക്ക് doubt ഉണ്ടായിരുന്നു ദേവൻ വരും എന്ന് എന്തായാലും അത് നന്നായി ♥️♥️
അടുത്ത പാർട്ട് പെട്ടെന്ന് തന്നെ തരണം
ഒടുവിൽ വായിച്ചു അല്ലേ ?..
ഈ വരികൾകൊരായിരം നന്ദി..❤️✨️
നല്ല ഒരു കഥ എഴുതിയിട് അവസാനിപ്പിക്കാതെ പോയതിൽ കുറച് കലിപ്പിൽ ആയിരുന്നു ഞാൻ. എന്തായാലും വന്നുവല്ലോ സന്തോഷം. അടുത്ത പാർട്ട് വേഗം തരണേ കട്ട വെയ്റ്റിംഗ്.
എത്രേം വേഗം തരാട്ടോ.. ❤️✌?
അടുത്ത പാർട്ട് വേഗം തരോ അത് പറ എന്നിട്ട് ബാക്കി വായിക്കാം?
???yesss
Ini kanilla ennu karuthi.kollam ending part ennu kanum
കഴിയുന്നതും വേഗം തരാൻ നോക്കാം ബ്രോ.. ✌?❤️