❤️ദേവൻ❤️part 24 [Ijasahammad] 116

അത്യാവശ്യത്തിൽ അധികം സൗകര്യം ആ മുറിക്കകത്തുണ്ടായിരുന്നു..

പതിവായി പ്രണവ് ഇവിടെ വരാറുണ്ടെന്നതിന്റെ തെളിവുകൾ അവിടെമാകെ നിറഞ്ഞു കിടന്നിരുന്നു..

ചുറ്റും നോക്കുന്നതിനിടക്ക് എന്റെ തോളിൽ പിടിച്ച ആ കൈകൾ എന്നിൽ അറപ്പും പേടിയും ഉളവാക്കി….. ഞാൻ പെട്ടെന്ന് ഞെട്ടി തിരിഞ്ഞു..

” പേടിക്കണ്ട.. ഇവിടെ ആരും വരില്ല.. ഒരു ശബ്ദം പോലും പുറം ലോകം കേൾക്കില്ല…”

“ഞാൻ.. പേടി….അങ്ങനെയൊന്നുല്ല…!!”””

ഞാൻ ആകെ വിളറി വെളുത്തുകൊണ്ട് പറഞ്ഞു..

“ശെരി താൻ ഇരിക്ക്..

ഞാൻ പോയി കാർ മാറ്റിയിടട്ടെ..

Pinne ബോട്ടിലും എടുത്തു കൊണ്ട് വരാം.. താൻ ഒരുപാട് ടെൻഷൻ അടിക്കുന്ന പോൽ ഒരു ഫീൽ….ഫ്രീ ആയി ഇരിക്ക്.. Ok ??”

തോളിൽ തട്ടി കൊണ്ട് അവൻ പറഞ്ഞതിന്
ഞാൻ തലയാട്ടി..

പ്രണവ് പുറത്തു പോയപ്പോഴാണ് ശ്വാസം നേരെ വീണത്..

ഞാൻ ഉയർന്നു തുടങ്ങിയ ശ്വാസത്തേ വകവെക്കാതെ മൊബൈൽ ഫോൺ ഓണാക്കി കാവ്യക്ക് ഡയൽ ചെയ്തു..

റേഞ്ച് പ്രോബ്ലം കാരണം റിങ് തടസ്സപ്പെട്ടു കൊണ്ടിരുന്നു…

നെറ്റിത്തടത്തിൽ വിയർപ്പ് പൊടിഞ്ഞു.. നെഞ്ച് പട പട മിടിച്ചു കൊണ്ടിരുന്നു.. ഇങ്ങനെ ഒരു സ്ഥലം പ്രതീക്ഷിച്ചതല്ല..

ഞാൻ വീണ്ടും വീണ്ടും കാൾ ചെയ്തു കൊണ്ടിരുന്നു..

” ഹെലോ.. ”
മറുതലക്കൽ കാവ്യയുടെ ശബ്ദം എന്നിൽ ഉണർവുണ്ടാക്കി..

ഒരു നിമിഷം കൊണ്ട് നിന്നു പോയ ഹൃദയം വീണ്ടും പട പട മിടിച്ചു..

“ഡാ.. പ്ലാൻ ഒക്കെ കൊഴഞ്ഞു മറിഞ്ഞ ലക്ഷണം ഉണ്ട്.. നിങ്ങൾ എവിടെയാ.. സ്ഥലം മനസ്സിലായോ.??.”””

ഞാൻ തിടുക്കത്തിൽ എന്തെല്ലാമോ ചോദിച്ചു..

“പേടിക്കണ്ട..അവന്റെ കണ്ണിൽ പെടാതെ എത്തി പെടാൻ കുറച്ചു പാട് പെട്ടു.. ലൊക്കേഷൻ share ചെയ്തത് ഉപകാരം ആയി.. ഫോൺ ഓഫ്‌ ചെയ്യരുത് ശിവാനി…!!””

“എല്ലാം കയ്യിൽന്നു പോയ പോലെ കാവ്യാ.. ഇതൊന്നും ഒട്ടും പ്രതീക്ഷിച്ചതല്ല… എന്താ…

പറഞ്ഞു മുഴുവനാക്കും മുന്പേ വാതിൽ കുറ്റിയിട്ടുകൊണ്ട് പ്രണവ് അകത്തേക്ക് വന്നു..

കാവ്യ ഹെലോ പറഞ്ഞു കൊണ്ടിരുന്നു..

എന്തോ വലിച്ചു കേറ്റി കൊണ്ട് എനിക്ക് നേരെ ആ ശരീരം അടുക്കന്തോറും ഞാൻ ഉരുകി വെള്ളമാകാൻ തുടങ്ങി..

എത്ര ശ്രമിച്ചിട്ടും ധൈര്യം കൈ വരാത്ത പോലെ പ്രതിമ കണക്കെ ഞാൻ നിന്നു വിയർത്തു..
അയാൾ കയ്യിലിരുന്ന ബോട്ടിൽ എനിക്ക് നേരെ നീട്ടി..

അത് തുറന്ന് തന്നതും വല്ലാത്തൊരു ഗന്ധം എന്റെ മൂക്കിനുള്ളിലേക്ക് തുളച്ചു കയറി..

അവന്റെ ശരീരത്തിനും ആ ഗന്ധമാണ് എന്ന് അടുത്ത് വന്നതും ഞാൻ തിരിച്ചറിഞ്ഞു..

അയാൾ എന്റെ വായ്‌ക്കരികിലേക്ക് ആ കുപ്പി വച്ചു..

സഹിക്കാൻ പറ്റാതെ ഞാൻ തല തിരിച്ചു..

“കുടിക്ക്..”

അയാൾ നിർബന്ധിച്ചു കൊണ്ടിരുന്നു.. പെട്ടെന്ന് അയാൾ എന്നെ പിടിച്ചു..

ഞാൻ അയാളെ പെട്ടെന്ന് തള്ളി മാറ്റി…

11 Comments

  1. ??????????♀️

    വീണ്ടും മുങ്ങിയാ ??….. ഈ കഥ ഒന്നു നന്നായി അവസാനിപ്പിക്കോ ? …. തിരക്കിൽ ആണോ????

    1. ഇന്ന് പോസ്റ്റ്‌ ചെയ്യും.. നാളെ വരും ന്ന് കരുതുന്നു…

  2. ❤❤❤❤❤

  3. നല്ലയൊരു പാർട്ടായിരുന്നു……♥️♥️ ഇത്ര സമയം കഴിഞ്ഞും ആ എഴുത്തിനു ഒരു മാറ്റവും ഉണ്ടായിട്ടില്ല ♥️♥️

    എനിക്ക് doubt ഉണ്ടായിരുന്നു ദേവൻ വരും എന്ന് എന്തായാലും അത് നന്നായി ♥️♥️

    അടുത്ത പാർട്ട് പെട്ടെന്ന് തന്നെ തരണം

    1. ഒടുവിൽ വായിച്ചു അല്ലേ ?..

      ഈ വരികൾകൊരായിരം നന്ദി..❤️✨️

  4. അഗ്നിദേവ്

    നല്ല ഒരു കഥ എഴുതിയിട് അവസാനിപ്പിക്കാതെ പോയതിൽ കുറച് കലിപ്പിൽ ആയിരുന്നു ഞാൻ. എന്തായാലും വന്നുവല്ലോ സന്തോഷം. അടുത്ത പാർട്ട് വേഗം തരണേ കട്ട വെയ്റ്റിംഗ്.

    1. എത്രേം വേഗം തരാട്ടോ.. ❤️✌?

  5. അടുത്ത പാർട്ട് വേഗം തരോ അത് പറ എന്നിട്ട് ബാക്കി വായിക്കാം?

    1. ???yesss

  6. Ini kanilla ennu karuthi.kollam ending part ennu kanum

    1. കഴിയുന്നതും വേഗം തരാൻ നോക്കാം ബ്രോ.. ✌?❤️

Comments are closed.