ഞാനൊന്ന്കൂടെ വശ്യതയോടെ ചിരിച്ചു..
എയർപോഡ്‌സ് കാണുന്നില്ലെന്ന് ഒന്ന് കൂടെ ഉറപ്പു വരുത്തികൊണ്ട് ഞാൻ പുറത്തേക്ക് നോക്കിയിരുന്നു..
ഫോണിൽ നോട്ടിഫിക്കേഷൻ വന്നു കൊണ്ടിരിന്നു..
അധികമൊന്നും അവനെന്നോട് സംസാരിക്കാനുണ്ടായിരുന്നില്ല..
“അല്ല തന്റെ റൂമേറ്റ് എന്താ ചെയ്യുന്നേ..
എവിടെയാ പുള്ളിക്കാരി വർക്ക് ചെയ്യുന്നേ…”
ആദ്യത്തെ ചോദ്യം ഉള്ളിലൊരു ആന്തൽ സൃഷ്ടിച്ചു..
” അവള് ഒരു ജേർണലിസ്റ്റ് ആണ്.. ഇപ്പൊ ഇവിടെ ഒരു ചാനലിൽ വർക്ക് ചെയ്യുന്നു..
ഇന്ന് ഇപ്പോ ലീവ് ആണ്.. So ഫ്ലാറ്റിലുണ്ട്.. അതാ ഞാൻ..!!
” എറണാംകുളം പോലൊരു സിറ്റിയിൽ ഇങ്ങനേം പെൺപ്പിള്ളേരോ.. “”
“അതെന്താ താൻ അങ്ങനെ പറഞ്ഞേ…”
ഞാൻ പുറത്തേക്ക് നോക്കി തന്നെ ചോദിച്ചു…
“അല്ല ഒരു ആണും പെണ്ണും ഒരുമിച്ചു കുറച്ചു നേരം spend ചെയ്യുന്നത് താല്പര്യമില്ലാത്തത് കണ്ടു പറഞ്ഞതാ..
ഇന്നത്തെ കാലത്ത് ഇതൊക്കെ സാധാരണയല്ലേ..അതിനൊക്കെ ചുമ്മാ കിടന്ന് ഇങ്ങനെ അലമ്പു കാണിക്കാൻ നിന്നാൽ
., ബാക്കി ഉള്ളോർക്ക് പോലും ഇതൊന്നും പറ്റില്ലാന്നാണോ..??
അയാളൊന്ന് പുച്ഛിച്ചു ചിരിച്ചു..
“ആ അവളങ്ങനെയാണ്..ഇത് പോലെ റിലേഷൻഷിപ്പിലൊന്നും പുള്ളിക്കാരി interested അല്ല..”
“ഇയാൾക്ക് interest ആണോ…?”
വിഷയം അയാൾ വീണ്ടും വഴിതിരിച്ചു വിട്ടു ..
“അതില്ലായിരുന്നെങ്കി ഞാൻ ഇവിടെ ഇരിക്കില്ലായിരുന്നല്ലോ…”””
അയാൾ ആഗ്രഹിച്ച മറുപടി കിട്ടിയത് കൊണ്ടാവാം ആ കണ്ണുകളിൽ മറ്റെന്തോ നിറഞ്ഞു വന്നു..
അവ എന്റെ ശരീരത്തിൽ നിന്നും എന്തെക്കെയോ കൊത്തി വലിച്ചുകൊണ്ടിരുന്നു..
യാത്ര വീണ്ടും നീണ്ടു . എങ്ങോട്ടെന്ന് മനസ്സിലാവാതെ ഞാൻ അനങ്ങാതെയിരുന്നു…
ബാഗിൽ അമർത്തി കൈ തിരുപിടിച്ചു…
” ടെൻസ്ഡ് ആണ് തോന്നുന്നു… ”
” അങ്ങനെയൊന്നുല്ല.. ഇങ്ങനെയൊക്കെ ആദ്യം ആയിട്ടാ അതിന്റെയൊരു പേടിയാകും…!!!”
ശരീരം വിയർത്തു തുടങ്ങി…
കാർ ആൾപെരുമാറ്റം അല്പം പോലുമില്ലാത്ത ഒരു വഴിയിലൂടെ വേഗത്തിൽ പാഞ്ഞു കൊണ്ടിരുന്നു..
ചുറ്റും തിങ്ങി നിറഞ്ഞു നിൽക്കുന്ന മരങ്ങൾ ഭയത്തിന്റെ പ്രതീകമായി തോന്നി..
കാർ കൂടുതൽ കൂടുതൽ ദൂരം പിന്നിടുമ്പോൾ ഉള്ളിൽ വീണ്ടും ഭയം കുരുത്തു തുടങ്ങി..
അൽപ നേരത്തിനു ശേഷം എതോ ഒരു പഴയ കെട്ടിടത്തിനു മുന്നിൽ അയാൾ വണ്ടി നിർത്തി..
പുറത്തിറങ്ങാൻ പറഞ്ഞു..
പുറത്തിറങ്ങിയതും ചുറ്റും കാട് പിടിച്ചു കിടക്കുന്ന ആ കെട്ടിടം കണ്ടു ഞാൻ വീണ്ടും ഒന്ന് വിളറി..
എന്നാൽ ഉള്ളിലേക്ക് കയറിയതും അതിന്ടെ ഉള്ളിൽ കണ്ട കാഴ്ച എന്നെ അത്ഭുതപ്പെടുത്തി..
വീണ്ടും മുങ്ങിയാ ??….. ഈ കഥ ഒന്നു നന്നായി അവസാനിപ്പിക്കോ ? …. തിരക്കിൽ ആണോ????
ഇന്ന് പോസ്റ്റ് ചെയ്യും.. നാളെ വരും ന്ന് കരുതുന്നു…
❤❤❤❤❤
നല്ലയൊരു പാർട്ടായിരുന്നു……♥️♥️ ഇത്ര സമയം കഴിഞ്ഞും ആ എഴുത്തിനു ഒരു മാറ്റവും ഉണ്ടായിട്ടില്ല ♥️♥️
എനിക്ക് doubt ഉണ്ടായിരുന്നു ദേവൻ വരും എന്ന് എന്തായാലും അത് നന്നായി ♥️♥️
അടുത്ത പാർട്ട് പെട്ടെന്ന് തന്നെ തരണം
ഒടുവിൽ വായിച്ചു അല്ലേ ?..
ഈ വരികൾകൊരായിരം നന്ദി..❤️✨️
നല്ല ഒരു കഥ എഴുതിയിട് അവസാനിപ്പിക്കാതെ പോയതിൽ കുറച് കലിപ്പിൽ ആയിരുന്നു ഞാൻ. എന്തായാലും വന്നുവല്ലോ സന്തോഷം. അടുത്ത പാർട്ട് വേഗം തരണേ കട്ട വെയ്റ്റിംഗ്.
എത്രേം വേഗം തരാട്ടോ.. ❤️✌?
അടുത്ത പാർട്ട് വേഗം തരോ അത് പറ എന്നിട്ട് ബാക്കി വായിക്കാം?
???yesss
Ini kanilla ennu karuthi.kollam ending part ennu kanum
കഴിയുന്നതും വേഗം തരാൻ നോക്കാം ബ്രോ.. ✌?❤️